»   » ആദ്യപ്രണയം ഞാനിതുവരെ മറന്നിട്ടില്ല എന്ന് നയന്‍താര

ആദ്യപ്രണയം ഞാനിതുവരെ മറന്നിട്ടില്ല എന്ന് നയന്‍താര

Posted By:
Subscribe to Filmibeat Malayalam

പ്രണയ ഗോസിപ്പില്‍ എന്നും മുന്നിലാണ് തമിഴിന്റെയും മലയാളത്തിന്റെയും സൂപ്പര്‍ലേഡി പദവിയിലിരിക്കുന്ന നയന്‍താര. ഇന്റസ്ട്രിയില്‍ വന്ന കാലം മുതല്‍ ഓരോ ചൂടന്‍ ഗോസിപ്പുകള്‍ നയന്‍താരയെ പിന്തുടര്‍ന്നിട്ടുണ്ട്. ഇപ്പോഴും...

ഇക്കഴിഞ്ഞ 18 നായിരുന്നു നയന്‍താരയുടെ 31-ാം പിറന്നാള്‍. പിറന്നാളാഘോഷത്തിനിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നയന്‍താര തന്റെ ആദ്യ പ്രണയത്തെ കുറിച്ച് പറഞ്ഞത്രെ. ആ പ്രണയം ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും താരം പറഞ്ഞു.

Read More: ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: നയന്‍താരയെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത 11 കാര്യങ്ങള്‍

ആദ്യപ്രണയം ഞാനിതുവരെ മറന്നിട്ടില്ല എന്ന് നയന്‍താര

ആദ്യ പ്രണയം എന്ന് കേട്ട് ചിമ്പുവിനൊപ്പമുള്ള പ്രണയത്തെ കുറിച്ചാണെന്നൊന്നും തെറ്റിദ്ധരിച്ചേക്കല്ലേ, പ്രൈമറി സ്‌കൂളില്‍ പഠിക്കുമ്പോഴുള്ള പ്രണയത്തെ കുറിച്ചാണ് നയന്‍ പറഞ്ഞത്.

ആദ്യപ്രണയം ഞാനിതുവരെ മറന്നിട്ടില്ല എന്ന് നയന്‍താര

മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ നാലാം ക്ലാസിലെ ഒരു ആണ്‍ കുട്ടി നയന്‍താരയുടെ സീറ്റില്‍ ഒരു ലൗവ് ലെറ്ററും റോസാപൂവും വച്ചിട്ട് പോയത്രെ. നയന്‍ അത് തന്റെ കൂട്ടുകാരികളോട് പറഞ്ഞു.

ആദ്യപ്രണയം ഞാനിതുവരെ മറന്നിട്ടില്ല എന്ന് നയന്‍താര

പിന്നീടുള്ള ദിവസങ്ങളിലും റോസാപ്പൂവും ലൗവ് ലെറ്ററും വന്നുകൊണ്ടിരുന്നപ്പോള്‍ നയന്‍ രക്ഷിതാക്കളോട് പറഞ്ഞു. രക്ഷിതാക്കള്‍ പ്രിന്‍സിപ്പലിനെ വന്നു കണ്ടു. അതിന് ശേഷം ഒരിക്കല്‍ പോലും ആ കുട്ടി നയന്‍താരയെ നോക്കിയില്ലത്രെ. ഇപ്പോഴും തനിക്കത് സന്തോഷം നല്‍കുന്ന അനുഭവമാണെന്ന് നയന്‍ പറയുന്നു.

ആദ്യപ്രണയം ഞാനിതുവരെ മറന്നിട്ടില്ല എന്ന് നയന്‍താര

ചിമ്പുവിനൊപ്പമാണ് നയന്‍താരയുടെ ആദ്യത്തെ പ്രണയ ഗോസിപ്പ് പരന്നത്. അത് വെറും ഗോസിപ്പ് മാത്രമായിരുന്നില്ല. ഇരുവരും നല്ല അടുപ്പത്തിലായിരുന്നു. ഒടുവില്‍ ഒരു ചുംബന രംഗം ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെയാണ് ആ പ്രണയം ബ്രേക്കപ്പായത് എന്ന് കേള്‍ക്കുന്നു.

ആദ്യപ്രണയം ഞാനിതുവരെ മറന്നിട്ടില്ല എന്ന് നയന്‍താര

വിവാഹം വരെ എത്തിയ പ്രണയബന്ധമായിരുന്നു ഇത്. വിവാഹിതരായെന്നും അല്ലെന്നും കേള്‍ക്കുന്നു. നയന്‍താരയെ വിവാഹം കഴിക്കാന്‍ വേണ്ടി പ്രഭു ആദ്യ ഭാര്യയെ ഡൈവോഴ്‌സ് ചെയ്തു. പക്ഷെ പെട്ടന്നാണ് ഇരുവരും ബ്രേക്കപ്പായി എന്ന വാര്‍ത്ത പ്രചരിച്ചത്. അതിന് ശേഷം നയന്‍ സിനിമയില്‍ നിന്നും വിട്ടുനിന്നെങ്കിലും പിന്നെ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവന്നു

ആദ്യപ്രണയം ഞാനിതുവരെ മറന്നിട്ടില്ല എന്ന് നയന്‍താര

വിഘ്‌നേശ് ശിവ എന്ന യുവ സംവിധായകനൊപ്പമാണ് ഇപ്പോള്‍ നയന്‍താരയുടെ പേര് കേള്‍ക്കുന്നത്. നയന്‍താര അഭിനയിച്ച, വിഘ്‌നേശ് ശിവ സംവിധാനം ചെയ്ത നാനും റൗഡിതാന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമാണ് വാര്‍ത്ത പ്രചരിച്ചത്. ഇരുവരും തമ്മില്‍ വിവാഹിതരാകുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ എല്ലാം കിംവദികളാണെന്ന് ഇരുവരും പ്രതികരിച്ചു.

English summary
On her 31st birthday yesterday (18th November), actress Nayantara has spoken openly about her first love (puppy love) which occurred when she was in her primary school.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam