'വിശ്വസിച്ചപ്പോഴെല്ലാം ചതിക്കപ്പെട്ടു, അവസാനം പ്രണയം കണ്ടെത്തിയത് വിക്കിയിൽ'; നയൻതാര ജൂണിൽ വിവാഹിതയാകും!

ഇന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാറുകൾക്കൊപ്പം ഉയർന്ന് കേൾക്കുന്ന പേരാണ് തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാറായ നയൻതാരയുടേത്. വെറുമൊരു അവതാരികയിൽ നിന്ന് ഇന്ന് കാണുന്ന നിലയിലേക്ക് നയൻതാര വളർന്ന് വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിലൂടെയാണ്. ​ഗ്ലാമറസായി മാത്രം പ്രത്യക്ഷെട്ട് ആളെ കൂട്ടുകയെന്നല്ലാതെ അഭിനയിക്കാൻ നയൻതാരയ്ക്ക് അറിയില്ലെന്ന് പറഞ്ഞവരെ കൊണ്ട് തന്നെ ലേഡി സൂപ്പർ സ്റ്റാർ എന്ന് നയൻസ് വിളിപ്പിച്ചു. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നായിക കൂടിയാണ് നയൻതാര.

നായികയുടെ പേര് കണ്ട് ആളുകൾ തിയേറ്ററിൽ എത്തുന്നുണ്ടെങ്കിൽ അത് ഒരുപക്ഷെ നയൻതാരയ്ക്ക് മാത്രം സാധ്യമാകുന്ന ഒന്നായിരിക്കും. നയൻതാരയുടെ സിനിമാ ജീവിതം പോലെ തന്നെ സ്വകാര്യ ജീവിതവും വളരെ അധികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ്. മലയാള സിനിമകളിലൂടെയാണ് താരം അഭിനയിച്ച് തുടങ്ങിയതെങ്കിലും പിന്നീട് തമിഴിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതും അവസരങ്ങൾ ഏറെ ലഭിച്ചതും. തമിഴിൽ സിനിമകൾ ചെയ്ത് തുടങ്ങിയ കാലത്താണ് നയൻസിന്റെ ആദ്യ പ്രണയം സംഭവിക്കുന്നത്.

നയൻതാരയുടെ പ്രണയങ്ങൾ

തമിഴിലെ യങ് സൂപ്പർസ്റ്റാർ പദവി അലങ്കരിച്ചിരുന്ന സിലംബരസൻ എന്ന സിമ്പുവുമായിട്ടായിരുന്നു പ്രണയം. വല്ലവൻ സിനിമയുെട ചത്രീകരണ സമയത്താണ് ഇരുവരും പ്രണയത്തിലായത്. എന്നാൽ ആ പ്രണയത്തിന് അധികനാൾ ആയുസുണ്ടായിരുന്നില്ല. ശേഷം ഇരുവരും വേർപിരിഞ്ഞു. പിന്നീട് താരം നടനും കൊറിയോ​ഗ്രാഫറുമായ പ്രഭുദേവയുമായി അടുപ്പത്തിലായി. വിവാഹിതരാകാൻ വരെ തയ്യാറെടുത്തുവെങ്കിലും ആ ബന്ധവും പാതിവഴിയിൽ മുറിഞ്ഞുപോയി. പ്രഭുദേവയുടെ പേര് പോലും നയൻസ് കൈയ്യിൽ പച്ചകുത്തിയതായി ​ഗോസിപ്പുകളുണ്ടായിരുന്നു. നയൻസുമായുള്ള പ്രണയം പ്രഭുദേവയുടെ മുൻ ഭാര്യ അടക്കം അറിയുകയും വലിയ പ്രശ്നങ്ങൾ സ‍ൃഷ്ടിക്കുകയും ചെയ്തിരുന്നു.

വിശ്വാസമില്ലാത്ത സ്ഥലത്ത് സ്നേഹം നിലനിൽക്കില്ല

ശേഷമാണ് നാനും റൗഡി താൻ സിനിമ ചെയ്യുന്ന സമയത്ത് സംവിധായകൻ വിഘ്നേഷ് ശിവനുമായി നയൻസ് പ്രണയത്തിലായത്. ആറ് വർഷത്തിലേറെയായി അ​ഗാധമായ പ്രണയത്തിലാണ് ഇരുവരും. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങൾ വിഘ്നേഷ് ആരാധകർക്കായി പങ്കുവെക്കാറുണ്ട്. മുമ്പുണ്ടായിട്ടുള്ള പ്രണയ തകർച്ചകളെ കുറിച്ച് ചോദിച്ചപ്പോൾ ഒരിക്കൽ നയൻസ് പറഞ്ഞത് ഇങ്ങനെയായിരുന്നു... 'വിശ്വാസമില്ലാത്ത സ്ഥലത്ത് സ്നേഹം നിലനിൽക്കില്ല. വിശ്വസിക്കാൻ കഴിയാത്ത ഒരാൾക്കൊപ്പം ജീവിക്കുന്നതിനെക്കാൾ നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ എന്റെ മുൻകാല ബന്ധങ്ങൾ അവസാനിപ്പിച്ചു' എന്നായിരുന്നു.

വിഘ്നേഷ് ശിവനുമായുള്ള പ്രണയം

വിഘ്നേഷ് ശിവനുമായുള്ള പ്രണയം നയൻസ് പരസ്യപ്പെടുത്തിയ ശേഷം ആ​രാധകരടക്കം എല്ലാവരും കാത്തിരിക്കുന്നത് ഇരുവരുടേയും വിവാഹ​വാർത്ത കേൾക്കാനാണ്. കഴിഞ്ഞ വർഷം ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കതാനെത്തിയപ്പോൾ വളരെ സ്വകാര്യമായ ചടങ്ങായി തങ്ങളുടെ മോതിരം മാറൽ ചടങ്ങ് നടന്നുവെന്ന് നയൻതാര വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ തമിഴകത്ത് നിന്നും വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് വിഘ്നേഷ് ശിവനും നയൻതാരയും ജൂണിൽ വിവാഹിതരാകും. മുപ്പത്തിയേഴുകാരിയായ നയൻതാര തന്നെക്കാൾ ഒരു വയസ് കുറഞ്ഞ വിഘ്നേഷിനെ പ്രണയിക്കുന്നത് തുടക്ക കാലത്ത് വലിയ ചർച്ചകൾക്ക് കാരണമായിരുന്നു.

Recommended Video

വിഗ്നേഷിനൊപ്പം ചോറ്റാനിക്കരയിലെത്തി നയൻ താര
വിവാഹം ജൂണിൽ

അതേസമയം കാത്ത് വാക്കിലെ രണ്ട് കാതലാണ് ഇനി റിലീസിനെത്താനുള്ള നയൻതാര ചിത്രം. സിനിമ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് വിഘ്നേഷ് ശിവൻ തന്നെയാണ്. നയൻതാരയ്ക്ക് പുറമെ വിജയ് സേതുപതി, സാമന്ത എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്. റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. നയൻതാര കൺമണിയായും സാമന്ത ഖദീജ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ആദ്യമായാണ് സാമന്തയും നയൻതാരയും ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ എസ്.എസും റൗഡി പിക്ചേഴ്സിന്റെ ബാനറിൽ നയൻതാരയും വിഘ്നേശ് ശിവനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X