»   » ഗോസിപ്പുകള്‍ക്ക് വിരാമം, നയന്‍താര വിവാഹിതയാകുന്നു!

ഗോസിപ്പുകള്‍ക്ക് വിരാമം, നയന്‍താര വിവാഹിതയാകുന്നു!

Posted By: Sanviya
Subscribe to Filmibeat Malayalam

ഗോസിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് തെന്നിന്ത്യന്‍ താരം നയന്‍താരയും വിഘ്‌നേശ് ശിവയും വിവാഹതരാകുന്നതായി റിപ്പോര്‍ട്ട്. തമിഴ് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്. നേരത്തെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ ഇരുവരും ഏറ്റെടുത്ത ചിത്രങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകളില്‍.

എന്നാല്‍ പ്രണയത്തിലായിരുന്ന ഇരുവരും അടുത്തിടെ തെറ്റിപിരിഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. നയന്‍താരയുടെ പുതിയ പ്രണയ ബന്ധമാണ് ഇരുവരും തമ്മില്‍ അകലാന്‍ കാരണമെന്നായിരുന്നു പറഞ്ഞത്. പക്ഷേ അതിന് ശേഷം നടന്ന ഫിലിം ഫെയര്‍ അവാര്‍ഡില്‍ ഇരുവരും ചേര്‍ന്നെടുത്ത സെല്‍ഫി പുറത്തായതോടെ ആ ഗോസിപ്പും അവസാനിച്ചു.

ചടങ്ങില്‍ വച്ച്

ഫിലിം ഫെയര്‍ ചടങ്ങില്‍ വച്ച് അവാര്‍ഡ് വാങ്ങാനായി ക്ഷണിച്ചപ്പോള്‍ വിഘ്‌നേശിന്റെ അടുത്ത് നിന്ന് മതിയെന്നായിരുന്നു നയന്‍സ് പറഞ്ഞത്. തുടര്‍ന്ന് വിഘ്‌നേശില്‍ നിന്നാണ് നയന്‍സ് അവാര്‍ഡ് സ്വീകരിച്ചത്.

ഓണ സെല്‍ഫി

ഓണത്തിന് വിഘ്‌നേശിനൊപ്പം നിന്നെടുത്ത സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് നയന്‍സ് മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നത്.

വിഘ്‌നേശിനൊപ്പം

വിഘ്‌നേശ് ശിവ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക. വിജയ് സേതുപതി എത്തിയ ചിത്രം വിജയമായിരുന്നു.

വിവാഹം

ഇരുവരും ഏറ്റെടുത്ത പ്രോജക്ടുകള്‍ പൂര്‍ത്തിയായ ഉടന്‍ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നയന്‍സിന്റെ ഫോട്ടോസിനായി

English summary
Nayantara, Vignesh Shiva Marriage

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam