»   » കോടികള്‍ ചെലവഴിച്ച് നയന്‍താര കാമുകന്‍ വിഘ്‌നേശിന് വാങ്ങി കൊടുത്ത സമ്മാനം... ??

കോടികള്‍ ചെലവഴിച്ച് നയന്‍താര കാമുകന്‍ വിഘ്‌നേശിന് വാങ്ങി കൊടുത്ത സമ്മാനം... ??

Posted By: Rohini
Subscribe to Filmibeat Malayalam

അഭിനയത്തിന്റെ കാര്യത്തിലോ.. സെറ്റിലുള്ള പെരുമാറ്റത്തിന്റെ കാര്യത്തിലോ ഒരു സംവിധായകര്‍ക്ക് പോലും നയന്‍താരയെ കുറിച്ച് മോശം അഭിപ്രായം ഉണ്ടാവില്ല. എന്നാല്‍ നയന്‍ എന്നും ഗോസിപ്പുകോളങ്ങളില്‍ നിറഞ്ഞത് കാമുകന്മാരുടെ പേരിലാണ്.

നിവിന്‍ പോളി ഭാഗ്യമുള്ള നടനാണ്, എന്തുകൊണ്ടാണെന്ന് അറിയാമോ.. ദേ നോക്കൂ.. ?

ചിമ്പുവുമായുള്ള പ്രണയ ബന്ധം ഏറെ വിവാദങ്ങളോടെയാണ് അവസാനിച്ചത്. ഒടുവില്‍ പ്രഭുദേവയുമായി പ്രണയത്തിലായി. വിവാഹം വരെ എത്തിയ ആ ബന്ധത്തിനും ആയുസുണ്ടായിരുന്നില്ല. ഇപ്പോള്‍ നയന്റെ കാമുകനായി പറഞ്ഞു കേള്‍ക്കുന്നത് യുവ സംവിധായകന്‍ വിഘ്‌നേശ് ശിവയാണ്...

കാമുകി നയന്‍താരയെ മാറ്റി, കീര്‍ത്തിയെ സൂര്യയുടെ നായികയാക്കാന്‍ കാരണം; വിഘ്‌നേശ് തുറന്ന് പറയുന്നു

വിഘ്‌നേശുമായുള്ള പ്രണയം

നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് നയനും വിഘ്‌നേശും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ പുറത്ത് വന്നത്. വിഘ്‌നേശ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ നാനും റൗഡിയില്‍ നയനായിരുന്നു നായകന്‍...

പ്രണയത്തിന് തെളിവ്

കൈയ്യില്‍ പ്രഭുദേവയുടെ പേര് പച്ചകുത്തി വച്ചതോടെയാണ് ആ പ്രണയം നാട്ടില്‍ പാട്ടായത്. വിഘ്‌നേശുമായി പ്രണയത്തിലായ ശേഷം 'വി' അക്ഷരം വരുന്ന ആഭരണങ്ങള്‍ നയന്‍ ഉപയോഗിക്കാന്‍ തുടങ്ങി. പൊതു പരിപാടികളിലും മറ്റും വിഘ്‌നേശിനൊപ്പം വന്നതോടെയാണ് ആ പ്രണയം നാട്ടില്‍ പാട്ടായത്..

വിവാഹം ഉടന്‍

നയന്‍താരയും വിഘ്‌നേശും ചെന്നൈയില്‍ ഒന്നിച്ചാണ് ഇപ്പോള്‍ താമസം എന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. തന്നെക്കാള്‍ രണ്ട് വയസ്സ് പ്രായം കുറഞ്ഞ സംവിധായകനുമായി നയന്‍താരയുടെ വിവാഹം ഉറപ്പിച്ചു എന്നും കേട്ടു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം ഉടന്‍ ഉണ്ടാവുമത്രെ..

കോടികളുടെ സമ്മാനം

നയന്‍താര ഇപ്പോള്‍ കാമുകന് വാങ്ങിക്കൊടുത്ത സമ്മാനത്തെ കുറിച്ചാണ് പാപ്പരാസികള്‍ക്കിടയില്‍ സംസാരം. തെന്നിന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നായികയായ നയന്‍ കോടികള്‍ ചെലവിട്ട് കാമുകന് ഒരു ബിഎംഡബ്ല്യു കാര്‍ വാങ്ങി കൊടുത്തുവത്രെ.

തിരക്കിലാണ്..

രണ്ട് പേരും ഇപ്പോള്‍ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. സൂര്യയും കീര്‍ത്തിയും താരജോഡികളായി എത്തുന്ന താനാ സേര്‍ത കൂട്ടമാണ് വിഘ്‌നേശിന്റെ പുതിയ ചിത്രം. അരം, വേലൈക്കാരന്‍, ഇമയ്ക്കാ നൊടികള്‍ എന്നിവയാണ് റിലീസിന് തയ്യാറെടുക്കുന്ന നയന്‍താര ചിത്രങ്ങള്‍.

English summary
Nayantara Spends Crores For Vignesh Shivan?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam