»   » എന്തുപറ്റി നമിതയ്ക്ക്, ഈ വാര്‍ത്തകള്‍ സത്യമോ?

എന്തുപറ്റി നമിതയ്ക്ക്, ഈ വാര്‍ത്തകള്‍ സത്യമോ?

Posted By: Sanviya
Subscribe to Filmibeat Malayalam

2011 ലാണ് നമിത പ്രമോദ് വെള്ളിത്തിരയില്‍ എത്തുന്നത്. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തില്‍ റിയ എന്ന കഥപാത്രത്തെ അവതരിപ്പിച്ചുക്കൊണ്ട്. ഇപ്പോള്‍ നമിത സിനിമയില്‍ എത്തിയിട്ട് വര്‍ഷം ആറായി. എന്നാല്‍ ഇത്ര നാളായിട്ടും നമിതയ്ക്ക് ശ്രദ്ധേയമായ ഒരു വേഷം പോലും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് പുതിയ ഒരു സംസാരം.

നമിതയ്ക്ക് ശേഷം വന്ന പല നടിമാരും ഇപ്പോള്‍ വെള്ളിത്തിരയില്‍ തിളങ്ങുന്നുണ്ട്. എന്നാല്‍ നമിതയ്ക്ക് അതിനൊന്നും ഭാഗ്യമുണ്ടായിട്ടില്ല. അതിന് പറ്റിയ വേഷങ്ങള്‍ ഒന്നും നമിതയെ തേടി എത്തിയിട്ടുമില്ല. പേരിന് ഒരു നായികയായി മാത്രം നമിത ഒതുങ്ങി പോകുന്നു. ഇങ്ങനെയൊക്കെ സംഭവിക്കുന്നത്  നമിത എന്ന നടിയുടെ പരിമിതികള്‍ വച്ചുക്കൊണ്ട് സംവിധായകര്‍ താരത്തിനെ ഒഴിവാക്കുന്നതാണെന്ന് അടുത്തിടെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പക്ഷേ എന്താണ് സത്യം, തുടര്‍ന്ന് വായിക്കൂ..

എന്തുപറ്റി നമിതയ്ക്ക്, ഈ വാര്‍ത്തകള്‍ സത്യമോ?

രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നമിത വെള്ളിത്തിരയില്‍ എത്തുന്നത്. നേരത്തെ ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിരുന്നു.

എന്തുപറ്റി നമിതയ്ക്ക്, ഈ വാര്‍ത്തകള്‍ സത്യമോ?

അരങ്ങേറ്റ ചിത്രം ട്രാഫിക് ആയിരുന്നുവെങ്കിലും നായികയായി എത്തുന്നത് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായിക വേഷമാണ് അവതരിപ്പിച്ചത്.

എന്തുപറ്റി നമിതയ്ക്ക്, ഈ വാര്‍ത്തകള്‍ സത്യമോ?

സൗണ്ട് തോമ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി അഭിനയിച്ചു.

എന്തുപറ്റി നമിതയ്ക്ക്, ഈ വാര്‍ത്തകള്‍ സത്യമോ?

പുള്ളി പുലിയും ആട്ടിന്‍ കുട്ടികളും എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തി. ചിത്രത്തില്‍ ഒരു നര്‍ത്തകിയുടെ വേഷമാണ് നമിത അവതരിപ്പിച്ചത്.

എന്തുപറ്റി നമിതയ്ക്ക്, ഈ വാര്‍ത്തകള്‍ സത്യമോ?

ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം അഭിനയിച്ചു.

എന്തുപറ്റി നമിതയ്ക്ക്, ഈ വാര്‍ത്തകള്‍ സത്യമോ?

അഭിനയിച്ച ചിത്രങ്ങളിലെല്ലാം ഒരു നായികയായി മാത്രം നമിത ഒതുങ്ങി നിന്നു. പ്രാധാന്യമുള്ള വേഷങ്ങളൊന്നും നമിതയെ തേടി എത്തിയിരുന്നില്ല. നടിയുടെ പരിമിതികള്‍ മനസിലാക്കി സംവിധായകര്‍ മനപൂര്‍വം നടിയെ ഒഴിവാക്കുന്നതാണെന്ന് ഇപ്പോള്‍ സംസാരമുണ്ട്.

എന്തുപറ്റി നമിതയ്ക്ക്, ഈ വാര്‍ത്തകള്‍ സത്യമോ?

കുറഞ്ഞ കാലം കൊണ്ട് നമിതയ്ക്ക് അഭിനയരംഗത്ത് തിളങ്ങാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതല്ലേ യാഥാര്‍ത്ഥ്യം? ട്രാഫിക് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നമിത അഭിനയിച്ച ലോ പോയിന്റ് എന്ന ചിത്രത്തിലാണ് ഒരു തകര്‍ച്ച ഉണ്ടായിട്ടുള്ളത്.

എന്തുപറ്റി നമിതയ്ക്ക്, ഈ വാര്‍ത്തകള്‍ സത്യമോ?

നമിത നായികയായി നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രമായിരുന്നു അമര്‍ അക്ബര്‍ അന്തോണി. ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രത്തിന്റെ വിജയത്തിലും നമിതയ്ക്ക് ഒരു പങ്കില്ലേ?

English summary
Namitha Pramod's film career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam