For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുഖമില്ലാതെ നയന്‍താരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു? ഭര്‍ത്താവിന്റെ കുക്കിങ് പണിയാക്കിയെന്ന് റിപ്പോര്‍ട്ടുകൾ

  |

  ന്നിന്ത്യയുടെ ലേഡീ സൂപ്പര്‍സ്റ്റാറായി അറിയപ്പെടുന്ന നയന്‍താരയെ കുറിച്ചുള്ള ചെറിയ കാര്യങ്ങള്‍ പോലും വലിയ വാര്‍ത്തയാകാറുണ്ട്. ജൂണ്‍ മാസത്തില്‍ വിവാഹിതയായ നയന്‍സ് ഇതുവരെ ഭര്‍ത്താവിനൊപ്പം ഹണിമൂണ്‍ യാത്രകളിലായിരുന്നു. ഇരുവരും ഒരുമിച്ചുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളും വീഡിയോസും താരങ്ങള്‍ തന്നെ പുറത്ത് വിടാറുമുണ്ട്.

  നിലവില്‍ സിനിമയുടെ തിരക്കുകളിലേക്ക് മടങ്ങി വന്നിരിക്കുകയാണ് നയന്‍സ്. ഇതിനിടെ നടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വന്നതായിട്ടുള്ള ചില റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്. പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ കൊണ്ടാണ് നയന്‍താരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ഇതിന് പിന്നാലെ മറ്റ് ചില കാര്യങ്ങള്‍ കൂടി പുറത്ത് വന്നിരിക്കുകയാണ്. വിശദമായി വായിക്കാം..

  പെട്ടെന്ന് ഛര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് നയന്‍താരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പുറത്ത് വന്ന വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. ഇതോടെ പലതരം അഭ്യൂഹങ്ങള്‍ക്കും കാരണമായി. എന്നാല്‍ നടിയുടെ ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവനുണ്ടാക്കിയ മീന്‍ വിഭവം കഴിച്ചതാണ് ഛര്‍ദ്ദിക്കാനുണ്ടായ കാരണമെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. കുറച്ച് മണിക്കൂറുകള്‍ നടിയെ നിരീക്ഷണത്തില്‍ വയ്ക്കുകയും ശേഷം ഡിസ്ചാര്‍ജ് ചെയ്തതായിട്ടുമാണ് വിവരം.

  Also Read: വിവാഹ ശേഷമുള്ള പ്രണയങ്ങളും ദാമ്പത്യത്തിൻ്റെ തകർച്ചക്ക് കാരണമായി; 20 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് സനല്‍ കുമാർ

  അതേ സമയം ചില റിപ്പോര്‍ട്ടുകളില്‍ നയന്‍താരയ്ക്ക് ത്വക്കില്‍ ഇന്‍ഫെക്ഷന്‍ വന്നുവെന്നും അതുകൊണ്ടാണ് ചികിത്സയ്ക്ക് വിധേയയായത് എന്നുമാണ്. ഈ വിഷയത്തെ കുറിച്ച് നയന്‍താരയോ വിഘ്‌നേശ് ശിവനോ പ്രതികരിക്കാന്‍ ഇനിയും തയ്യാറായിട്ടില്ല. ഓദ്യോഗികമായിട്ടുള്ള സ്ഥീരികരണത്തിന് വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്. നിലവില്‍ സിനിമയുടെ തിരക്കുകളിലാണ് വിഘ്‌നേശ്. അദ്ദേഹത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജിലും ഇതൊക്കെയാണ് കാണിച്ചിരിക്കുന്നതും.

  Also Read: വേദിയിൽ ഔസേപ്പച്ചൻ, ഒപ്പം രാക്കുയിൽ പാടി വയലിൻ മ്യൂസിക്കും; വിങ്ങിപ്പൊട്ടി കുഞ്ചാക്കോ ബോബൻ

  നെറ്റ്ഫ്‌ളിക്‌സിലൂടെയുള്ള പുതിയ ഡോക്യുമെന്ററി പ്രചരിച്ചതോട് കൂടിയാണ് നയന്‍താര വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചും പ്രണയവും വിവാഹവുമെല്ലാം ഈ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. നയന്‍താര 'ബിയോണ്ട് ഫെയറിടെയില്‍' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

  Also Read: അച്ഛന്റെ രണ്ടാം ഭാര്യയും മക്കളും, ഒരു ബന്ധവുമില്ല! ജാന്‍വിയെ വെറുത്തിരുന്ന അര്‍ജുന്‍; മാറ്റം ഇങ്ങനെ...

  Recommended Video

  Tovino Reacted To His Nick Name | എന്നെ ഇച്ചായ എന്ന് വിളിക്കരുത്, ആ വിളിയിൽ ഒരു പന്തികേടുണ്ട്

  വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിലാണ് നയന്‍താരയും വിഘ്‌നേശ് ശിവനും വിവാഹിതരാവുന്നത്. നേരത്തെ പലപ്പോഴായി നടിയുടെ വിവാഹക്കാര്യം വലിയ ചര്‍ച്ചയായി മാറിയെങ്കിലും അത് സത്യമായിരുന്നില്ല. ഒടുവില്‍ 2022 ജൂണ്‍ ഒന്‍പതിന് വിക്കിയും നയന്‍സും വിവാഹിതരായി. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമയിലെ പ്രമുഖ താരങ്ങളുമൊക്കെ ഈ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ബോളിവുഡില്‍ നിന്നുള്ള നടന്‍ ഷാരുഖ് ഖാന്‍ അടക്കമുള്ളവരുടെ വരവും ശ്രദ്ധേയമായി.

  Read more about: nayanthara vignesh shivan
  English summary
  Nayanthara Hospitalized Suddenly After Started Vomiting? Latest Reports Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X