»   » പ്രേമം റീമേക്കിങിന് മുമ്പ് നാഗ ചൈതന്യ വിവാഹിതനാകും

പ്രേമം റീമേക്കിങിന് മുമ്പ് നാഗ ചൈതന്യ വിവാഹിതനാകും

Posted By:
Subscribe to Filmibeat Malayalam


മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ പ്രേമം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകായണ്. മജ്‌നു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നാഗ ചൈതന്യയാണ് മലയാളത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ ശ്രുതി ഹാസന്‍, അനുപമ പരമേശ്വരന്‍ എന്നിവരും ചിത്രം മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

എന്നാല്‍ മജനുവിന്റെ ചിത്രീകരണത്തിന് മുമ്പ് ചിത്രത്തിലെ നായകന്‍ നാഗ ചൈതന്യ വിവാഹിതനാകുമെന്ന് റിപ്പോര്‍ട്ടുകള്‍. തെലുങ്ക് നടിയാകും വധു, എന്നാല്‍ അതാരണെന്ന് വെളിപ്പെടുത്തിയിട്ടില്ല. മുമ്പ് നാഗ ചൈതന്യയ്‌ക്കൊപ്പം അഭിനയിച്ചിട്ടുള്ള താരമാണെന്നുമാണ് അറിയുന്നത്.

naga-chaitanya

എസ് രാധകൃഷ്ണനാണ് തെലുങ്കില്‍ പ്രേമം നിര്‍മ്മിക്കുന്നത്. ശ്രുതി ഹാസനും അനുപമ പരമേശ്വരനും പുറമേ രകുല്‍ പ്രീത് സിങായിരിക്കും ചിത്രത്തില്‍ മറ്റൊരു നായികയെന്നുമാണ് അറിയുന്നത്.

2015ല്‍ സൂപ്പര്‍ ഹിറ്റ് ചിത്രമായി മാറിയ പ്രേമം അല്‍ഫോന്‍സ് പുത്രനാണ് മലയാളത്തില്‍ സംവിധാനം ചെയ്തത്. ചിത്രത്തിന്റെ വിജയ ശേഷം തമിഴിലേക്കും തെലുങ്കിലേക്കുമാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. തമിഴില്‍ ആര് നായകനാകുമെന്ന് തീരുമാനമായിട്ടില്ല. മുമ്പ് ധനുഷ് നായകനാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ധനുഷ് തന്നെ ആ വാര്‍ത്ത നിഷേധിച്ചിരുന്നു.

English summary
Actor Naga Chaitanya, who will be soon seen in Majnu, the Telugu remake of the Malayalam blockbuster Premam, seems to have found the girl of his dreams.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam