പൊണ്ണത്തടി കാരണം നമിത വിവാഹം ഉപേക്ഷിക്കുന്നു

By Nirmal Balakrishnan

പൊണ്ണത്തടി കൊണ്ടു തോറ്റു എന്നു പറയുന്ന ഗതികേടിലാണ് നടി നമിത. മേനിയഴകുകൊണ്ട് ഒരുകാലത്ത് തെന്നിന്ത്യയില്‍ താരമായി തിളങ്ങിയ നമിതയിപ്പോള്‍ തടികാരണം ജീവിതം മടുത്ത അവസ്ഥയിലാണ്. പൊണ്ണത്തടി കാരണം സിനിമയില്‍ അവസരം നഷ്ടമായി. ഇപ്പോള്‍ വിവാഹ ജീവിതത്തിനും പൊണ്ണത്തടി പ്രയാസമുണ്ടാക്കുന്നു. പെണ്ണുകാണാന്‍വരുന്നവര്‍ക്കൊന്നും നമിതയുടെ തടി ഇഷ്ടമാകുന്നില്ലത്രെ.

നമിതയ്ക്ക് 34 വയസ്സായി. എട്ടുവര്‍ഷം മുന്‍പാണ് തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. ശരീരപ്രദര്‍ശനം കൊണ്ട് മിക്കതാരങ്ങള്‍ക്കൊപ്പവും അഭിനയിക്കാന്‍ സാധിച്ചു. നമിതയുടെ ഗ്ലാമര്‍പ്രദര്‍ശിപ്പിക്കുന്ന രണ്ടോ മൂന്നു പാട്ട് മിക്ക സിനിമയലും ഉണ്ടായിരുന്നു. ശരത്കുമാറിനൊപ്പമായിരുന്നു കൂടുതല്‍ അഭിനയിച്ചതും. ഇടയ്ക്ക് രണ്ടു തമിഴ് സിനിമയിലും അഭിനയിച്ചു. കലാഭവന്‍ മണിയായിരുന്നു ഒന്നില്‍ നായകന്‍. എന്നാല്‍ പെട്ടെന്നു തന്നെ നമിതയുടെ മേനിപ്രദര്‍ശനം പ്രേക്ഷകര്‍ക്കു മടുത്തു. അതോടെ അവസരം കുറഞ്ഞു. പിന്നീട് യോഗയും വ്യായാമവുമൊക്കെ ചെയ്ത് തടി കുറയ്ക്കാന്‍ ശ്രമിച്ചു. പക്ഷേ ഫലമുണ്ടായില്ല. തടി കൂടുകയായിരുന്നു. അതോടെ വീട്ടിലിരിക്കേണ്ട ഗതികേടിലായി.

namitha

ഇടയ്ക്കു തിരിച്ചുവരാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. അതോടെ വിവാഹം കഴിച്ച് വീട്ടമ്മയായി കഴിയാമെന്നു കരുതി. പക്ഷേ അതും നടക്കുന്ന ലക്ഷണമില്ല. അമിത വണ്ണം കാരണം പെണ്ണുകാണാന്‍ ആരും വരുന്നില്ലെന്നാണ് നമിത പറയുന്നത്. ഈ വിഷമാവസ്ഥയില്‍ വിവാഹജീവിതം വേണ്ടെന്നുവയ്ക്കാനാണ് നമിതയുടെ തീരുമാനമെന്നുമറിയുന്നു. തമിഴിലിപ്പോള്‍ മെലിഞ്ഞ സുന്ദരികള്‍ക്കാണു ഡിമാന്‍ഡെല്ലാം. നമിതയും കിരണും മുമൈത് ഖാനുമെല്ലാം അവസരം നഷ്ടമായി വീട്ടിലിരിക്കുകയാണ്. തടികൂടിയവരുടെ പ്രയാസം ആരുകാണാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X