»   »  നയന്‍താര സിനിമയില്‍ എത്തുന്നതിന് മുമ്പ് ആരായിരുന്നു, അറിയാത്തവരുണ്ടാകില്ല, എങ്കില്‍ ഈ വീഡിയോ കാണൂ

നയന്‍താര സിനിമയില്‍ എത്തുന്നതിന് മുമ്പ് ആരായിരുന്നു, അറിയാത്തവരുണ്ടാകില്ല, എങ്കില്‍ ഈ വീഡിയോ കാണൂ

Posted By: Sanviya
Subscribe to Filmibeat Malayalam

മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് നയന്‍താര. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലെ ഗൗരി എന്ന നാടന്‍ പെണ്‍കുട്ടിയെ പ്രേക്ഷകര്‍ പെട്ടന്ന് മറക്കാന്‍ വഴിയില്ല. ആ നടി ഇപ്പോള്‍ തെന്നിന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടിമാരിലൊരാളാണ്.

വെള്ളം കണ്ടപ്പോള്‍ നയന്‍താരയെ മമ്മൂട്ടി എടുത്തു, ദേ ഇപ്പോള്‍ തെലുങ്കിലും; കാണൂ

പെട്ടന്നായിരുന്നു നയന്‍താരയുടെ ഈ വളര്‍ച്ച. എന്നാല്‍ സിനിമയില്‍ എത്തുന്നതിന് മുമ്പ് നയന്‍താര ആരായിരുന്നു എന്ന് അറിയാമോ? അറിയാത്തവരായി ആരുമുണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാം.എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ ഒന്ന് കണ്ട് നോക്കൂ..

സംവിധായകനും നിര്‍മാതാവും എതിര്‍ക്കില്ല, കരാറില്‍ ഒപ്പിടുന്നതിന് മുമ്പുള്ള നയന്‍താരയുടെ കണ്ടീഷന്‍

ആദ്യ ചിത്രം

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തി. ജയറാമിന്റെ നായികയായായിരുന്നു അരങ്ങേറ്റം. 2003ല്‍ പുറത്തിറങ്ങിയ മനസ്സിനക്കരെ വിജയമായിരുന്നു.

തമിഴിലേക്ക്

ആദ്യ ചിത്രം മനസ്സിനക്കരയ്ക്ക് ശേഷം വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ് എന്നീ മലയാള സിനിമകളിലും അഭിനയിച്ചു. 2005-ല്‍ പുറത്തിറങ്ങിയ അയ്യ എന്ന ചിത്രത്തിലൂടെയാണ് നടി തമിഴിലേക്ക് പോകുന്നത്. തുടര്‍ന്ന് രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ചന്ദ്രമുഖിയിലും അഭിനയിച്ചു.

കുറഞ്ഞകാലകൊണ്ട്

ഇപ്പോള്‍ തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍സ്. കുറഞ്ഞക്കാലംകൊണ്ടായിരുന്നു നടിയുടെ ഈ വളര്‍ച്ച.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

സിനിമയില്‍ എത്തുന്നതിന് മുമ്പ് ഒരു ചാനല്‍ അവതാരകയായിരുന്നു നയന്‍താര. ഇപ്പോഴിതാ പണ്ട് നയന്‍താര അവതരിപ്പിച്ച ഒരു ടെലിവിഷന്‍ പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

നയന്‍താര തന്നെയാണോ

വസ്ത്രധാരണവും സ്റ്റൈലും കണ്ടാല്‍ നയന്‍താര തന്നെയാണോ എന്ന് തോന്നി പോകും. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ കാണൂ..

ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Nayantara first job's video viral on social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam