»   » നയന്‍താരയെ വീട്ടില്‍ കയറി തല്ലി; തല്ലിയത് മുന്‍ കാമുകനെന്ന് റിപ്പോര്‍ട്ട്

നയന്‍താരയെ വീട്ടില്‍ കയറി തല്ലി; തല്ലിയത് മുന്‍ കാമുകനെന്ന് റിപ്പോര്‍ട്ട്

Posted By: Rohini
Subscribe to Filmibeat Malayalam

പ്രണയ പരാജയങ്ങളെല്ലാം കഴിഞ്ഞ് നയന്‍താര ഇപ്പോള്‍ ഒന്ന് സ്റ്റഡിയായി നില്‍ക്കുകയാണ്. തമിഴിലും മലയാളിത്തുലുമെല്ലാം തുടരെ തുടരെ ഹിറ്റുകള്‍. ശ്രദ്ധയോടെ കരുക്കള്‍ നീക്കുന്ന നയന്‍താരയ്ക്ക് അപ്രതീക്ഷിതമായി ഒരു അടി കിട്ടിയതായാണ് ഇപ്പോള്‍ കോളിവുഡില്‍ നിന്നും വരുന്ന പുതിയ വാര്‍ത്ത.

അഞ്ജാതരായ രണ്ട് പേര്‍ നയന്‍താരയെ വീട്ടില്‍ കയറി തല്ലി എന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെന്നൈയിലുള്ള നടിയുടെ വീട്ടില്‍ കയറിയായിരുന്നുവത്രെ ആക്രമണം. സംഭവത്തില്‍ മൂക്കിനും നെറ്റിയിലുമെല്ലാം പരിക്കേറ്റിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. ഷൂട്ടിങിനൊന്നും പോകാന്‍ കഴിയാകെ വാക്കിങ് സ്റ്റിക്ക് ഉപയോഗിച്ചതാണത്രെ നടക്കുന്നത് പോലും.

 nayanthara

ആക്രമണത്തിന് പിന്നില്‍ ആരാണെന്ന കാര്യം വ്യക്തമല്ല. എന്നാല്‍ നയന്‍താരയുമായി മുമ്പ് പ്രണയത്തിലായിരുന്ന നടനും നിര്‍മാതാവുമായ ഒരാളാണ് ആക്രമണത്തിന് പിന്നിലെന്ന് കോളിവുഡ് പാപ്പരാസികള്‍ പറയുന്നു.

വിക്രം നായകനാകുന്ന ഇരുമുഖന്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ നയന്‍താര. കശ്‌മോരയാണ് മറ്റൊരു ചിത്രം. ജീവയ്‌ക്കൊപ്പം അഭിനയിച്ച തിരുനാള്‍ അധികം വൈകാതെ തിയേറ്ററുകളിലെത്തും

-
-
-
-
-
-
-
-
-
English summary
Nayanthara attacked by unknown persons in her house

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam