നരസിംഹങ്ങളുടെ മറവിയും ബഷീറും

By Staff

നരസിംഹങ്ങളുടെ മറവിയും ബഷീറും

മോഹന്‍ലാലിന് മെഗാസ്റാര്‍ പരിവേഷം നല്‍കിയ നരസിംഹത്തിലെ ഇന്ദുചൂഢന്‍ കേരളത്തിലങ്ങോളമിങ്ങോളം യുവാക്കളുടെ ഹരമായിരുന്നു. അതിനാല്‍ത്തന്നെ ഷാജികൈലാസ്-രഞ്ജിത് ടീമിന്റെ അവസാനമിറങ്ങിയ ഈ ചിത്രം സര്‍വകാല റെക്കോര്‍ഡുമായി മലയാള ചലച്ചിത്രരംഗത്ത് വന്‍ കുതിപ്പും നടത്തി.

അതൊരു കഥ... എങ്കില്‍ മറ്റൊരു കഥയും കാണുമല്ലോ...? അല്ലേ..? ഉണ്ട്... വടക്കന്‍ കേരളത്തിലാണ് സംഭവം... മാറഞ്ചേരി ഇന്ദുചൂഢന്‍ ആളെ തല്ലിത്തകര്‍ക്കുകയാണ്... ഒറ്റക്കാണ് പോരാട്ടം... ആരെതിര്‍ത്താലും തന്നത്താന്‍ നേരിടാന്‍ ചങ്കൂറ്റമുള്ള പുരുഷന്‍.

ഇന്ദുചൂഢനെ കാണാന്‍ മോഹന്‍ലാലിന്റെ ആരാധകരും യുവാക്കളും തീയേറ്ററുകളിലേക്ക് വന്‍കുതിപ്പ് നടത്തി. ആ കുതിപ്പിനിടയിലാണ് ലിബര്‍ട്ടി ബഷീറിന്റെ തീയേറ്ററിന് കേടു പറ്റിയത്. ചിത്രം ഓടേണ്ട തിയേറ്ററല്ലേ... ഉടന്‍തന്നെ നഷ്ടപരിഹാര വാഗ്ദാനവുമായി നരസിംഹം നിര്‍മാതാക്കളും വിതരണക്കാരും ബഷീറിന്റ അടുത്തെത്തി. സ്വാഭാവികമായും നമ്മുടെ പാവം ബഷീര്‍ എന്തെങ്കിലും സഹായം പ്രതീക്ഷിക്കുകയും ചെയ്തു.

നരസിംഹം തീയേറ്ററുകളില്‍ തകര്‍ത്താടുമ്പോള്‍ സഹായം ഇപ്പോള്‍ വരും ഇപ്പോള്‍ വരും എന്ന് പ്രതീക്ഷിച്ച ബഷീറിനെ കുറ്റം പറയാനുമാവില്ല. വാഗ്ദാനം നീണ്ടുപോയപ്പോള്‍ ചിത്രത്തിന്റെ ഏതെങ്കിലും ജൂബിലികളില്‍ നരസിംഹങ്ങള്‍ വാക്കു പാലിക്കുമെന്ന് ലിബര്‍ട്ടി പ്രത്യാശിച്ചു. പക്ഷെ എന്തു പറയാന്‍.... ജൂബിലികളും 175--ഉം കടന്നുപോയി... ബഷീറിനൊട്ടു നഷ്ടപരിഹാരവും ലഭിച്ചില്ല. ഇനി വല്യേട്ടന്‍ തന്നെയാണ് വരാന്‍ പോകുന്നത്... എന്താണ് സംഭവിക്കുക എന്ന് ആര്‍ക്കാണറിയുക...

ഇപ്പോള്‍ ബഷീര്‍ എന്തു വിചാരിച്ചായിരിക്കും സമാശ്വസിക്കുക...? ഇത്ര മാത്രം.. സിനിമാക്കാര്‍ക്കൊക്കെ മറവി ഇത്തിരി കൂടുതലാണ്....!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X