»   » സന്തുഷ്ട കുടുംബം, ഹാപ്പിയായി നവ്യയും സന്തോഷും ഏഴാം വിവാഹ വാര്‍ഷികം ഓര്‍മ്മിച്ചു, ആഘോഷിച്ചു

സന്തുഷ്ട കുടുംബം, ഹാപ്പിയായി നവ്യയും സന്തോഷും ഏഴാം വിവാഹ വാര്‍ഷികം ഓര്‍മ്മിച്ചു, ആഘോഷിച്ചു

Posted By: Sanviya
Subscribe to Filmibeat Malayalam


മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായര്‍. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്നുവെങ്കിലും സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ നടി സിനിമയിലേക്ക് തിരിച്ചെത്തി. ദൃശ്യത്തിന്റെ കന്നട റീമേക്കായ ദൃശ്യ എന്ന ചിത്രത്തിലും നവ്യ അഭിനയിച്ചു. നല്ല വേഷങ്ങള്‍ വന്നാല്‍ വീണ്ടും സിനിമയില്‍ സജീവമാകാനാണ് നവ്യയുടെ പ്ലാന്‍.

2010 ജനുവരിയിലാണ് നവ്യയും മുംബൈയില്‍ ജോലി നോക്കിയിരുന്ന സന്തോഷ് എന്‍ മേനോനുമായി വിവാഹിതരാകുന്നത്. ഇരുവരുടെയും 7ാമത്തെ വിവാഹ വാര്‍ഷികമായിരുന്നു ഇന്നലെ. കേക്ക് മുറിച്ച് തന്റെ വിവാഹ വാര്‍ഷികം ഓര്‍മ്മിച്ചതിന്റെ ഫോട്ടോകളും നവ്യ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങള്‍ കാണാം, മറ്റ് വിശേഷങ്ങളും തുടര്‍ന്ന് വായിക്കൂ...

നവ്യ സിനിമയിലേക്ക്

2010ല്‍ ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയില്‍ എത്തുന്നത്. ധന്യ നായര്‍ എന്നാണ് യഥാര്‍ത്ഥ പേര്. രണ്ടാമത്തെ ചിത്രവും ദിലീപിനൊപ്പമായിരുന്നു. അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ മഴത്തുള്ളികിലുക്കം. അതിന് ശേഷം അഭിനയിച്ച പൃഥ്വിരാജ് ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി. ഇന്നും പ്രേക്ഷകരില്‍ അധികം പേര്‍ക്കും നവ്യയെ ബാലാമണിയായി കാണാനാണിഷ്ടം.

തമിഴിലേക്ക്

അഴകിയ തീയേ എന്ന ചിത്രത്തിലൂടെയാണ് നവ്യ തമിഴില്‍ എത്തുന്നത്. രാധാ മോഹന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നന്ദിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ചിതംഭരത്തില്‍ ഒരു അപസ്വാമിയാണ് നവ്യയുടെ രണ്ടാമത്തെ തമിഴ് ചിത്രം. ഗജയാണ് ആദ്യ കന്നട ചിത്രം.

വിവാഹത്തിന് ശേഷം

2010ലായിരുന്നു നവ്യയും മുംബൈയില്‍ ജോലി നോക്കിയിരുന്ന സന്തോഷ് മേനോനെ വിവാഹം കഴിക്കുന്നത്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്നുവെങ്കിലും 2012ല്‍ പുറത്തിറങ്ങിയ സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ നടി സിനിമയില്‍ എത്തി. പിന്നീട് ദൃശ്യത്തിന്റെ കന്നട റീമേക്കായ ദൃശ്യത്തിലും അഭിനയിച്ചു. ഇപ്പോള്‍ നല്ല വേഷങ്ങള്‍ക്കായി നടി കാത്തിരിക്കുകയാണ്.

വിവാഹ വാര്‍ഷിക ഫോട്ടോ

ഏഴാം വിവാഹ വാര്‍ഷികം ആഘോഷത്തിന്റെ ഫോട്ടോസ് നവ്യ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

English summary
Navya Nair facebook post.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam