'ഭർത്താവും അമ്മായിയമ്മയും നിയന്ത്രണങ്ങൾ വെച്ചു, പിതാവ് എതിർത്തു'; നിഹാരികയുടെ വിവാഹമോചനത്തിന് പിന്നിൽ‌ അച്ഛൻ!

ചിരഞ്ജീവിയുടെ സഹോദരനും തെലുങ്ക് താരവുമായ നാഗേന്ദ്ര ബാബുവിന്റെ മകള്‍ നിഹാരിക കൊനിഡേല പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിട്ടുണ്ട്. അടുത്തിടെയായി നിഹാരികയുടെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് ചര്‍ച്ചയാകുന്നത്.

താന്‍ വിവാഹമോചിതയാകുന്നുവെന്ന് ഔദ്യോഗികമായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കുകയാണ് നിഹാരിക. ബിസിനസ് സ്ട്രാറ്റജിസ്റ്റായ ചൈതന്യ ജൊനലഗഡയേയിരുന്നു നിഹാരികയുടെ ഭര്‍ത്താവ്. താനും ചൈതന്യയും വേര്‍പിരിയുന്നു.

തങ്ങള്‍ ജീവിതവുമായി മുന്നോട്ട് പോകുമ്പോള്‍ അനുകമ്പ കാണിക്കണമെന്ന് ആവശ്യപ്പെടുന്നു. തനിക്ക് പിന്നില്‍ നെടുംതൂണായി നിന്ന കുടുംബത്തിനും കൂട്ടുകാര്‍ക്കും നന്ദി. തങ്ങളുടെ സ്വകാര്യതയെ മാനിക്കാന്‍ അഭ്യര്‍ഥിക്കുന്നുവെന്നുമാണ് വിവാഹമോചനം പ്രഖ്യാപിച്ച് നിഹാരിക കുറിച്ചത്. ഇരുവരും തമ്മിൽ വേർപിരിയാനുള്ള കാരണമാണ് തെലുങ്ക് സിനിമാ ലോകം ഇപ്പോൾ അന്വേഷിക്കുന്നത്.

Niharika Konidela

എന്നാൽ നടിയുടെ വിവാഹ ജീവിതം തകർന്നതിന് കാരണം നടിയുടെ പിതാവ് നടൻ നാഗേന്ദ്ര ബാബുവാണെന്നാണ് അഭ്യൂഹങ്ങൾ. ഏറെ വാത്സല്യത്തോടെയും കരുതലോടെയുമാണ് താരം മകളെ വളർത്തിയത്. വിവാഹശേഷം കുടുംബജീവിതവുമായി ഒതുങ്ങി കൂടാതെ സ്വന്തം ആ​ഗ്രഹങ്ങൾക്കും താൽപര്യങ്ങൾക്കും വേണ്ടി കൂടി നിലകൊള്ളാനാണ് പിതാവ് നിഹാരികയെ പഠിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.

കിംവദന്തികൾ അനുസരിച്ച് വിവാഹ ജീവിതവുമായി പൊരുത്തപ്പെടുന്നതിൽ നിഹാരികയ്ക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതായും ഭർത്താവും അമ്മായിയമ്മയും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നിഹാരികയുടെ കരിയറിനെ ബാധിച്ചതായും റിപ്പോർട്ടുണ്ട്.

ഈ പിരിമുറുക്കങ്ങൾ കാരണം കൂടിയാണ് ദമ്പതികൾ വേർപിരിയാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടുണ്ട്. മകളുടെ വിവാഹം പരാജയപ്പെട്ടതിന് നാഗേന്ദ്ര ബാബു സ്വയം കുറ്റപ്പെടുത്തുന്നതായും റിപ്പോർട്ടുകൾ പറയുന്നു. വിവാഹത്തിന് മുമ്പ് നി​ഹാരികയും ചൈതന്യയും അഞ്ച് വർഷത്തോളം പരസ്പരം ഡേറ്റിങ് നടത്തിയിരുന്നു. പിന്നീടാണ് 2020ൽ വിവാഹിതരായത്. ഉദയ്പുര്‍ പാലസിലായിരുന്നു ഇരുവരുടെയും വിവാഹം.

താരസമ്പന്നമായ വിവാഹം ആര്‍ഭാടങ്ങളോടെയാണ് നടത്തിയത്. ചിരഞ്ജീവി, അല്ലു അര്‍ജുന്‍, ഭാര്യ സ്നേഹ റെഡ്ഡി, രാം ചരണ്‍, ഭാര്യ ഉപാസന തുടങ്ങിയവരെല്ലാം വിവാഹത്തില്‍ പങ്കെടുത്തിരുന്നു. കുറച്ചുകാലങ്ങളായി ചൈതന്യയും നിഹാരികയും വേര്‍പിരിഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു.

Niharika Konidela

ഇന്‍സ്റ്റഗ്രാമില്‍ ചൈതന്യയെ നിഹാരിക അണ്‍ഫോളോ ചെയ്തിരുന്നു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് വിവാഹ ഫോട്ടോകളും ഡിലീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇരുവരും വേര്‍പിരിയുകയാണെന്ന തരത്തിലുള്ള പ്രചരണം ശക്തമായി. അടുത്തിടെ താരത്തിന്റെ സഹോദരനും നടനുമായ വരുണ്‍ തേജിന്റെ വിവാഹനിശ്ചയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ നിഹാരിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ ചിത്രങ്ങളിലൊന്നും ചൈതന്യയുണ്ടായിരുന്നില്ല.

ഇതോടെ നിഹാരികയുടെ പോസ്റ്റിന് താഴെ ആരാധകര്‍ ചോദ്യങ്ങളുമായെത്തി. ചൈതന്യ എവിടെയാണെന്നും അദ്ദേഹവുമായി വേര്‍പിരിഞ്ഞോ എന്നും ആളുകള്‍ ചോദിച്ചു. ചോദ്യങ്ങൾ വർധിച്ചതോടെയാണ് വിവാഹമോചനം ഔദ്യോ​ഗികമായി നിഹാരിക പ്രഖ്യാപിച്ചത്. ഒക മനസു, ഹാപ്പി വെഡ്ഡിങ് തുടങ്ങിയ തെലുങ്ക് ചിത്രങ്ങളില്‍ നിഹാരിക അഭിനയിച്ചിട്ടുണ്ട്.

തെലുങ്ക് ടെലിവിഷൻ ചാനലിൽ അവതാരകയായാണ് നിഹാരിക കരിയർ തുടങ്ങുന്നത്. പിന്നീട് മോഡലിങിലും അഭിനയത്തിലും സജീവമാകുകയായിരുന്നു. അതേസമയം വരുൺ തേജ് ലാവണ്യ ത്രിപാഠിയെയാണ് വിവാഹം ചെയ്യാൻ പോകുന്നത്. ഇരുവരുടെയും വിവാഹനിശ്ചയം ആഘോഷമായിരുന്നു. ഹൈദരാബാദിൽ വരുണിന്റെ വീട്ടിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്. നിശ്ചയത്തിന്റെ ചിത്രങ്ങളും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

ഈ വർഷം അവസാനം വിവാഹമുണ്ടാവുമെന്നാണ് റിപ്പോർട്ട്. 2017 മുതൽ ഇരുവരും ഇഷ്ടത്തിലാണ്. മിസ്റ്റർ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് വരുണും ലാവണ്യയും പരിചയപ്പെടുന്നത്. സായ് പല്ലവി നായികയായ ഫിദയുടെ റിലീസിന് ശേഷമാണ് വരുൺ തേജ് മലയാളികൾക്ക് സുപരിചിതനായത്. ചിത്രത്തിലെ പാട്ടുകളും റൊമാന്റിക്ക് സീനുകളും ഹിറ്റായിരുന്നു. വിദേശത്ത് സെറ്റിൽഡായ വരുൺ എന്ന കഥാപാത്രത്തെയാണ് ഫിദയിൽ താരം അവതരിപ്പിച്ചത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X