ജീവ ഫോണ്‍ വിളിച്ചിട്ട് പോലും നയന്‍താര എടുത്തില്ല?
2006 ല്‍ പുറത്തിറങ്ങിയ ഇ എന്ന ചിത്രത്തിന് ശേഷം നയന്‍താരയും ജീവയും വീണ്ടുമൊരു ചിത്രത്തിന് വേണ്ടി ഒന്നിയ്ക്കുന്നു എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന ജീവ നായകനാകുന്ന ചിത്രമായതുകൊണ്ട് നയന്‍താര ചിത്രത്തില്‍ നിന്നും പിന്മാറിയെന്ന്.
തിരക്കുകള്‍ കാരണം താന്‍ പിന്മാറുന്നു എന്നാണ് നയന്‍താര അണിയറ പ്രവര്‍ത്തകരെ അറിയിച്ചത്. എന്നാല്‍ അതല്ല പിന്മാറലിന് കാരണമെന്ന് കോളിവുഡ് പാപ്പരസികള്‍ കണ്ടെത്തി കഴിഞ്ഞു. തിരക്കാണ് കാരണമെങ്കില്‍ ജീവി ഫോണ്‍ വിളിച്ചിട്ടു പോലും നയന്‍ എടുക്കാത്തതെന്ത്?

നയന്‍താര ചിത്രത്തില്‍ നിന്നും പിന്മാറി എന്നറിഞ്ഞപ്പോള്‍, കാര്യം സത്യമാണോ എന്നറിയാന്‍ വേണ്ടി പേഴ്‌സണലായി ജീവ നയന്‍താരയെ വിളിയ്ക്കാന്‍ ശ്രമിച്ചിരുന്നുവത്രെ. എന്നാല്‍ ജീവയുടെ ഫോണ്‍ അറ്റന്റ് ചെയ്യാന്‍ പോലും നയന്‍ തയ്യാറായില്ലെന്നാണ് കേള്‍ക്കുന്നത്.
സമീപ കാലത്ത് ജീവ അഭിനയിച്ച ചിത്രങ്ങളെല്ലാം എട്ടു നിലയില്‍ പൊട്ടിയതുകൊണ്ടാണ് നയന്‍താര തിരക്കിന്റെ കാര്യം പറഞ്ഞ് പിന്മാറിയതെന്നാണ് കേള്‍ക്കുന്നത്. എല്ലാ ചിത്രങ്ങളും പൊട്ടുന്നതുകാരണം ഇപ്പോള്‍ സ്വന്തം സിനിമകളെല്ലാം തന്റെ തന്നെ നിര്‍മാണ കമ്പനിയായ സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ചാണത്രെ ജീവ അഭിനയിക്കുന്നത്.
എന്തായാലും നയന്‍താര പിന്മാറിയ സാഹചര്യത്തില്‍, രാംനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജീവയ്ക്ക് നായികയായി ശ്രീദിവ്യ അഭിനയിക്കും എന്നാണ് കേള്‍ക്കുന്നത്. വരുത്തപ്പടാത്ത വാലിഭര്‍ സംഘം എന്ന ചിത്രത്തിലൂടെ തമിഴകത്തെത്തിയ ശ്രീദിവ്യയുടെ വിജയം ഇപ്പോള്‍ കാക്കി സട്ടൈ വരെ വന്നു നില്‍ക്കുകയാണ്.
ചിത്രത്തില്‍ ജീവ മൂന്ന് വ്യത്യസ്ത ഗെറ്റപ്പിലെത്തുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. മാര്‍ച്ച് 15 ന് എങ്ങനെയും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും. പേരോ മറ്റ് അഭിനേതാക്കളെയോ കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല.


Click it and Unblock the Notifications