»   » കല്‍പ്പനയുടെ അവസാന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച്, അപ്രതീക്ഷിതമായത് സംഭവിച്ചു!

കല്‍പ്പനയുടെ അവസാന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച്, അപ്രതീക്ഷിതമായത് സംഭവിച്ചു!

Posted By: ജാനകി
Subscribe to Filmibeat Malayalam

വളരെ കുറച്ച് താരങ്ങളോട് മാത്രം ആരാധന തോന്നിയിട്ടുള്ളയാളാണ് താനെന്ന് തെലുങ്ക് സുപ്പര്‍ സ്റ്റാര്‍ അക്കിനേനി നാഗാര്‍ജ്ജുന. സിനിമകള്‍ ഇഷ്ടമാണെങ്കിലും തെന്നിന്ത്യയില്‍ തനിയ്ക്ക് ആരാധന തോന്നിയ താരങ്ങള്‍ വളരെ കുറവാണെന്ന് അദ്ദേഹം പറഞ്ഞു. നാഗാര്‍ജ്ജുനയ്ക്ക് ഏറ്റവും അധികം ആരാധന തോന്നിയ താരമാണ് സൂര്യ. സൂര്യയുടെ ചിത്രങ്ങള്‍ കണ്ട് വലിയ ഫാന്‍ ആയി മാറിയെന്നാണ് താരം പറയുന്നത്. ഏറെ അപ്രതീക്ഷിതമായിരുന്നു നാഗാര്‍ജ്ജുനയുടെ പ്രതികരണം.

ഗജനി എന്ന ചിത്രത്തിലെ സൂര്യയുടെ പ്രകടനം കണ്ടപ്പോഴാണ് ആരാധന തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. സൂര്യ തമിഴിന്റെ മാത്രം നടനല്ല ആന്ധ്രയുടേയും തെലങ്കാനയുടേയും നടനാണ്. തോഴ എന്ന ബുഹബാഷ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തി സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം...

അപ്രതീക്ഷിതമായത് സംഭവിച്ചു!

ചടങ്ങില്‍ അതിഥിയായി സൂര്യ വേദിയില്‍ ഉള്ളപ്പോഴാണ് നാഗാര്‍ജ്ജുന തന്റെ ആരാധനയെപ്പറ്റി തുറന്ന് പറഞ്ഞത്

അപ്രതീക്ഷിതമായത് സംഭവിച്ചു!

കാര്‍ത്തി, തമന്ന, നാഗാര്‍ജ്ജുന എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ചിത്രമാണ് തോഴ. മലയാളി താരം കല്‍പ്പന ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഹൈദരാബാദില്‍ പോയപ്പോഴാണ് മരിച്ചത്.

അപ്രതീക്ഷിതമായത് സംഭവിച്ചു!

തെലുങ്കില്‍ ഏറെ ആരാധകരുള്ള മുന്‍നിര നായകനാണ് നാഗാര്‍ജ്ജുന

അപ്രതീക്ഷിതമായത് സംഭവിച്ചു!

തമിഴില്‍ ഡബ് ചെയ്യാന്‍ തന്നെ സഹായിച്ചതിന് കാര്‍ത്തിയ്ക്ക് നാഗാര്‍ജ്ജുന നന്ദി പറഞ്ഞു.

English summary
Nagarjuna Is A Fan Of Suriya, Calls Him A Bigger Star In Andhra & Telangana!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam