»   » ചാക്കോച്ചനെ പറ്റി ഗോസിപ്പിറക്കാന്‍ നയന്‍സ് പറഞ്ഞു?

ചാക്കോച്ചനെ പറ്റി ഗോസിപ്പിറക്കാന്‍ നയന്‍സ് പറഞ്ഞു?

Posted By:
Subscribe to Filmibeat Malayalam
Nayantara
പ്രഭുദേവയുമായുള്ള പ്രണയം നയന്‍താരയെ ഗോസിപ്പ് കോളങ്ങളിലെ നായികയാക്കി മാറ്റിയിരിക്കുകയാണ്. തന്നെ പറ്റി ഉയരുന്ന ഗോസിപ്പുകള്‍ നയന്‍സിന് ഇപ്പോള്‍ തലവേദനയായിരിക്കുകയാണ്. എന്നാല്‍ തന്റെ കരിയറിന്റെ തുടക്ക കാലത്ത് ഒരു ഗോസിപ്പിന് വേണ്ടി നയന്‍സ് കൊതിച്ചിരുന്നുവത്രേ. ഒരു സിനിമാവാരികയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തന്റെ ആദ്യ സിനിമ ചെയ്യുമ്പോള്‍ അഭിനയം പ്രൊഫഷനാക്കണമെന്നൊന്നും നയന്‍താരയ്ക്ക് ആഗ്രഹമുണ്ടായിരുന്നില്ല. എന്നാല്‍ മനസ്സിനക്കരെ എന്ന ചിത്രത്തിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടപ്പോള്‍ പ്രശസ്തിയുടെ വെള്ളിവെളിച്ചം നയന്‍സിനേയും മോഹിപ്പിച്ചു.

എങ്ങനെയും പ്രശസ്തയാകണമെന്നാഗ്രഹിച്ച നടി കുഞ്ചാക്കോ ബോബനേയും തന്നേയും ചേര്‍ത്ത് ഗോസിപ്പ് പടച്ചുവിടാന്‍ പ്രശസ്തനായ ഒരു സിനിമാലേഖകനോട് ആവശ്യപ്പെട്ടത്രേ. അക്കാലത്ത് കുഞ്ചാക്കോ ബോബനുമായി നടിയ്ക്ക് പരിചയം പോലുമുണ്ടായിരുന്നില്ല.

എന്നാല്‍ കുഞ്ചാക്കോ ബോബനേയും തന്നേയും പറ്റി ഒരു ഗോസിപ്പ് വന്നാല്‍ പെട്ടന്ന് പ്രശസ്തയാവാമെന്ന് നടി കണക്കു കൂട്ടി. എന്നാല്‍ ചാക്കോച്ചന്‍ മറ്റൊരു പ്രണയത്തിലാണെന്നും അതിനാല്‍ വെറുതേ ഗോസിപ്പില്‍ ചെന്നു വീഴരുതെന്നും ഉപദേശിച്ച് ലേഖകന്‍ നടിയെ പിന്തിരിപ്പിക്കുകയായിരുന്നുവത്രേ.

English summary
Actress Nayantara demanded to create gozip with Kunjaco Boban.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X