നയന്‍താര തീരുമാനം മാറ്റുന്നു? പ്രമോഷന്‍ പരിപാടികളില്‍ ഇനി ലേഡി സൂപ്പര്‍സ്റ്റാറും? കാരണം അറിയുമോ?
തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമാണ് നയന്‍താര. മലയാളത്തിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും തമിഴും തെലുങ്കുമെല്ലാം താരത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമായി മുന്നേറുകയാണ് താരം ഇപ്പോള്‍. ഗോസിപ്പ് കോളങ്ങളിലെല്ലാം നിറഞ്ഞുനിന്നിരുന്ന പ്രണയമായിരുന്നു താരത്തിന്റേത്. സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായുള്ള വിവാഹം വൈകാതെ നടന്നേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇടയ്ക്ക് പ്രചരിച്ചിരുന്നു.
നയന്‍സുമായി പ്രണയത്തിലാണെന്ന് വ്യക്തമാക്കി വിഘ്‌നേഷ് എത്തിയിരുന്നു. ഇടയ്ക്ക് ഇരുവരും ക്ഷേത്രദര്‍ശനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ നയന്‍സ് പ്രണയത്തെക്കുറിച്ച് സ്ഥിരീകരണം നടത്തിയിരുന്നില്ല. വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു താരം. പ്രമോഷണല്‍ പരിപാടികളില്‍ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ടും താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ താരം നിലപാട് മാറ്റിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

പ്രമോഷനില്‍ പങ്കെടുക്കാറില്ല
സിനിമ സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ സ്വന്തം നിലപാട് കൃത്യമായി വ്യക്തമാക്കാറുണ്ട് നയന്‍താര. ഷൂട്ടിംഗ് കഴിഞ്ഞതോടെ തന്റെ ജോലി തീര്‍ന്നുവെന്ന നിലപാടാണ് താരത്തിന്. പ്രമോഷണല്‍ പരിപാടികളിലൊന്നും താരം പങ്കെടുക്കാറില്ല. ഇതേക്കുറിച്ച് സിനിമാലോകത്തുള്ളവര്‍ക്ക് അറിയാവുന്നതാണ്. ഇടയ്ക്ക് വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന കാര്യം കൂടിയായിരുന്നു ഇത്. ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ പ്രമോഷനില്‍പ്പോലും താരം പങ്കെടുത്തിരുന്നില്ല.

കാരണം ഇതാണ്
അഭിനയത്തിന് പുറമെ നിര്‍മ്മാണവും കൂടി ഏറ്റെടുത്തതോടെ നയന്‍താരയുടെ നിലപാട് മാറിയെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. സാമൂഹ്യ പ്രസക്തിയുള്ള സിനിമയുമായാണ് താരമെത്തിയത്. പ്രമോഷണല്‍ പരിപാടികളോട് മുഖം തിരിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു. താനെന്താണ് ചിന്തിക്കുന്നത് എന്ന കാര്യത്തെക്കുറിച്ച് എല്ലാവരേയും അറിയിക്കുന്നതിനോട് താല്‍പര്യമില്ല. ജനങ്ങളുമായി അത്ര പെട്ടെന്ന് കൂട്ടാവാന്‍ തനിക്ക് കഴിയാറില്ല.

സിനിമ സംസാരിക്കട്ടെ
താന്‍ പറഞ്ഞ പല കാര്യങ്ങളും തെറ്റിദ്ധരിക്കപ്പെടുകയും വളച്ചൊടിക്കുകയും ചെയ്തിട്ടുണ്ട്. അതത്ര നല്ല കാര്യമായി തോന്നുന്നില്ല. എന്റെ ജോലി അഭിനയമാണ്. സിനിമ തന്നെ സിനിമയെക്കുറിച്ച് സംസാരിച്ചോളും. ഇതായിരുന്നു നയന്‍താര പറഞ്ഞത്. ഭാവിയില്‍ പ്രമോഷണല്‍ പരിപാടികളില്‍ താരം നേരിട്ട് പങ്കെടുത്തേക്കുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. താരത്തോട് അടുത്ത വൃത്തങ്ങള്‍ ഇതേക്കുറിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല.

തീരുമാനം മാറ്റുന്നു
താരം തീരുമാനം മാറ്റിയാല്‍ വളരെ നല്ലതാണെന്നാണ് സിനിമാലോകത്തെ സംസാരം.
അടുത്തിടെ രാധാരവി നയന്‍താരയെ രൂക്ഷമായി വിമര്‍ശിച്ച് എത്തിയിരുന്നു. പ്രമോഷണല്‍ പരിപാടികളില്‍ പങ്കെടുക്കുന്നില്ലെങ്കില്‍ പ്രതിഫലവും കുറയ്ക്കണമെന്നായിരുന്നു രാധാരവി പറഞ്ഞത്. ഈ സംഭവത്തില്‍ പ്രതികരണവുമായി വിഘ്‌നേഷ് ശിവനും എത്തിയിരുന്നു.


Click it and Unblock the Notifications











