അന്ന് എന്നെക്കുറിച്ചും ഇന്ന് മകനെക്കുറിച്ചും; അധഃപതനം; അനുഷ്കയുടെ പേരിൽ നാഗാർജുന നേരിട്ടത്
തെലുങ്ക് സിനിമാ ലോകത്ത് മിക്കപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാകുന്ന താര കുടുംബമാണ് നാഗാർജുനയുടേയ്. നാഗാർജുനയുടെ ആദ്യ വിവാഹ ബന്ധം പിരിഞ്ഞത്, നടി അമല അക്കിനേനിയുമായുള്ള രണ്ടാം വിവാഹം, തബവുവിനെക്കുറിച്ചും നാഗാർജുനയെക്കുറിച്ചും വന്ന ഗോസിപ്പുകൾ, മക്കളായ നാഗ ചൈതന്യയുടെയും അഖിൽ അക്കിനേനിയുടെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തുടങ്ങി പല വിഷയങ്ങൾ അക്കിനേനി കുടുംബത്തെ വാർത്തകളിൽ നിറച്ചു. എന്നാൽ ഗോസിപ്പുകളൊന്നും കാര്യമാക്കാതെ മുന്നോട്ട് പോകാനും താര കുടുംബത്തിന് സാധിച്ചു.
മൂത്ത മകൻ നാഗ ചൈതന്യയുടെ വിവാഹമോചനമാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായത്. നടി സമാന്തയയായിരുന്നു നാഗ ചൈതന്യയുടെ ഭാര്യ. 2017 ൽ വിവാഹിതരായ ഇരുവരും 2021 ൽ വേർപിരിഞ്ഞു. വിവാഹ മോചനത്തിന് കാരണം എന്തെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. നടി അനുഷ്ക ഷെട്ടിയും നാഗ ചൈതന്യയും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്ത മുമ്പൊരിക്കൽ തെലുങ്ക് സിനിമാന മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അന്ന് നാഗാർജുന നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഇത്തരം ഗോസിപ്പുകൾ അതിര് കടന്നതാണെന്ന് നാഗാർജുന വിമർശിച്ചു. നേരത്തെ എനിക്കും ഇപ്പോൾ ചൈതുവിനും ഇങ്ങനെ സംഭവിക്കുന്നു. സമൂഹത്തിന്റെ അധപതനത്തിന്റെ സൂചനയാണ് ഇത്തരം ഗോസിപ്പുകളെന്നുംന നാഗാർജുന തുറന്നടിച്ചു. നേരത്തെ നാഗാർജുന അനുഷ്ക ഷെട്ടിയുമായി പ്രണയത്തിലാണെന്ന ഗോസിപ്പ് പരന്നിരുന്നു. യോഗ പരിശീലകയായിരുന്ന അനുഷ്ക ഷെട്ടിയെ സിനിമാ രംഗത്തേക്ക് കൊണ്ട് വരുന്നത് നാഗാർജുനയാണ്. ഒരുപിടി സിനിമകളിൽ ഇവർ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. അന്നാണ് ഗോസിപ്പുകൾ വന്നത്.
പിന്നീട് അനുഷ്ക ഷെട്ടി തെന്നിന്ത്യയിലെ താര റാണിയായി മാറി. ഗോസിപ്പുകൾ അനുഷ്കയെക്കുറിച്ച് പിന്നീടും വന്നു. നടൻ പ്രഭാസും അനുഷ്കയും പ്രണയത്തിലാണെന്നും വിവാഹിതരാകാൻ പോകുന്നെന്നുമായിരുന്നു ഒരു കാലത്തെ ഗോസിപ്പ്. എന്നാൽ പ്രഭാസ് തന്റെ അടുത്ത സുഹൃത്താണെന്നും പ്രണയമില്ലെന്നും അനുഷ്ക ഷെട്ടി ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിട്ടുണ്ട്. പ്രഭാസിന്റെ ഏറ്റവും മികച്ച നായികയായാണ് അനുഷ്ക ഷെട്ടി അറിയപ്പെടുന്നത്. ഇതാണ് ഗോസിപ്പുകൾക്ക് കാരണമായത്.

പ്രായം നൽപത് പിന്നിട്ട അനുഷ്ക ഷെട്ടിയും പ്രഭാസും ഇതുവരെ വിവാഹത്തിന് തയ്യാറായിട്ടില്ല. രണ്ട് പേരും കരിയറിലെ തിരക്കുകളിലാണ്. അനുഷ്ക ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കത്തനാറിനായി കാത്തിരിക്കുകയാണ് ആരാധകർ. ജയസൂര്യയാണ് ചിത്രത്തിലെ നായകൻ. ഗോസിപ്പുകൾ തുടരുന്നുണ്ടെങ്കിലും അനുഷ്ക ഷെട്ടി ഇതൊന്നും കാര്യമാക്കുന്നില്ല. മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടിയാണ് അനുഷ്കയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.
സിനിമ മികച്ച വിജയം നേടി. മറുവശത്ത് നാഗാർജുനയും നാഗ ചൈതന്യയും കരിയറിലെ തിരക്കുകളിലാണ്. സമാന്തയുമായി പിരിഞ്ഞ ശേഷം മറ്റൊരു വിവാഹത്തിന് നാഗ ചൈതന്യ തയ്യാറായിട്ടില്ല. അതേസമയം നടി ശോഭിതയുമായി നാഗ ചൈതന്യ ഡേറ്റിംഗിലാണെന്ന് ഗോസിപ്പുകളുണ്ട്.
ഇതേക്കുറിച്ച് രണ്ട് പേരും പ്രതികരിച്ചിട്ടില്ല. ആദ്യ വിവാഹ ബന്ധത്തെക്കുറിച്ച് പല ഗോസിപ്പുകളും വന്നെങ്കിലും നാഗ ചൈതന്യ ഇതേക്കുറിച്ചൊന്നും പ്രതികരിച്ചില്ല. രണ്ട് പേരും എല്ലാം മറന്ന് മുന്നോട്ട് നീങ്ങിയെന്നും അഭ്യൂഹങ്ങൾ അനാവശ്യമാണെന്നും നാഗ ചൈതന്യ ഒരിക്കൽ വ്യക്തമാക്കുകയും ചെയ്തു.


Click it and Unblock the Notifications