»   » ചിരഞ്ജീവിയുടെ 150ാം ചിത്രം, ബിക്കിനി അണിയണമെങ്കില്‍ നയന്‍താര ചോദിക്കുന്ന പ്രതിഫലം എത്രയെന്നോ?

ചിരഞ്ജീവിയുടെ 150ാം ചിത്രം, ബിക്കിനി അണിയണമെങ്കില്‍ നയന്‍താര ചോദിക്കുന്ന പ്രതിഫലം എത്രയെന്നോ?

Posted By: Sanviya
Subscribe to Filmibeat Malayalam

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ 150ാം ചിത്രം തീരുമാനിക്കുന്നത്. തമിഴില്‍ സൂപ്പര്‍ഹിറ്റായ കത്തിയുടെ റീമേക്കാണ് ചിരഞ്ജീവിയുടെ 150ാം ചിത്രം. വിവി വിനായകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇളയ മകള്‍ ശ്രീജയുടെ വിവാഹ തിരക്കിലാണിപ്പോള്‍ ചിരഞ്ജീവി. മാര്‍ച്ച് 28നാണ് വിവാഹം. അതിന് ശേഷമാണ് പുതിയ ചിത്രത്തില്‍ ചിരഞ്ജീവി അഭിനയിക്കുക.

ചിത്രത്തില്‍ ചിരഞ്ജീവിയുടെ നായിക വേഷം അവതരിപ്പിക്കാനായി നയന്‍താര ഒപ്പിട്ടു കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. മൂന്ന് കോടിയാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ നയന്‍താര പ്രതിഫലം ചോദിച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തിലെ ഒരു ബിക്കിനി സീനില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രം നയന്‍താര ചോദിച്ചിരിക്കുന്ന പ്രതിഫലം എത്രയെന്നോ?

nayanthara-06

ഒരു കോടി രൂപയാണ് ഒരു ബിക്കിനി സീനില്‍ അഭിനയിക്കാന്‍ മാത്രമായി നയന്‍താര ആവശ്യപ്പെട്ടിരിക്കുന്നത്. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിങിലും നയന്‍താര അഭിനയിക്കാന്‍ കരാറില്‍ ഒപ്പിട്ടു. രജനികാന്താണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.


ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാം ചരണാണ് ചിരഞ്ജീവിയുടെ 150ാം ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Nayanthara hiked her remuneration for Chiranjeevi's 150th movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam