നയന്‍താരയും വിഘ്‌നേഷ് ശിവനും അത് തീരുമാനിച്ചു? പുതുവര്‍ഷത്തില്‍ വിവാഹം? ആരാധകര്‍ക്ക് ആകാംക്ഷ!
മലയാള സിനിമയിലൂടെയാണ് നയന്‍താര തുടക്കം കുറിച്ചത്. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു താരം അരങ്ങേറിയത്. മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഈ സിനിമയ്ക്ക് പിന്നാലെയായി മികച്ച അവസരങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്. തമിഴിലും തെലുങ്കിലുമൊക്കെ പ്രവേശിച്ചതോടെ നയന്‍സിന്റെ സമയം തെളിയുകയായിരുന്നു. ഗ്ലാമറസ് വേഷങ്ങളും മികച്ച പ്രകടനവുമൊക്കെയായി തെന്നിന്ത്യയെ അടക്കി ഭരിക്കുകയായിരുന്നു താരം. സിനിമയിലെത്തിയ കാലം മുതല്‍ത്തന്നെ താരവുമായി ബന്ധപ്പെട്ട ഗോസിപ്പുകളും പ്രചരിച്ചിരുന്നു.
ഒപ്പം അഭിനയിച്ചിരുന്ന താരങ്ങളുമായി ചേര്‍ത്തായിരുന്നു ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നത്. ഇതിനിടയിലാണ് വിഘ്‌നേഷ് ശിവനുമായി നയന്‍സ് പ്രണയത്തിലായത്. പൊതുചടങ്ങുകളിലും മറ്റുമായി ഇരുവരും ഒരുമിച്ചെത്തിയതോടെ പ്രണയമാണെന്ന് കാര്യം സ്ഥിരീകരിക്കുകയായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും നയന്‍സ് ഒഴിഞ്ഞുമാറുമ്പോള്‍ വിഘ്‌നേഷ് ശിവന്‍ അത് സമ്മതിക്കുകയായിരുന്നു. ഇരുവരും ഒരുമിച്ചെത്തുന്ന ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്.

സിനിമയിലെത്തി കുറച്ച് നാള്‍ കഴിയുന്നതിനിടയില്‍ത്തന്നെ നയന്‍താര ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. നായകനായി അഭിനയിച്ച താരങ്ങളുടെ പേരിനൊപ്പം ചേര്‍ത്തായിരുന്നു പ്രണയവാര്‍ത്ത പ്രചരിച്ചത്. വിവാഹത്തിലേക്ക് ത്തെുമെന്ന കരുതിയ തരത്തിലുള്ള പ്രണയവും താരത്തിനുണ്ടായിരുന്നു. എന്നാല്‍ അധികകാലം കഴിയുന്നതിന് മുന്‍പായി ഇരുവരും വഴിപിരിയുകയായിരുന്നു. ഇതിന് പിന്നലെയായാണ് വിഘ്‌നേഷ് ശിവന്‍ നയന്‍സുമായുള്ള പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

പ്രണയവാര്‍ത്ത സ്ഥിരീകരിച്ചതിന് പിന്നാലെയായാണ് എന്നാണ് ഇവരുടെ വിവാഹമെന്ന ചോദ്യവുമായി ആരാധകര്‍ എത്തിയത്. പുതുവര്‍ഷത്തില്‍ വിവാഹത്തിനുള്ള പ്ലാനിലാണ് ഇരുവരുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എന്നായിരിക്കും വിവാഹമെന്നും എവിടെയായിരിക്കും വിവാഹവേദി എന്നുമൊക്കെയാണ് ആരാധകരുടെ ചോദ്യം. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

2015 ല്‍ പുറത്തിറങ്ങിയ നാനും റൗഡി താന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ വെച്ചാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും പ്രണയത്തിലായത്. പിറന്നാള്‍ ദിനത്തിലും പ്രണയ ദിനത്തിലുമൊക്കെ ആശംസ അറിയിച്ച് ഇരുവരും എത്താറുമുണ്ട്. അന്ന് തുടങ്ങിയ ഇഷ്ടം പിന്നീടും നിലനിര്‍ത്തുകയായിരുന്നു ഇരുവരും. വിഘ്‌നേഷിന്റെ കുടുംബാംഗങ്ങള്‍ വിവാഹത്തെക്കുറിച്ചുള്ള പ്ലാനിലാണ്. ഇതേക്കുറിച്ച് ഇരുവരോടും സംസാരിച്ചിരുന്നുവെന്നും അവരുടെ തീരുമാനം അറിയുന്നതിനായി കാത്തിരിക്കുകയാണെന്നുമുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

നയന്‍സിന്‍രെ ഓരോ നേട്ടത്തിലും സന്തോഷം പങ്കുവെച്ചും ്അഭിനന്ദിച്ചും വിഘ്‌നേഷ് എത്താറുണ്ട്. അടുത്തിടെയായിരുന്നു വിഘ്‌നേഷ് പിറന്നാള്‍ ആഘോഷിച്ചത്. പ്രിയതമന്റെ പിറന്നാള്‍ നയന്‍സ് ഗംഭീരമായി ആഘോഷിച്ചിരുന്നു. മറ്റുള്ളവര്‍ക്ക് മാതൃകയാവുന്ന തരത്തിലുള്ള ക്യാരക്ടറാണ് നയന്‍സിന്റേത്. പ്രതിസന്ധികളെയെല്ലാം അവര്‍ ശക്തമായി തരണം ചെയ്തിരുന്നുവെന്നും അതേക്കുറിച്ചോര്‍ക്കുമ്പോള്‍ തനിക്കും ്അഭിമാനമാണെന്നും സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു.

അടുത്തിടെ പുറത്തിരങ്ങിയ സിനിമകളൊന്നും വേണ്ടത്ര ശ്രദ്ധിക്കെപ്പെട്ടിരുന്നില്ല. ശക്തമായ തിരിച്ചുവരവ് നടത്താനുള്ള പ്ലാനിലാണ് നയന്‍താര. സൈറ നരസിംഹറെഡ്ഡിയാണ് ഇനി താരത്തിന്റേതായി തിയേറ്ററുകളിലേക്ക് എത്താനുള്ള സിനിമ. ഒക്ടോബര്‍ 2നാണ് ഈ ചിത്രം എത്തുന്നത്. വിജയ് ചിത്രമായ ബിഗില്‍, രജനീകാന്ത് ചിത്രമായ സര്‍ക്കാര്‍ തുടങ്ങിയ ചിത്രങ്ങളിലും നായികയായി എത്തുന്നത് നയന്‍താരയാണ്.


Click it and Unblock the Notifications