twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാഹം കഴിഞ്ഞിട്ടില്ല, ഉണ്ടാവുമ്പോള്‍ എല്ലാവരെയും അറിയിക്കും: നയന്‍താര

    By Aswathi
    |

    തന്റെ വിവാഹത്തെ കുറിച്ച് പ്രചരിയ്ക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് നയന്‍താര. അങ്ങനെ ഒന്ന് സംഭവിച്ചാല്‍ എല്ലാവരെയും അറിയിക്കുമെന്നും നടി വ്യക്തമാക്കി. നയന്‍താരയ്‌ക്കൊപ്പം പേര് ചേര്‍ക്കപ്പെട്ട സംവിധായകന്‍ വിഘ്‌നേശ് ശിവനും വാര്‍ത്ത നിഷേധിച്ചു.

    <strong>Also Read: നയന്‍താര വിവാഹിതയായി, വരന്‍ വിഘ്‌നേശ് ശിവന്‍?</strong>Also Read: നയന്‍താര വിവാഹിതയായി, വരന്‍ വിഘ്‌നേശ് ശിവന്‍?

    സിനിമ മാത്രമാണ് ഇപ്പോള്‍ തന്റെ ജീവിതത്തിലെ പ്രധാന കാര്യം. ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം വിവാഹമെന്നത് വളരെ വലിയ കാര്യമാണ്. അങ്ങനെയൊരുകാര്യം എന്റെ ജീവിതത്തില്‍ സംഭവിച്ചാല്‍ അത് തീര്‍ച്ചയായും ലോകമറിയും. അല്ലാതെ അതൊരു രഹസ്യ വിവാഹമായിരിക്കില്ല- നയന്‍താര വ്യക്തമാക്കി.

    nayanthara

    വാര്‍ത്തയില്‍ യാതൊരു സത്യവുമില്ലെന്ന് സംവിധായകന്‍ വിഘ്‌നേശ് ശിവനും പ്രതികരിച്ചു. ഇത്തരം വ്യാജ പ്രചരണങ്ങള്‍ തന്നെയും തന്റെ സിനിമയേയുമാണ് ബാധിക്കുന്നത്. ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ ദയവു ചെയ്ത് ഇനിയും ഇടപെടരുതെന്നും വിഘ്‌നേശ് പറഞ്ഞു.

    നയന്‍താരയും യുവസംവിധായകന്‍ വിഘ്‌നേശ് ശിവനുമായുള്ള വിവാഹം കൊച്ചിയിലെ ഒരു പള്ളിയില്‍ വച്ച് വളരെ രഹസ്യമായി നടന്നു എന്നായിരുന്നു വാര്‍ത്തകള്‍. നയന്‍താര ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ് 29 കാരനായ വിഘ്‌നേശ് ശിവന്‍

    English summary
    Almost all social networking sites and online news agencies were kept busy today as reports about Nayantara's secret marriage with director Vignesh Shivan spread like wildfire. And now Nayantara Declines the Secret Marriage news
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X