നയന്‍താര യുവ സംവിധായകനുമായി പ്രണയത്തില്‍!!

By Aswathi

ഇത് വെറുമൊരു ഗോസിപ്പായി തള്ളിക്കളയേണ്ടെന്നാണ് തമിഴകം പറയുന്നത്. തന്റെ പുതിയ ചിത്രത്തിന്റെ സംവിധായകന്‍ വിഘ്‌നേശ് ശിവനുമായി നയന്‍താര പ്രണയത്തിലാണെന്നാണ് കേള്‍ക്കുന്നത്.

ചിമ്പുവിനെ നായകനാക്കി പോടാ പോടി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് 29കാരനായ വിഘ്‌നേശ് വെള്ളിത്തിരയിലെത്തുന്നത്. വേലയില്ലാ പട്ടധാരി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തും സാമിപ്യമറിയിച്ച വിഘ്‌നേശ് ഇപ്പോള്‍ നാനും റൗഡി താന്‍ എന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്ന തിരക്കിലാണ്. നയന്‍താരയും വിജയ് സേതുപതിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.

നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് പുതിയ പ്രണയ വാര്‍ത്ത പുറത്തുവന്നിരിയ്ക്കുന്നത്. തന്നെക്കാള്‍ രണ്ട് വയസ് ചെറുപ്പമായ പുതിയ കാമുകന്‍ വിഘ്‌നേശിന് നയന്‍സ് ഒരു ലക്ച്വറി കാറ് സമ്മാനമായി നല്‍കിയത്രെ. നയന്‍താരയും വിഘ്‌നേശും ചില സ്വകാര്യ യാത്രകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അടുത്തിടെ നയന്‍താര കേരളത്തിലെ തന്റെ വീട്ടിലേക്ക് വന്നിരുന്നു. കുടുംബാംഗങ്ങള്‍ക്കൊക്കെ വിഘ്‌നേശിനെ പരിചയപ്പെടുത്തി കൊടുത്തു എന്നാണ് അറിയുന്നത്. അധികം വൈകാതെ ഇരുവരും വിവാഹിതരാകും എന്നും അറിയുന്നു. വെറുമൊരു ഗോസിപ്പാണോ സത്യമാണോ എന്നൊക്കെ കണ്ടറിയണം. ഇതുവരെ നയന്‍സിനൊപ്പം പറഞ്ഞു കേട്ട പേരുകള്‍ ഏതൊക്കെയാണെന്ന് നോക്കാം,

ചിമ്പു - നയന്‍

നയന്‍താര യുവ സംവിധായകനുമായി പ്രണയത്തില്‍!!

നയന്‍താരയും ചിമ്പുവും തമ്മിലുണ്ടായിരുന്ന ബന്ധം ഒരിക്കലും രഹസ്യമല്ല. വല്ലവന്‍ എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിലൂടെ പ്രണയത്തിലായ പ്രണയ ജോഡികള്‍ ഒരു ചുംബന രംഗം ലീക്കായതോടെ പരിയുകയായിരുന്നത്രെ. ഇപ്പോള്‍ ഇത് നമ്മ ആള് എന്ന ചിത്രത്തില്‍ വീണ്ടും ഒന്നിച്ചഭിനയിച്ചു.

പ്രഭു-നയന്‍

നയന്‍താര യുവ സംവിധായകനുമായി പ്രണയത്തില്‍!!

പ്രഭുവിന് വേണ്ടി സിനിമ ഉപേക്ഷിച്ച് ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിച്ചതായിരുന്നു നയന്‍. പ്രഭുവും നയന്‍താരയും വിവാഹിതരായെന്നും അല്ലെന്നും വാര്‍ത്തകള്‍ കേള്‍ക്കുന്നു. എന്നാല്‍ എന്ത് തന്നെയായാലും ആ ബന്ധത്തിന് ആയുസ് ഒട്ടും ഉണ്ടായിരുന്നില്ല

നയന്‍താര- ആര്യ

നയന്‍താര യുവ സംവിധായകനുമായി പ്രണയത്തില്‍!!

പ്രഭുവുമായുള്ള ബ്രേക്കപ്പിന് ശേഷം ആര്യ നായകനായ രാജറാണി എന്ന ചിത്രത്തിലൂടെയാണ് നയന്‍ തിരിച്ചുവന്നത്. ആര്യ തനിക്ക് നല്ല സുഹൃത്താണെന്ന് നയനും, നയന്‍ നല്ല വ്യക്തിത്വമുള്ളവരാണെന്ന് ആര്യയും പറഞ്ഞതോടെ ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നു. രാജറാണി എന്ന ചിത്രത്തിന് വേണ്ടി അടിച്ചിറക്കിയ വിവാഹക്ഷണപത്രത്തോടൊപ്പമാണ് ആര്യ-നയന്‍ വിവാഹ വാര്‍ത്ത പ്രചരിച്ചത്.

നയന്‍താര-രാജു

നയന്‍താര യുവ സംവിധായകനുമായി പ്രണയത്തില്‍!!

നയന്‍താരയുടെ മേക്ക്പ്പ് മാനായ രാജുവുമായി താരം പ്രണയത്തിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. വാര്‍ത്ത കേട്ട നയന്‍ ദേഷ്യപ്പെട്ടു. അങ്ങനെ ഒരു ബന്ധവും രാജുവുമായി ഇല്ലെന്ന് നയന്‍താര തന്നെ പറഞ്ഞപ്പോഴാണ് ഗോസിപ്പൊന്ന് അടങ്ങിയത്.

നയന്‍താര-ഉദയനിധി

നയന്‍താര യുവ സംവിധായകനുമായി പ്രണയത്തില്‍!!

തുടര്‍ച്ചയായി രണ്ട് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചതോടെ നയന്‍താരയും ഉദയനിധി സ്റ്റാലിനും തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചു. ഉദനിധി നയന്‍താരയോട് പ്രണയം പറഞ്ഞെന്നും നടി നിരസിച്ചതിനെ തുടര്‍ന്ന് ഉദനിധി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നൊക്കെയായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ എല്ലാം പുതിയ ചിത്രത്തിന്റെ പബ്ലിസിറ്റി സ്റ്റണ്ട് മാത്രമായിരുന്നു.

നയന്‍താര-മോഹന്‍ലാല്‍

നയന്‍താര യുവ സംവിധായകനുമായി പ്രണയത്തില്‍!!

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനൊപ്പവും നയന്‍താരയുടെ പേര് പറഞ്ഞുകേട്ടിട്ടുണ്ട്. രണ്ട് ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചതിന് ശേഷമാണ് നയന്‍താരയുടെ പേര് ലാലിനൊപ്പം ചേര്‍ക്കപ്പെട്ടത്.

നയന്‍താര - റാണ

നയന്‍താര യുവ സംവിധായകനുമായി പ്രണയത്തില്‍!!

രണ്ട് ചിത്രത്തില്‍ റാണയ്‌ക്കൊപ്പവും അടുത്തിടപഴകി അഭിനയിച്ചതോടെ അതും ഗോസിപ്പിന് വഴിയൊരുക്കി. നയന്‍താര റാണയോട് അടുത്തതുകൊണ്ട് തൃഷയും നയന്‍താരയും തെറ്റിപ്പിരിഞ്ഞു എന്നുവരെ വാര്‍ത്തകളുണ്ടായിരുന്നു

നയന്‍-നാഗാര്‍ജ്ജുന്‍

നയന്‍താര യുവ സംവിധായകനുമായി പ്രണയത്തില്‍!!

മലയാളത്തിലും തമിഴിലും മാത്രമല്ല, തെലുങ്കിലെ സൂപ്പര്‍സ്റ്റാര്‍സിനൊപ്പവും നയന്‍താരയുടെ പേര് ചേര്‍ക്കപ്പെട്ടിട്ടുണ്ട്. രണ്ട് ചിത്രങ്ങളില്‍ നാര്‍ജ്ജുനയ്‌ക്കൊപ്പം ഒന്നിച്ചഭിനയിച്ചതോടെയാണ് അവിടെയും ഗോസിപ്പ് പുറപ്പെട്ടത്.

നയന്‍താര-വിഘ്‌നേശ്

നയന്‍താര യുവ സംവിധായകനുമായി പ്രണയത്തില്‍!!

ഇപ്പോള്‍ ഒടുവില്‍ കേള്‍ക്കുന്ന പേരാണ് നയന്‍താര-വിഘ്‌നേശ് ശിവന്‍. നാനും റൗഡി താന്‍ എന്ന നയന്‍താരയുടെ പുതിയ ചിത്രത്തിന്റെ സംവിധായകനാണ് വിഘ്‌നേശ്. നയന്‍താര തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയെന്നും അധികം വൈകാതെ വിവാഹമുണ്ടാവുമെന്നുമാണ് വാര്‍ത്തകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X