സാമന്ത നൽകിയ കാറിൽ ശോഭിതയ്ക്കൊപ്പം ഉലകം ചുറ്റി നാ​ഗചൈതന്യ?; അയാൾക്ക് വേണ്ടി പണം മുടക്കിയതിൽ ഖേദിക്കുന്നു!

By Desk

സെലിബ്രിറ്റീസ് തമ്മിൽ പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും വിവാഹമോചിതരാകുന്നതും സിനിമയിൽ സർവസാധാരണമാണ്. പക്ഷെ ചില വിവാഹമോചനങ്ങളും ബ്രേക്കപ്പുകളും ആളുകൾക്കിടയിൽ വലിയ രീതിയിൽ ചർച്ചയാകാറുണ്ട്. അത്തരത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിവാഹമോചനമാണ് സാമന്ത-നാ​ഗചൈതന്യ ജോഡിയുടേത്. ഏഴ് വർഷത്തോളം പ്രണയിച്ച ഇരുവരും 2017ൽ ആണ് വിവാഹിതരായത്.

നാല് വർഷത്തോളം ഇരുവരും ദാമ്പത്യ ജീവിതം നയിച്ചു. ശേഷം 2021ൽ വേർപിരി‍ഞ്ഞു. നാലാം വിവാഹ​ വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഇരുവരും വേർപിരിയുന്നുവെന്ന കുറിപ്പ് സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. കഴിഞ്ഞ വർഷം അവസാനം നാ​ഗചൈതന്യ വീണ്ടും വിവാഹിതനായി. നടി ശോഭിത ധൂലിപാലയെയാണ് നടൻ വിവാഹം ചെയ്തത്.

Naga Chaitanya Samantha
Photo Credit: Naga Chaitanya / Samantha (instagram)

രണ്ട് വർഷത്തോളം പ്രണയിച്ചശേഷമാണ് ഇരുവരും വിവാ​ഹിതരായത്. വിവാഹമോചനത്തിനുശേഷം കരിയറിന് പ്രധാന്യം നൽകിയാണ് സാമന്ത മുന്നോട്ട് പോകുന്നത്. അതേസമയം നാ​ഗചൈതന്യയുടെ ഒരു വീഡിയോ സോഷ്യൽമീഡിയ വീണ്ടും ചർച്ചയാവുകയാണ്. ശോഭിതയ്ക്കൊപ്പം ചുവന്ന കാർ ഓടിച്ച് പോകുന്ന നാ​ഗചൈതന്യയാണ് ചർ‌ച്ചയാകുന്നത്.

നാ​ഗചൈതന്യ ഓടിക്കുന്ന ചുവന്ന കാർ ഫെറാറിയാണെന്നും അത് നടന് സമ്മാനിച്ചത് മുൻ ഭാര്യ സാമന്തയാണെന്നുമാണ് ഒരു വിഭാ​ഗം കുറിക്കുന്നത്. സാമന്ത ഇരുന്നിരുന്ന സീറ്റിൽ ശോഭിതയെ ഇരുത്തിയ നാ​ഗചൈതന്യയ്ക്ക് എതിരെ നിരവധിപേർ ​ഹേറ്റ് കമന്റുകളുമായും എത്തിയിട്ടുണ്ട്. പണത്തിനും കാറിനും വില കൽപ്പിക്കുന്നു. നാ​ഗചൈതന്യ സമ്മാനം നൽകിയ വ്യക്തിയെ വിലമതിച്ചില്ല എന്നിങ്ങനെയാണ് കമന്റുകൾ.

എന്നാൽ നാ​ഗചൈതന്യ ശോഭിതയുമായി യാത്ര ചെയ്തത് നടൻ സ്വന്തം പണം ഉപയോ​ഗിച്ച് വാങ്ങിയ കാറിലാണെന്ന് വ്യക്തമാക്കി മറ്റ് ചിലർ രം​ഗത്ത് എത്തി. സാമന്തയ്ക്കൊപ്പം നാ​ഗചൈതന്യ നിൽക്കുന്ന ഫോട്ടോയിലെ കാർ ഫെറാറിയാണ്. എന്നാൽ അതേ കാറിൽ അല്ല നടൻ ശോഭിതയുമായി യാത്ര ചെയ്തത്. രണ്ട് ആഢംബര കാറുകളുടേയും നിറം മാത്രമെ ഒരുപോലെയുള്ളു.

ശോഭിതയ്ക്കൊപ്പം യാത്ര ചെയ്യുമ്പോൾ നാ​ഗചൈതന്യ ഓടിച്ചിരുന്നത് നിസ്സാൻ ജിടിആർ ആണ്. കാറുകളെ കുറിച്ച് ധാരണയുള്ളവർക്ക് സൂക്ഷിച്ച് നോക്കിയാൽ രണ്ട് കാറുകളുടേയും വ്യത്യാസം മനസിലാകും. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് നടന് എതിരെ ഹേറ്റ് ക്യാംപയ്ൻ നടത്താതിരിക്കുക എന്നായിരുന്നു വീഡിയോയയുടെ സത്യാവസ്ഥ മനസിലാക്കിയ ചിലർ കുറിച്ചത്. തെലുങ്ക് സിനിമയിലെ സമ്പന്നമായ താരകുടുംബമാണ് അക്കിനേനി.

Naga Chaitanya Samantha
Photo Credit: Naga Chaitanya / Samantha (instagram)

അതുകൊണ്ട് തന്നെ കോടികളാണ് നാ​ഗചൈതന്യയുടെ ആസ്തി. ആഢംബര കാറുകളും ബൈക്കുകളും റേസിങിനോടുമെല്ലാം കമ്പമുള്ളയാളാണ് നാ​ഗചൈതന്യ. തന്റെ മുൻ പങ്കാളിക്ക് വിലയേറിയ സമ്മാനങ്ങൾ വാങ്ങി നൽകി പണം പാഴാക്കിയതിൽ ഖേദിക്കുന്നുവെന്ന് സാമന്ത തന്നെ ഒരിക്കൽ തുറന്ന് പറഞ്ഞിരുന്നു.

ഏറ്റവും കൂടുതൽ പണം വെറുതെ ചെലവഴിച്ചത് എന്തിന് വേണ്ടിയായിരുന്നുവെന്ന് അവതാരകൻ ഒരിക്കൽ ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോഴാണ് സമാന്ത മനസ് തുറന്നത്. എന്റെ മുൻ ഭർത്താവിന് നൽകിയ വിലയേറിയ പാരിതോഷികങ്ങൾ എന്നാണ് സാമന്ത നൽകിയ മറുപടി. എന്തായിരുന്നു സമ്മാനം അതിന് എത്ര പണം മുടക്കിയെന്നും അവതാരകൻ തുടർന്ന് നടിയോട് ചോദിച്ചിരുന്നു. കുറച്ചധികം എന്ന് ചിരിച്ചുകൊണ്ട് മറുപടി നൽകി സംഭാഷണം സാമന്ത അവസാനിപ്പിച്ചു.

യേ മായു ചേസാവേയെന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചശേഷമാണ് സാമന്തയും നാ​ഗചൈതന്യയും പ്രണയത്തിലായത്. വിവാഹമോചനത്തിനുശേഷം ഒരു രൂപപോലും ജീവനാംശമായി നടനിൽ നിന്നും സാമന്ത കൈപറ്റിയിട്ടില്ല. അതേസമയം നടി ഇപ്പോൾ സംവിധായകൻ രാജ് നിധിമോരുവുമായി പ്രണയത്തിലാണെന്നാണ് ​ഗോസിപ്പുകൾ.

ഫാമിലിമാൻ സീരിസിന്റെ അടക്കം പിന്നണിയിൽ പ്രവർത്തിച്ചിട്ടുള്ളയാളാണ് രാജ്. അടുത്തിടെയായി സമാന്ത പങ്കുവെക്കുന്ന പോസ്റ്റുകളിൽ എല്ലാം രാജിന്റെ സാന്നിധ്യമുണ്ടാകാറുണ്ട്. ബോളിവുഡിലും തിരക്കുള്ള അഭിനേത്രിയാണിപ്പോൾ സാമന്ത.

More from Filmibeat

Read more about: naga chaitanya samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X