'സ്വന്തമായി ഒരു പങ്കാളിയും കുഞ്ഞുങ്ങളും വേണമെന്ന ആഗ്രഹമുണ്ട്'; നാൽപത്തിയെട്ടാം വയസിൽ നഗ്മ വിവാഹിതയാകുന്നു!
തൊണ്ണൂറുകളിൽ ഏറ്റവും സൗന്ദര്യമുള്ള നടി ആരായിരുന്നുവെന്ന് ചോദിച്ചാൽ അതിന് നഗ്മ എന്ന ഒറ്റ ഉത്തരം മാത്രമെയുള്ളു. തമിഴ്, തെലുങ്ക് മുതൽ ബോജ്പുരി, ചൈനീസ് വരെയുള്ള ഭാഷകളിൽ നഗ്മ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.
അതീവ സുന്ദരി ആയിരുന്ന താരം അകാലത്ത് തെന്നിന്ത്യയിലേയും ബോളിവുഡിലെയും സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചു. നന്ദിത മൊറാർജി, നമ്രത സാധന എന്നീ പേരുകളും നഗ്മയ്ക്കുണ്ട്. 1990കളിൽ തമിഴിൽ നഗ്മ കഴിഞ്ഞെ മറ്റൊരു നടിയുണ്ടായിരുന്നുള്ളു. നഗ്മയുടെ പിതാവ് ഒരു ഹിന്ദുവും അമ്മ ഒരു മുസ്ലിമുമാണ്.
പിതാവ് അരവിന്ദ് പ്രതാപ് സിങ് മൊറാർജി ഒരു വസ്ത്ര വ്യാപാരിയായിരുന്നു. മാതാവ് സീമ സാധന 1972 ലാണ് മൊറാർജിയെ വിവാഹം ചെയ്തത്. ജൂൺ 2008ലാണ് നഗ്മ ക്രിസ്ത്യൻ മതത്തോടുള്ള തന്റെ ആരാധന വ്യക്തമാക്കിയത്. താരം അഭിനയ ജീവിതം തുടങ്ങിയത് ബോളിവുഡിലാണ്. ചില ചിത്രങ്ങളിൽ അഭിനയിച്ച ശേഷം തമിഴിലേക്ക് എത്തുകയും നല്ല വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തു.

15ആം വയസിൽ ബാഗി എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് നഗ്മ ചലച്ചിത്ര രംഗത്തേക്ക് വരുന്നത്. ഇതിൽ നായകൻ സൽമാൻ ഖാൻ ആയിരുന്നു. ആദ്യത്തെ ചില വിജയങ്ങൾക്ക് ശേഷം നഗ്മക്ക് ഹിന്ദി ചലച്ചിത്രവേദിയിൽ അവസരങ്ങൾ ലഭിക്കാത്തതിനാൽ നഗ്മ തമിഴിലേക്ക് എത്തുകയായിരുന്നു.
തമിഴ് കൂടാതെ 1990 കളിൽ തെലുങ്കിലും ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിൽ രജനികാന്ത് നായകനായി അഭിനയിച്ച ബാഷ, പ്രഭുദേവ നായകനായി അഭിനയിച്ച കാതലൻ എന്നിവ വൻ വിജയങ്ങളായിരുന്നു.
നഗ്മ അഭിനയിച്ച പല കഥാപാത്രങ്ങളും ഗ്ലാമർ വേഷങ്ങളായിരുന്നു. 1998ൽ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന മലയാളചിത്രത്തിലും നഗ്മ പ്രധാനവേഷത്തിൽ അഭിനയിച്ചിരുന്നു. വർഷങ്ങൾ കഴിയുന്തോറും നായികയായിരുന്ന നഗ്മ പിന്നീട് അമ്മ, അമ്മായിയമ്മ വേഷങ്ങളിലും തിളങ്ങി.
2008ൽ അഭിനയത്തോട് വിടപറഞ്ഞ താരം രാഷ്ട്രീയത്തിൽ പ്രവേശിച്ചു. സൂപ്പർ നായികയായിരുന്ന കാലത്ത് പലരുമായും പ്രണയത്തിലായിരുന്ന നഗ്മ ഇപ്പോഴും അവിവാഹിതയാണ്. 48 കാരിയായ നഗ്മ അടുത്തിടെ തന്റെ വിവാഹ സങ്കൽപ്പങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. 'കല്യാണം കഴിക്കില്ല എന്നൊരു ഐഡിയയൊന്നും എനിക്ക് ഇല്ല.'

'മറ്റൊരു തരത്തിൽ പറഞ്ഞാൽ എനിക്ക് സ്വന്തമായി ഒരു പങ്കാളി ഉണ്ടാവണം കുട്ടികളുണ്ടാകണം എന്നുള്ള ആഗ്രഹമുണ്ട്. വിവാഹത്തിലൂടെ ഒരു കുടുംബം ഉണ്ടാക്കണം എന്നായിരുന്നു ആഗ്രഹം. സമയം വന്നാൽ ഉടൻ വിവാഹം കഴിക്കുമോ എന്ന് നോക്കാം. ഞാൻ വിവാഹിതയായിരുന്നെങ്കിൽ എനിക്ക് വളരെ സന്തോഷം തോന്നും. സന്തോഷം ജീവിതത്തിൽ ഒരു ചെറിയ കാലയളവിൽ മാത്രം ഒതുങ്ങുന്നില്ലെന്നുമാണ്', നഗ്മ പറഞ്ഞത്.
ഇതോടെ നഗ്മ വിവാഹത്തിന് തയ്യാറെടുക്കുകയാണോ എന്ന ചോദ്യമാണ് ആരാധകരിൽ നിന്നും ഉയരുന്നത്. താരം നേരത്തെ വിവാഹിതരായ നാലുപേരെ പ്രണയിച്ചിരുന്നു. നടന്മാരായ ശരത് കുമാർ, മനോജ് തിവാരി, രവി കിഷൻ, ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി എന്നിവരുമായി പ്രണയത്തിലായിരുന്നെന്നും എന്നാൽ ബന്ധം വിവാഹത്തിൽ എത്തും മുമ്പേ പിരിഞ്ഞെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.
നഗ്മയുമായി തനിക്ക് ഉണ്ടായിരുന്നത് സൗഹൃദം മാത്രമാണെന്ന് രവി കിഷൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു. അതുപോലെ തന്നെ ശരത് കുമാറിന് നഗ്മയുമായി വളരെ ആഴത്തിലുള്ള പ്രണയമായിരുന്നു.
ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷവും ശരത്കുമാര് നഗ്മയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ അധികം വൈകാതെ ഈ പ്രണയ ബന്ധം തകര്‍ന്നുവെന്നും ഇതോടെ ശരത്കുമാര് നഗ്മയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഒരു കാലത്ത് റിപ്പോര്‍ട്ടുകൾ പ്രചരിച്ചിരുന്നു. 1984ല്‍ ആയിരുന്നു ശരത് കുമാറിന്റെ ആദ്യ വിവാഹം. ഛായയായിരുന്നു ഭാര്യ. ഇരുവരും 2000ത്തില്‍ വിവാഹമോചിതരാവുകയും ചെയ്തു.


Click it and Unblock the Notifications











