നയന്‍താരയും വിഘ്‌നേശും തമ്മിലുള്ള ബന്ധം; എന്താണ് സത്യം?

By Aswathi

നയന്‍താരയുടെ പുതിയ കാമുകനെ ചുറ്റിപ്പറ്റിയുള്ള സംസാരമാണ് ഇപ്പോള്‍ കോളിവുഡില്‍. യുവ സംവിധായകന്‍ വിഘ്‌നേശ് ശിവയുമായി നയന്‍ പ്രണയത്തിലാണെന്നാണ് ആദ്യം വാര്‍ത്ത വന്നത്. എന്നാല്‍ പിന്നീട് ഇരുവരും വിവാഹിതരായെന്നും കേട്ടു. തങ്ങളുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്ന് ഇരുവരും പറഞ്ഞിട്ടും ഗോസിപ്പുകള്‍ അവസാനിക്കുന്നില്ല.

നയന്‍താരയും വിഘ്‌നേശും തമ്മില്‍ പ്രണയം തന്നെയാണെന്നാണ് ഇപ്പോഴും കോളിവുഡിലെ ചില പാപ്പരസികള്‍ പറയുന്നത്. ഇതിന് അവര്‍ ചില കാരണങ്ങളും കണ്ടെത്തുന്നുണ്ട്. വിവാഹം കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ നയന്‍, താന്‍ വിഘ്‌നേശുമായി പ്രണയത്തിലല്ലെന്ന് പറഞ്ഞില്ലല്ലോ എന്നാണ് ഇവരുടെ ചോദ്യം. സത്യത്തില്‍ ഇതിന് പിന്നിലെ കഥ?

കഥയുടെ തുടക്കം

നയന്‍താരയും വിഘ്‌നേശും തമ്മിലുള്ള ബന്ധം; എന്താണ് സത്യം?

നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് നയന്‍താരയുടെ പുതിയ പ്രണയ കഥ പരന്നത്. ഈ ചിതം സംവിധാനം ചെയ്യുന്ന 29 കാരനായ വിഘ്‌നേശ് ശിവയാണ് കഥയിലെ നായകന്‍.

എന്തായിരുന്നു വാര്‍ത്ത

നയന്‍താരയും വിഘ്‌നേശും തമ്മിലുള്ള ബന്ധം; എന്താണ് സത്യം?

തന്റെ പുതിയ സംവിധായകനും, തന്നെക്കാള്‍ പ്രായത്തില്‍ ചെറുപ്പവുമായി വിഘ്‌നേശ് ശിവയുമായി നയന്‍താര പ്രണയത്തിലാണെന്നാണ് വാര്‍ത്തകള്‍ വന്നത്. തൊട്ടുപിന്നാലെ ഇരുവരും കൊച്ചിയിലെ ഒരു പള്ളിയില്‍ വച്ച് വിവാഹിതരായെന്നും കേട്ടു.

വാര്‍ത്ത നിഷേധിച്ച് താരങ്ങള്‍

നയന്‍താരയും വിഘ്‌നേശും തമ്മിലുള്ള ബന്ധം; എന്താണ് സത്യം?

എന്നാല്‍ വാര്‍ത്തയില്‍ സത്യമില്ലെന്നും തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും നയന്‍താര വ്യക്തമാക്കി. വിവാഹം എന്നൊന്നുണ്ടെങ്കില്‍ അതെല്ലാവരെയും അറിയിക്കുമെന്നും രഹസ്യമായിരിക്കില്ലെന്നുമാണ് നയന്‍ പറഞ്ഞത്. വിഘ്‌നേശും വാര്‍ത്ത നിഷേധിച്ചു. ഇത്തരം വാര്‍ത്തകള്‍ തന്റെ സിനിമയെയും വ്യക്തി ജീവിതത്തെയും ബാധിക്കുന്നു എന്നാണ് വിഘ്‌നേശ് പറഞ്ഞത്.

എന്നാല്‍ പ്രണയം സത്യമാണെന്ന്

നയന്‍താരയും വിഘ്‌നേശും തമ്മിലുള്ള ബന്ധം; എന്താണ് സത്യം?

ഇരുവരും വാര്‍ത്ത നിഷേധിച്ചെങ്കിലും നയന്‍താരയും വിഘ്‌നേശും തമ്മില്‍ പ്രണയത്തിലാണെന്നാണ് ഇപ്പോഴും കോളിവുഡ് പാപ്പരസികള്‍ പറയുന്നത്. വിവാഹം കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ നയന്‍, താന്‍ വിഘ്‌നേശുമായി പ്രണയത്തിലല്ലെന്ന് പറഞ്ഞില്ലല്ലോ എന്നാണ് ഇവരുടെ ചോദ്യം.

ചര്‍ച്ചില്‍ പോയിട്ടുണ്ട്, കുടുംബാംഗങ്ങളെ പരിചയപ്പെടുത്തി

നയന്‍താരയും വിഘ്‌നേശും തമ്മിലുള്ള ബന്ധം; എന്താണ് സത്യം?

കൊച്ചിയിലെ ചര്‍ച്ചില്‍ വിഘ്‌നേശിനെയും കൂട്ടി നയന്‍താര പോയിട്ടുണ്ടെന്ന് പാപ്പരസികള്‍ വാദിക്കുന്നു. പക്ഷെ വിവാഹത്തിനല്ല, പ്രാര്‍ത്ഥനയ്ക്ക്. കേരളത്തില്‍ വന്നപ്പോള്‍ നയന്‍ തന്റെ ബന്ധുക്കളെ വിഘ്‌നേശിന് പരിചയപ്പെടുത്തി കൊടുത്തെന്നും പാപ്പരസികള്‍ പറയുന്നു.

അല്ല ഇത് പബ്ലിസിറ്റി സ്റ്റണ്ടാണ്

നയന്‍താരയും വിഘ്‌നേശും തമ്മിലുള്ള ബന്ധം; എന്താണ് സത്യം?

എന്നാല്‍ ഇതൊന്നുമല്ല സത്യം, വാര്‍ത്ത പ്രചരിപ്പിച്ചത് അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ്, ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടിന്റെ ഭാഗമാണെന്ന് മറ്റൊരു കൂട്ടര്‍ പറയുന്നു.

 ഉദാഹരണങ്ങളേറെ

നയന്‍താരയും വിഘ്‌നേശും തമ്മിലുള്ള ബന്ധം; എന്താണ് സത്യം?

നയന്‍താര അഭിനയിക്കുന്ന ചിത്രത്തിന്റെ നടന്മാരുമായി മുമ്പ് ഇതുപോലെ വാര്‍ത്ത വന്നിട്ടുണ്ട്. രാജറാണി എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ആര്യയുമായി വിവാഹം തീരുമാനിച്ചെന്നായിരുന്നു വാര്‍ത്തകള്‍. ഇത് കതിരവേലിന്‍ കാതലില്‍ അഭിനയിക്കുമ്പോള്‍ ഉദയനിധി പ്രണയാഭ്യര്‍ത്ഥന നടിത്തിയെന്ന് കേട്ടു. ഇപ്പോള്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിന് വേണ്ടിയുള്ള പബ്ലിസിറ്റി സ്റ്റണ്ടാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X