ഭാര്യയായ നവ്യ കൂടെയില്ല, അമ്മയ്‌ക്കൊപ്പം വീണ്ടും സന്തോഷ് മേനോന്‍! വേര്‍പിരിയൽ വാർത്ത ചർച്ചയാകുന്നു

മലയാളികള്‍ക്കേറ്റവും പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. ഇടയ്ക്ക് സിനിമയില്‍ നിന്നും പൂര്‍ണമായിട്ടും മാറി കുടുംബിനിയായി പോയ നവ്യ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരിച്ച് വരവ് നടത്തിയത്. സിനിമയില്‍ നായികയായിട്ടുള്ള നവ്യയുടെ തിരിച്ച് വരവിന് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. നിലവില്‍ അഭിനയത്തെക്കാളും നൃത്തത്തിനാണ് നവ്യ പ്രധാന്യം കൊടുക്കുന്നത്. സ്വന്തമായൊരു ഡാന്‍സ് സ്‌കൂളും നടത്തി വരികയാണ്. മകന്‍ സായി കൃഷ്ണയാണ് നവ്യയുടെ എല്ലാ കാര്യത്തിലും മുന്നില്‍ നില്‍ക്കുന്നതും.

എല്ലായിടത്തും ഭര്‍ത്താവിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടതോടെ നവ്യയും ഭര്‍ത്താവും വേര്‍പിരിഞ്ഞോ എന്ന ചോദ്യം ഉയര്‍ന്നു. കഴിഞ്ഞ കുറേ കാലങ്ങളായി ഭര്‍ത്താവിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നെല്ലാം മാറി നടക്കുകയാണ് നവ്യ. എന്നാലിപ്പോള്‍ വിഷു ആഘോഷവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ക്കിടയില്‍ നവ്യയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ സന്തോഷ് മേനോനെ കുറിച്ചുള്ള വിവരങ്ങളും പ്രചരിക്കുകയാണ്.

navya-nair

മുംബൈയില്‍ നിന്നും നാട്ടിലെത്തിയ ശേഷം അച്ഛന്റെയും അമ്മയുടെയും സഹോദരന്‍ രാഹുലിന്റെയും കൂടെയാണ് നവ്യയും മകനും താമസിക്കുന്നത്. വിദേശത്തേക്കുള്ള അവധിക്കാല യാത്രകളിലും മറ്റ് പരിപാടികളിലുമൊക്കെ കുടുംബം ഒത്തൊരുമിച്ചുണ്ടാവും. ഇത്തവണ വിഷുവിനും പതിവുകളൊന്നും തെറ്റിയില്ല. എല്ലാവരും വളരെ സന്തോഷത്തോടെ ആചാരപ്രകാരമാണ് വിഷു ആഘോഷിച്ചത്. ഈ വീഡിയോ പുറത്ത് വിട്ടത് മുതല്‍ നവ്യയോട് ഭര്‍ത്താവ് എവിടെ എന്ന ചോദ്യവുമായിട്ടാണ് ആരാധകര്‍ എത്തിയത്.

ഇത്തരം ചോദ്യങ്ങളോടൊന്നും നവ്യ പ്രതികരിക്കാറില്ല. എങ്കിലും അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയിലൂടെ സന്തോഷ് പങ്കുവെച്ച ചില ചിത്രങ്ങളും വീഡിയോസുമൊക്കെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ ഓണത്തിനും നവ്യയുടെയും മകന്റെയും കൂടെ ആഘോഷിക്കാന്‍ സന്തോഷ് മേനോന്‍ എത്തിയിരുന്നില്ല. പകരം സ്വന്തം അമ്മയുടെ കൂടെയായിരുന്നു താരഭര്‍ത്താവിന്റെ ഓണം. അതുപോലെ തന്നെ ഇത്തവണത്തെ വിഷുവും അമ്മയുടെ കൂടെയാണ് സന്തോഷ് ആഘോഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാട്ടിലുണ്ടായിട്ടും അല്ലെങ്കില്‍ തിരക്കുകളില്‍ നിന്നും അവധി എടുത്ത് ഒരു ആഘോഷത്തിന് പോലും ഒരുമിച്ച് കാണാത്തതിനെ തുടര്‍ന്ന് നവ്യയുമായി സന്തോഷ് പിരിഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയ വിധി എഴുതുന്നത്. വിശേഷ ദിവസങ്ങളില്‍ മാത്രമല്ല മകന്റെ പിറന്നാള്‍ ആഘോഷത്തിനും അദ്ദേഹം എത്തിയിരുന്നില്ല. ഇടയ്ക്ക് സന്തോഷ് മേനോന്റെ അമ്മയ്ക്ക് സുഖമില്ലാതെയാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. അതില്‍ നിന്നെല്ലാം വേഗം മറികടക്കാനും ആരോഗ്യത്തിലേക്ക് തിരിച്ച് വരാനും അമ്മയ്ക്ക് സാധിച്ചു. അതിന് നന്ദി സൂചിപ്പിച്ച് കൊണ്ടാണ് സന്തോഷ് എത്തിയത്. എന്നാല്‍ നവ്യയുടെ സാന്നിധ്യം അവിടെയും ഉണ്ടായിരുന്നില്ല.

navya-nair

ഇത്തരത്തില്‍ താരങ്ങള്‍ക്കിടയിലെ അകല്‍ച്ചയെ സംബന്ധിച്ചാണ് വീണ്ടും വീണ്ടും കഥകള്‍ വന്നുകൊണ്ടിരിക്കുന്നത്. സിനിമയില്‍ സൂപ്പര്‍ നായികയായി തിളങ്ങി നില്‍ക്കുന്ന സമയത്താണ് നവ്യ നായര്‍ വിവാഹിതയായി പോകുന്നത്. മുംബൈ ബേസ്ഡായി പ്രവര്‍ത്തിക്കുന്ന പ്രമുഖനായ ബിസിനസുകാരനായിരുന്നു സന്തോഷ് മേനോന്‍. സിനിമയുമായി അത്ര അടുപ്പമില്ലാത്ത ആള് കൂടിയായിരുന്നു അദ്ദേഹം. വിവാഹം കഴിഞ്ഞ് അധികം വൈകും മുന്‍പ് നവ്യ കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തതോടെ കുടുംബ ജീവിതത്തിന്റെ തിരക്കുകളിലായി.

കൊവിഡിന് ശേഷമാണ് നവ്യ നാട്ടിലേക്ക് വരുന്നതും സിനിമയില്‍ വീണ്ടും സജീവമാകുന്നതും. ഒരുത്തീ എന്ന സിനിമയിലൂടെ നായികയായി ഗംഭീര പ്രകടനം നടി കാഴ്ച വെച്ചു. ഒന്നൂടി നൃത്ത വിദ്യാലയം സജീവമാക്കുകയും ഉദ്ഘാടനങ്ങളിലും പൊതുപരിപാടികളിലുമൊക്കെയായി സജീവമാവുകയും ചെയ്തു.

More from Filmibeat

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X