നയന്‍താര വിവാഹത്തിന് തയ്യാറാണ്! പക്ഷേ ഒരു നിബന്ധനയുണ്ട്! വിഘ്‌നേഷിന് അതറിയാമോ? കാണൂ!

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമാണ് നയന്‍താര. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് ചതാരം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെയിലൂടെയാണ് താരം തുടക്കം കുറിച്ചത്. നാടന്‍ പെണ്‍കുട്ടിയായെത്തിയ താരത്തിനെത്തേടി മികച്ച അവസരങ്ങളായിരുന്നു തേടിയെത്തിയത്. മലയാളത്തിന് പിന്നാലെ അന്യഭാഷയിലേക്കെത്തിയപ്പോഴും മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. സംവിധായകനായ വിഘ്‌നേഷ് ശിവനുമായി പ്രണയത്തിലാണ് താരമെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്നവരാണ് ഇരുവരും. ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിടുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. എന്നായിരിക്കും ഇവരുടെ വിവാഹമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. അജിത്തിനൊപ്പം അഭിനയിച്ച വിശ്വാസം മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. അജിത്തിനൊപ്പം ഗംഭീര പ്രകടനവുമായാണ് നയന്‍സ് എത്തിയത്. ബോക്‌സോഫീസില്‍ നിന്നും കോടികള്‍ സ്വന്തമാക്കി കുതിക്കുകയാണ് സിനിമ. അതിനിടയിലാണ് നയന്‍സിന്റെ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുള്ളത്.

ഉടന്‍ വിവാഹം?

ഉടന്‍ വിവാഹം?

സിനിമയിലെത്തിയ കാലം മുതല്‍ത്തന്നെ നയന്‍താര ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. താരങ്ങളുമായി ചേര്‍ത്ത് പ്രചരിച്ചിരുന്ന കിവംദന്തികളും കുറവല്ല. സിനിമാജീവിതത്തിന്റെ 15ാം വര്‍ഷത്തിലും താരത്തോട് ആരാധകര്‍ ചോദിച്ചിരുന്നത് വിവാഹത്തെക്കുറിച്ചായിരുന്നു. അടുത്തിടെ അജ്മീര്‍ സന്ദര്‍ശനം നടത്തിയ പ്രണയജോഡികളുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. 2019 ല്‍ നയന്‍സും വിഘ്‌നേഷും വിവാഹിതരായേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.

വിഘ്‌നേഷുമായുള്ള പ്രണയം

വിഘ്‌നേഷുമായുള്ള പ്രണയം

കൈനിറയെ സിനിമകള്‍ ചെയ്യുമ്പോഴും തൊട്ടതെല്ലാം പൊന്നാക്കിയാണ് നയന്‍താര മുന്നേറിയിരുന്നത്. സിനിമയ്ക്കപ്പുറത്ത് മറ്റ് കാര്യങ്ങളിലും താരം സജീവമായി പങ്കെടുക്കാറുണ്ട്. വിവാദങ്ങളില്‍ മൗനം പാലിക്കുന്ന താരത്തിന്റെ നിലപാട് പലപ്പോഴും ചോദ്യചിഹ്നമായി മാറാറുണ്ട്. എന്നായിരിക്കും ഇവരുടെ പ്രണയസാഫല്യമെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. സിനിമയ്ക്ക് വേണ്ടിയും അല്ലാതെയുമായി ഇരുവരും നിരവധി യാത്രകള്‍ നടത്തിയിരുന്നു. യാത്രയ്ക്കിടയിലെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

100 സിനിമ

100 സിനിമ

മലയാളത്തിന് പുറമെ അന്യഭാഷകളിലും സജീവമായ താരം 100 സിനിമയെന്ന ലക്ഷ്യവുമായാണ് കുതിക്കുന്നത്. 100 സിനിമ പൂര്‍ത്തിയാക്കിയതിന് പിന്നാലെയായി വിവാഹിതയാവാനാണ് നയന്‍സിന്റെ പ്ലാനെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇതിനോടകം തന്നെ 60 സിനിമയാണ് താരം പൂര്‍ത്തിയാക്കിയത്. 7ലധികം സിനിമകള്‍ ഏറ്റെടുത്തിട്ടുമുണ്ട്. മൂന്നാല് വര്‍ഷത്തിനുളളില്‍ 100 ചിത്രമെന്ന താരത്തിന്റെ ലക്ഷ്യം പൂര്‍ത്തിയാവുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. 2022 ല്‍ താരത്തിന്റെ വിവാഹമുണ്ടാവുമെന്നും ആരാധകര്‍ പറയുന്നു.

വിഘ്‌നേഷിനെ കണ്ടുമുട്ടിയത്

വിഘ്‌നേഷിനെ കണ്ടുമുട്ടിയത്

പ്രഭുദേവ, ചിമ്പു തുടങ്ങിയവരുമായുള്ള പ്രണയപരാജയത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. വിവാദങ്ങളില്‍ എന്നും നിറഞ്ഞുനിന്നിരുന്ന താരം വിഘ്‌നേഷ് ശിവനുമായി പ്രണയത്തിലാണെന്ന കാര്യം തുടക്കത്തില്‍ നിഷേധിച്ചിരുന്നു. നാനും റൗഡി താന്‍ എന്ന സിനിമയ്ക്കിടയിലാണ് ഇരുവരും കണ്ടുമുട്ടിയത്. വളരെ മാന്യമായാണ് അന്ന് അദ്ദേഹം പെരുമാറിയതെന്നും ആ ലാളിത്യം തന്നെ ആകര്‍ഷിച്ചിരുന്നുവെന്നും നേരത്തെ താരം പറഞ്ഞിരുന്നു.

നിര്‍മ്മാതാവിന്റെ റോളില്‍

നിര്‍മ്മാതാവിന്റെ റോളില്‍

അഭിനേത്രി എന്നതിനും അപ്പുറത്ത് നിര്‍മ്മാതാവായും ഇടയ്ക്ക് താരമെത്തിയിരുന്നു. പൊതുവെ സിനിമാപ്രമോഷനുകളിലൊന്നും പങ്കെടുക്കാതിരുന്ന താരം എല്ലായിടത്തും സജീവമായെത്തിയതിനെ വിമര്‍ശിച്ച് ആരാധകരും രംഗത്തെത്തിയിരുന്നു. ജയ് സിംഹ, കൊലമാവ് കോകില, ഇമൈക്ക നൊടികള്‍ തുടങ്ങിയ ചിത്രങ്ങളുമായാണ് താരം പോയവര്‍ഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഇപ്പോഴിതാ നയന്‍സിന് വേണ്ടി വിഘ്‌നേഷ് നിര്‍മ്മാതാവിന്റെ കുപ്പായം അണിയുകയാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതാദ്യമായാണ് അദ്ദേഹം നിര്‍മ്മാണത്തിലേക്ക് തിരിയുന്നത്.

ആരാധകരുടെ കാത്തിരിപ്പ്

ആരാധകരുടെ കാത്തിരിപ്പ്

എന്നായിരിക്കും നയന്‍സിന്റെ വിവാഹമെന്നറിയാനായി കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സമീപകാല സിനിമകള്‍ എക്കാലത്തെയും മികച്ച സാമ്പത്തിക വിജയം നേടിയാണ് വിശ്വാസം കുതിക്കുന്നത്. മിസ്റ്റര്‍ ലോക്കല്‍. ഐറ, തലപതി 63 തുടങ്ങി നിരവധി സിനിമകളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X