നയന്‍താരയുടെ കളക്ടര്‍ മതിവദനി വീണ്ടുമെത്തുന്നു! അറം 2 ഉടന്‍ വരുമെന്ന് റിപ്പോര്‍ട്ടുകള്‍!!

By Prashant V R

Recommended Video

അറം രണ്ടാം ഭാഗം ഉടൻ | filmibeat Malayalam

നയന്‍താരയുടെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രമായിരുന്നു അറം. നയന്‍താര കളക്ടര്‍ വേഷത്തിലെത്തിയ ചിത്രത്തിനെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സാമൂഹിക പ്രാധാന്യമുളള ഒരു പ്രമേയം പറഞ്ഞ ചിത്രം മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു നേടിയെടുത്തിരുന്നത്. ഗോപി നൈനറായിരുന്നു ലേഡീ സൂപ്പര്‍സ്റ്റാറിന്റെ ഈ ചിത്രം സംവിധാനം ചെയ്തിരുന്നത്.

നയന്‍താരയെന്ന മുന്‍നിര നടിയുടെ സാന്നിദ്ധ്യം കൊണ്ടു തന്നെയായിരുന്നു ചിത്രത്തിന് മികച്ച സ്വീകാര്യത പ്രേക്ഷകര്‍ നല്‍കിയിരുന്നത്. മികച്ച നിരൂപക പ്രശംസകള്‍ക്കൊപ്പം നിരവധി അവാര്‍ഡുകളും ചിത്രം വാരിക്കൂട്ടിയിരുന്നു. പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രത്തിന് അടുത്തതായി രണ്ടാം ഭാഗം വരികയാണ്. ഗോപി നൈനാര്‍ തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി എത്തുന്നത്.

aramm

കളക്ടര്‍ മദിവധനിയായി നയന്‍താര തന്നെയായിരിക്കും ചിത്രത്തില്‍ എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കെജിആര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ കോട്ടപ്പടി ജെ രാജേഷ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആദ്യ ഭാഗത്തിനേക്കാള്‍ മികച്ചുനില്‍ക്കുന്ന ഒരു രണ്ടാം ഭാഗം ചിത്രത്തിനുണ്ടാവുമെന്ന് നിര്‍മ്മാതാവ് അറിയിച്ചു.

അടുത്ത വര്‍ഷം ഫെബ്രൂവരിയിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്‌നാട്ടില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സാമൂഹിക പ്രശ്‌നങ്ങളെ ആസ്പദമാക്കി ആയിരിക്കും ചിത്രമെന്നും അറിയുന്നു.അതേസമയം മലയാളത്തില്‍ കോട്ടയം കുറുബാന,ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയവയാണ് നയന്‍താരയുടെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X