ഇതുവരെ മറ്റാരും കാണാത്ത ചിത്രങ്ങൽ പങ്കുവെച്ച് നാഗചൈതന്യ, റൂമേസിനോട് പ്രതികരിച്ച് ശോഭിത ധൂലിപാല
തെലുങ്ക് സിനിമാ മേഖലയിലെ സൂപ്പർ ഹീറോയാണ് നാഗചെതന്യ. താരം ഇടക്ക് ഇടക്ക് വാർത്തകളിൽ വരാറുണ്ട്. വ്യക്തി ജീവിതത്തിലെ കാര്യങ്ങൾ കൊണ്ടും അതുപോലെ തന്നെ റൂമേസിൻ്റെ പേരിലും, അടുത്തിടെ സാമന്തയുമായുള്ള വേർപിരിയലിന് ശേഷം നടിയും മോഡലുമായി ശോഭിത ധൂലിപാലയുമായി പ്രണയത്തിലാണ് എന്ന് പറഞ്ഞ് നിരവധി വാർത്തകളാണ് വന്നത്. 2017 ഒക്ടോബറിലായിരുന്നു നാഗചൈതന്യയും സാമന്തയും വിവാഹിതരായത്.
നാല് വർഷത്തെ ദാമ്പത്ത്യത്തിനൊടുവിൽ 2021 ഒക്ടോബറിലാണ് ഇരുവരും വേർപിരിഞ്ഞത്. നാഗചൈതന്യക്കെതിരെയുള്ള ഗോസിപ്പുകൾ സാമന്തയുടെ പിആർ ടീം ആണ് ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ സാമന്ത ഇതിനെതിരെ ശക്തമായി തന്നെ പ്രതികരിച്ച് കൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്.
അതേസമയം പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് നാഗ ചൈതന്യയും സാമന്തയും. നടൻ്റെ പുതിയ ചിത്രം താങ്ക്യു ആണ്. സാമന്തയും പുതിയ ചിത്രത്തിൻ്റെ തയ്യാറെടുപ്പിലാണ് സാമന്തയും. ഈ തിരക്കിനിടയിലും ഗോസിപ്പുകളെയും മാറ്റി നാഗചൈതന്യ ഇതുവരെ ഷെയർ ചെയ്യാത്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ്.
അച്ഛനും അമ്മക്കുമൊപ്പമുള്ള ഇതുവരെ കാണാത്ത ചിത്രങ്ങൾ, ഫോട്ടോക്ക് റിയാക്ട് ചെയ്ത് ശോഭിതയും

നാഗചൈതന്യയുടെ റിലീസ് ചെയ്യാനൊരുങ്ങുന്ന താങ്ക്യു എന്ന ചിത്രത്തിന് വേണ്ടി വെയിറ്റ് ചെയ്തിരിക്കുന്ന വേളയിൽ അച്ഛനമ്മമാർക്കൊപ്പമുള്ള ഇതുവരെ എവിടെയും ഷെയർ ചെയ്യാത്ത് ചിത്രങ്ങൾ ഷെയർ ചെയ്ത് താരം . കൂടാതെ തൻ്റെ പ്രിയപ്പെട്ട വളർത്തുനായക്കൊപ്പമുളള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങൾക്ക് അടിക്കുറിപ്പായി ഹൃദയസ്പർശിയായ വാക്കുകളും, തൻ്റെ പ്രിയപ്പെട്ടവർക്കൊപ്പമെന്നാണ് അടിക്കുറിപ്പ് നൽകിയിട്ടുള്ളത്.
ഗോസിപ്പുകളിൽ നിറഞ്ഞ് നിൽക്കുന്ന ചൈത്ന്യ കാമുകിയായ ശോഭിത ധൂലിപാലയും ചിത്രങ്ങളോട് റിയാക്ട് ചെയ്തിട്ടുണ്ട്. ഒന്നു നോക്കൂ എന്നാണ് ശോഭിത റിയാക്ട് ചെയ്തേക്കുന്നത്.
കൈകുഞ്ഞായിരിക്കുമ്പോ അമ്മ ലക്ഷ്മി ദഗ്ഗുബതിക്കൊപ്പം നാഗ ചൈതന്യ
കൈകുഞ്ഞായിരിക്കുമ്പോ അമ്മക്കൊപ്പമുള്ള ചിത്രമാണ് ചൈതന്യ ഷെയർ ചെയ്തിട്ടുള്ളത്. അമ്മ നെഞ്ചോട് ചേർത്ത് വെച്ചിരിക്കുന്ന ഒരു ചിത്രം. അമ്മയുടെ സ്നേബ വാത്സല്യം തുളുമ്പുന്ന ഒരു ക്യാൻഡിഡ് ചിത്രം.
ടീനേജിൽ അച്ഛൻ നാഗാർജുനയ്‌ക്കൊപ്പം
ടീനേജ് പ്രായത്തിൽ അച്ഛൻ നാഗർജുനക്കൊപ്പം ഒരു ഓപ്പൺ ഗ്രൗണ്ടിൽ സമ്യം ചിലവഴിക്കുന്ന ചിത്രമാണ് മറ്റൊന്ന്. അവരുടെ രണ്ടു പേരുടെയും മുഖത്ത് നിറഞ്ഞ പുഞ്ചിരിയും ഫോട്ടോയിലൂടെ കാണാൻ കഴിയും. ചൈതന്യ എന്തോ ഒന്ന് അച്ഛനെ കാണിച്ച് കൊടുക്കുന്ന സമയത്ത് എടുത്ത് ചിത്രം കൂടിയാണ്.
നാഗ ചൈതന്യ തന്റെ വളർത്തുനായക്കൊപ്പം
ചൈതന്യ തൻ്റെ പെറ്റായ ഹാഷിനെ തന്റെ കൈകളിൽ ചേർത്ത് കിടത്തിയിരിക്കുന്ന ചിത്രമാണ് ഷെയർ ചെയ്തിരിക്കുന്നത്. സാമന്തയുടെ ചൈതന്യയുടെയും വേർപിരിയലിന് മുമ്പ് ഹാഷ് എപ്പോഴും സാമന്ത റൂത്ത് പ്രഭുവിനൊപ്പമായിരുന്നു.
നാഗചൈതന്യയുമായുള്ള ഗോസിപ്പുകളോട് പ്രതികരിച്ച് ശോഭിത
നാഗ ചൈതന്യ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ ശോഭിതെ പോസ്റ്റിന് ആദ്യം തന്നെ റിയാക്ട് ചെയ്തു. പോസ്റ്റിൻ്റെ ആദ്യത്തെ ലൈക്ക് ശോഭിതയുടേതാണ്. നാഗ ചൈതന്യയുമായി ഗോസിപ്പ് പറഞ്ഞവർക്കെതിരെ നടുവിരൽ കാട്ടി തൻ്റെ പ്രതിഷേധം അറിയിച്ചത് സമൂഹ മാധ്യമങ്ങലിൽ വൈറലായിരുന്നു.
Recommended Video
ഗോസിപ്പുകളിൽ നടി സാമന്ത കടുത്ത ഭാഷയിലൂടെയാണ് പ്രതികരിച്ചത്. ആ വിഷയത്തിൽ നടിയേയും ഉൾപ്പെടുത്തിയതിൽ. ശോബിതയും അതിനെതിരെ പ്രതികരിച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു. എന്നാൽ നാഗ ചൈതന്യ ഇതിനോടൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല. പിങ്കിവില്ല എന്ന മാധ്യമത്തിലൂടെയാണ് നാഗയും ശോഭിതയും പ്രണയിലാണെന്ന തരത്തിലുള്ള വാർത്തകൾ വന്നത്.


Click it and Unblock the Notifications