»   » പിന്നെ എന്തിനാണ് നുണ പറഞ്ഞത്.. കാമുകനൊപ്പമുള്ള നയന്‍താരയുടെ റൊമാന്‍സ് വൈറലാകുന്നു!

പിന്നെ എന്തിനാണ് നുണ പറഞ്ഞത്.. കാമുകനൊപ്പമുള്ള നയന്‍താരയുടെ റൊമാന്‍സ് വൈറലാകുന്നു!

Posted By: Rohini
Subscribe to Filmibeat Malayalam

ചിമ്പുവിനൊപ്പം പ്രണയത്തിലാണ് എന്ന് പറഞ്ഞപ്പോള്‍ നയന്‍താര അത് നിഷേധിച്ചു. ആ പ്രണയം ബ്രേക്കപ്പ് ആയപ്പോഴാണ് കഥ പുറത്തറിഞ്ഞത്. പ്രഭു ദേവയുമായുള്ള പ്രണയവും നയന്‍താര മറച്ചുവച്ചിരുന്നു. എന്നാല്‍ കൈത്തണ്ടയില്‍ കാമുകന്റെ പേര് പച്ച കുത്തിയതോടെ രഹസ്യം പരസ്യമായി. വിവാഹം വരെ എത്തിയ ബന്ധം പക്ഷെ തകര്‍ന്നു.

ദിലീപ് കേസില്‍ റിമി ടോമിയെ ചോദ്യം ചെയ്തത് എന്തിനാണ്, റിമിക്കെന്താണ് ബന്ധം??

ഇപ്പോള്‍ യുവ സംവിധായകന്‍ വിഘ്‌നേശ് ശിവയാണ് നയന്‍താരയുടെ പുതിയ കാമുകന്‍. മറ്റ് രണ്ട് പ്രണയത്തെയും പോലെ ഈ പ്രണയ കഥയും ആദ്യം നയന്‍താര നിഷേധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം തന്നെ ചിത്രങ്ങളിലൂടെ ആ പ്രണയ കഥ പുറത്ത് വിടുകയാണ്. വിദേശത്ത് കാമകനൊപ്പം അവധി ആഘോഷിക്കുന്ന ഈ ചിത്രങ്ങളുടെ അര്‍ത്ഥം എന്താണ് നയന്‍?

നാനും റൗഡിതാന്‍

നയന്‍താരയെയും വിജയ് സേതുപതിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിഘ്‌നേശ് ശിവ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എ്‌ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഈ പ്രണയം മൊട്ടിട്ടത്. ലൊക്കേഷനില്‍ ഇരുവരും ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോകള്‍ പുറത്ത് വന്നതോടെ പ്രണയമാണെന്ന് ഉറപ്പിച്ചു.

വാര്‍ത്ത നിഷേധിച്ചു

എന്നാല്‍ നയന്‍താരയും വിഘ്‌നേശ് ശിവയും വാര്‍ത്ത നിഷേധിച്ചു. വെറുതേ തന്റെ കരിയര്‍ നശിപ്പിക്കരുത്, ഇത്തരം വാര്‍ത്തകള്‍ കരിയറിനെ ബാധിയ്ക്കുന്നു എന്നൊക്കെയാണ് വിഘ്‌നേശ് ശിവ പറഞ്ഞത്.

പുരസ്‌കാര വേദിയില്‍

ഒടുവില്‍ സൈമ സിനിമാ പുരസ്‌കാര രാവ് നടന്നു. അവിടെ വിഘ്‌നേശ് ശിവയ്‌ക്കൊപ്പമാണ് നയന്‍താര എത്തിയത്. എന്നാല്‍ അത് സൗഹൃദമാണെന്നും, തനിക്ക് മികച്ച ഒരു കഥാപാത്രത്തെ തന്ന സംവിധായകനോടുള്ള ആരാധനയാണെന്നും സ്ഥാപിക്കാന്‍ നയന്‍താര ശ്രമിച്ചു.

പോകുന്നിടത്തെല്ലാം വിഘ്‌നേശ്

നയന്‍താരയ്ക്ക് തന്നെക്കാള്‍ പ്രായം കുറഞ്ഞ വിഘ്‌നേശ് ശിവയോടുള്ളത് വെറുമൊരു സൗഹൃദമല്ല എന്ന് ബോധ്യപ്പെടുത്തുന്ന ചിത്രങ്ങളാണ് പിന്നീട് പുറത്ത് വന്നത്. ലൊക്കേഷനില്‍ അല്ലാതെ, നയന്‍ പോകുന്നിടത്തെല്ലാം എപ്പോഴും വിഘ്‌നേശ് ശിവയും ഉണ്ടാവും. ഇത് ആ പ്രണയ ഗോസിപ്പുകള്‍ക്ക് കൂടുതല്‍ ശക്തി പകര്‍ന്നു.

ഇപ്പോള്‍ പുറത്ത് വന്ന ഫോട്ടോ

ഇപ്പോഴിതാ വീണ്ടും നയന്‍താര കാമുകനൊപ്പമുള്ള ചില റൊമാന്റിക് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വിഘ്‌നേശിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ട്വിറ്ററിലൂടെ വൈറലാകുന്നത്.

സെക്‌സിയായി നയന്‍

ചിത്രങ്ങളില്‍ നയന്‍താര കൂടുതല്‍ സുന്ദരിയയായും ഗ്ലാമറായും കാണപ്പെടുന്നു. തൂവെള്ള നിറത്തിലുള്ള ഗൗണാണ് നയന്‍താരയുടെ വേഷം. വിഘ്‌നേശാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്.

വിവാഹിതരായോ..

അതിനിടയില്‍ നയന്‍താരയും വിഘ്‌നേശ് ശിവയും രഹസ്യമായി വിവാഹിതരായി എന്നും, ചെന്നൈയിലെ നടിയുടെ അപ്പാര്‍ട്‌മെന്റില്‍ ഒരുമിച്ചാണ് താമസം എന്നും വാര്‍ത്തകള്‍ പ്രചിരിച്ചിരുന്നു.

English summary
Nayanthara confirms her relationship with Vignesh Shivan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam