For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാദങ്ങളൊഴിയാതെ നയന്‍സ്

  By Nisha Bose
  |

  വിവാദങ്ങള്‍ നയന്‍താരയെ വിട്ടൊഴിയുന്നില്ല. വിവാദങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ ശ്രമിക്കുമ്പോഴും ഈ തെന്നിന്ത്യന്‍ ഗ്ലാമര്‍ റാണിയെ പറ്റി സിനിമാലോകത്തും പുറത്തും പുതിയ വിവാദങ്ങള്‍ പ്രചരിച്ചു കൊണ്ടിരിയ്ക്കുന്നു.

  2003ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രമായ 'മനസ്സിനക്കരെ'യിലെ നായികയെ കണ്ടവരെല്ലാം മലയാള സിനിമയക്ക് ഒരു ശാലീന സുന്ദരിയായ ഒരു നടിയെ കൂടി ലഭിച്ചുവെന്നതിനപ്പുറം ഒന്നും പ്രതീക്ഷിച്ചിരിക്കില്ല.

  2003ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രമായ 'മനസ്സിനക്കരെ'യിലെ നായികയെ കണ്ടവരെല്ലാം മലയാള സിനിമയക്ക് ഒരു ശാലീന സുന്ദരിയായ ഒരു നടിയെ കൂടി ലഭിച്ചുവെന്നതിനപ്പുറം ഒന്നും പ്രതീക്ഷിച്ചിരിക്കില്ല. സിനിമയിലേയ്ക്ക് ചുവടു വച്ചപ്പോള്‍ പല നടിമാരും പറഞ്ഞിട്ടുള്ളതു തന്നെ നയന്‍സും ആവര്‍ത്തിച്ചു-ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യില്ല.

  മലയാളത്തില്‍ നിന്ന് അവസരങ്ങള്‍ കുറഞ്ഞു തുടങ്ങിയപ്പോള്‍ നയന്‍സ് തമിഴകത്തേയ്ക്ക് ചുവടു മാറ്റി. ഒരിക്കലും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യില്ലെന്ന് പ്രഖ്യാപിച്ച നയന്‍സ് വാക്കു മാറ്റി. ഗ്രാമീണ സുന്ദരിയായി ഒതുങ്ങിക്കൂടിയാല്‍ സിനിമയില്‍ വളരാന്‍ കഴിയില്ലെന്ന് നയന്‍സ് മനസ്സിലാക്കി. തുടര്‍ന്നങ്ങോട്ട് ഒന്നിന് പിറകേ ഒന്നായി ഗ്ലാ്മര്‍ റോളുകള്‍ ചെയ്ത നയന്‍സ് തെന്നിന്ത്യയിലെ ഗ്ലാമര്‍ റാണി പട്ടം നേടിയെടുത്തു. പല കോണുകളില്‍ നിന്നും വിമര്‍ശനമുയരുമ്പോഴും നയന്‍സിനെ ആരാധിക്കുന്ന വലിയൊരു വിഭാഗം ഉണ്ടായിരുന്നു. നയന്‍സ് ചിത്രങ്ങളുടെ വിജയം തെളിയിക്കുന്നത് അതാണ്.

  പിന്നീട് നയന്‍സിനെ ചുറ്റിപറ്റി ഒരു പ്രണയകഥ പ്രചരിച്ചു. നടന്‍ ചിമ്പുവായിരുന്നു കഥയിലെ നായകന്‍. വല്ലവന്‍ എന്ന തമിഴ്ചിത്രത്തില്‍ ഇരുവരും തമ്മിലുള്ള ചുംബനരംഗം സിനിമാലോകത്ത് ഏറെ കോളിളക്കമുണ്ടാക്കി. നയന്‍സും ചിമ്പുവുമായുള്ള സ്വകാര്യരംഗങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പരന്ന് തുടങ്ങിയതോടെ ആ ബന്ധത്തിന് തിരശ്ശീല വീണു.

  പിന്നീട് കേട്ട വാര്‍ത്ത കൊറിയോഗ്രാഫറും സംവിധായകനുമായ പ്രഭുദേവയുമായി നയന്‍സ് പ്രണയത്തിലാണെന്നായിരുന്നു. വിവാഹിതനായ പ്രഭു നയന്‍സിനെ സ്വന്തമാക്കാനായി ഭാര്യ റംലത്തില്‍ നിന്ന് വിവാഹമോചനം നേടി.

  പ്രഭുവിനെ വിവാഹം ചെയ്യാനായി ഡയാന മറിയം കുര്യന്‍ എന്ന നയന്‍താര ഹിന്ദുവായി. ചെന്നൈ ആര്യ സമാജത്തിലെത്തി ഹിന്ദുമതം സ്വീകരിച്ച നയന്‍സിന്റെ കണക്കുകൂട്ടലുകള്‍ പാളിപ്പോയി. പ്രഭുദേവയുമായുള്ള ബന്ധവും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.

  ഇപ്പോള്‍ കോടമ്പാക്കത്തും തെലുങ്ക് ദേശത്തും നയന്‍സിനെ പറ്റി പ്രചരിക്കുന്ന വാര്‍ത്ത നിര്‍മ്മാതാവ് ഡി രാമനായിഡുവിന്റെ ചെറുമകനും നടനുമായ റാണയുമായുള്ള ബന്ധത്തെ പറ്റിയാണ്. തൃഷയുടെ കാമുകനെന്ന് പരക്കെ അറിയപ്പെടുന്ന റാണ പക്ഷേ ഇപ്പോള്‍ കൂട്ട് നയന്‍സുമായിട്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നയന്‍സിനാകട്ടെ ഇപ്പോള്‍ പത്രക്കാര്‍ എന്നു കേള്‍ക്കുന്നതേ കലിയാണ്. ഒരു സിനിമയുടെ കരാറില്‍ ഒപ്പുവയ്ക്കുന്നതിന് മുമ്പേ നയന്‍സിന്റെ ആദ്യ നിബന്ധന താന്‍ സെറ്റിലുള്ളപ്പോള്‍ പത്രക്കാരെ അങ്ങോട്ട് പ്രവേശിപ്പിക്കരുതെന്നാണത്രേ

  English summary
  Actor Nayanthara, who usually stays away from movie promotions, made a rare appearance at a filmi function for her upcoming movie directed by Krish, co-starring Rana Daggubati. For a change, Krish and Rana anchored the programme and made it a fun event.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X