»   » തുണികുറഞ്ഞു, ചിമ്പുവിനെ പ്രേമിച്ചു പ്രഭുദേവയുടെ കുടുംബം കലക്കി, ഇപ്പോള്‍ വിഘ്‌നേശ്...

തുണികുറഞ്ഞു, ചിമ്പുവിനെ പ്രേമിച്ചു പ്രഭുദേവയുടെ കുടുംബം കലക്കി, ഇപ്പോള്‍ വിഘ്‌നേശ്...

Posted By: Rohini
Subscribe to Filmibeat Malayalam

ഒരു നാടന്‍ പെണ്‍കുട്ടിയായി മലയാള സിനിമയിലെത്തി ഇപ്പോള്‍ തമിഴകത്തെ സൂപ്പര്‍ ലേഡി പദവി അലങ്കരിച്ചു നിര്‍ത്തുന്ന നയന്‍താരയോട് ചിലര്‍ക്കൊക്കെ അസൂയ കുത്തുന്നുണ്ട് എന്നു പറഞ്ഞാല്‍ നിഷേധിക്കാന്‍ കഴിയില്ല. അതുകൊണ്ടാവുമോ നടിയുടെ പേരില്‍ നിന്ന് വിവാദങ്ങള്‍ വിട്ടു മാറാത്തത്??

ഒന്നല്ലെങ്കില്‍ മറ്റൊരു വിവാദം എന്നും നയന്‍താരയുടെ പേരിനൊപ്പം ചേര്‍ക്കപ്പെടും. താന്‍ വീട്ടില്‍ വെറുതെ ഇരുന്നാലും തന്നെ കുറിച്ച് വിവാദങ്ങള്‍ ഉണ്ടാക്കി വിടുന്നതിനോട് ആള്‍ക്കാര്‍ക്ക് എന്തോ വലിയ താത്പര്യമാണെന്ന് പലപ്പോഴും നയന്‍സ് തന്നെ പറഞ്ഞിട്ടുള്ളതാണ്. ഒന്ന് നോക്കാം നയന്‍സ് പിന്നിട്ട വിവാദ വഴികള്‍.

തുണികുറഞ്ഞു, ചിമ്പുവിനെ പ്രേമിച്ചു പ്രഭുദേവയുടെ കുടുംബം കലക്കി, ഇപ്പോള്‍ വിഘ്‌നേശ്...

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയന്‍താരയുടെ വെള്ളിത്തിരാ പ്രവേശം. പിന്നീട് നാട്ടുരാജാവ്, വിസ്മയ തുമ്പത്ത്, രാപ്പകല്‍ തുടങ്ങി മലയാളത്തില്‍ നാടന്‍ വേഷങ്ങളിലൂടെ നയന്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങുകയായിരുന്നു.

തുണികുറഞ്ഞു, ചിമ്പുവിനെ പ്രേമിച്ചു പ്രഭുദേവയുടെ കുടുംബം കലക്കി, ഇപ്പോള്‍ വിഘ്‌നേശ്...

എന്നാല്‍ അയ്യ എന്ന ചിത്രത്തിലൂടെ തമിഴിലെത്തിയ നയന്‍താര ആദ്യം കേട്ട അപവാദങ്ങള്‍ തുണി കുറച്ചതിനെ കുറിച്ചായിരുന്നു. ഗജിനി എന്ന ചിത്രത്തിലൂടെ ശരിക്കും നയന്‍ മലയാളി പ്രേക്ഷകരെ ഞെട്ടിച്ചു. നടിയുടെ തുണി കുറഞ്ഞത് വിവാദങ്ങള്‍ക്കെടുത്തിട്ടപ്പോള്‍ ആദ്യമൊക്കെ പ്രതികരിച്ചെങ്കിലും പിന്നീട് നയന്‍ ഒന്നും മിണ്ടാതെയായി. പതിയെ അതാര്‍ക്കും പ്രശ്‌നമല്ലാതായി. ഒപ്പം നയന്‍ തമിഴകത്തെ സൂപ്പര്‍ലേഡി പദവിയിലേക്കുയര്‍ന്നു.

തുണികുറഞ്ഞു, ചിമ്പുവിനെ പ്രേമിച്ചു പ്രഭുദേവയുടെ കുടുംബം കലക്കി, ഇപ്പോള്‍ വിഘ്‌നേശ്...

തമിഴിലങ്ങനെ അവസരങ്ങള്‍ ലഭിച്ച് മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് നയന്‍താര ചിമ്പുവുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വന്നത്. വളരെ തരംതാണ വാര്‍ത്തകള്‍ ഇരുവരെയും ചേര്‍ത്ത് വരാന്‍ തുടങ്ങി. അതിനോടും നയന്‍ ആദ്യമൊന്നും പ്രതികരിച്ചില്ല.

തുണികുറഞ്ഞു, ചിമ്പുവിനെ പ്രേമിച്ചു പ്രഭുദേവയുടെ കുടുംബം കലക്കി, ഇപ്പോള്‍ വിഘ്‌നേശ്...

നയന്‍താരയും ചിമ്പുവും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് ആ പ്രണയം തകര്‍ച്ചയിലേക്ക് പോയത്. ഇരുവരുടെയും ഒരു ലിപ് ലോക്ക് കിസ്സിങ് സീന്‍ ഇന്റര്‍നെറ്റ് ലോകം ആഘോഷിച്ചു.

തുണികുറഞ്ഞു, ചിമ്പുവിനെ പ്രേമിച്ചു പ്രഭുദേവയുടെ കുടുംബം കലക്കി, ഇപ്പോള്‍ വിഘ്‌നേശ്...

പിന്നീട് നയന്‍താരയുടെ പേര് ചേര്‍ക്കപ്പെട്ടത് പ്രഭു ദേവയ്‌ക്കൊപ്പമാണ്. ആ വാര്‍ത്ത ചിരിച്ചുകൊണ്ട് നയന്‍താര സമ്മതിക്കുകയും ചെയ്തു. കൈയ് തണ്ടില്‍ പ്രഭുദേവയുടെ പേര് പച്ചകുത്തിയതൊക്കെ ആ പ്രണയത്തിന്റെ സിംപലായിരുന്നു. ഒരര്‍ത്ഥത്തില്‍ വിവാഹിതനായ പ്രഭുദേവയുടെ കുടുംബം കലക്കിയാണ് നയന്‍ എന്ന് വാര്‍ത്തകള്‍ വരികയും ചില സംഘടനകള്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തു. എന്നിട്ടും നയനും പ്രഭുദേവയും പ്രണയിച്ചു കൊണ്ടിരുന്നു.

തുണികുറഞ്ഞു, ചിമ്പുവിനെ പ്രേമിച്ചു പ്രഭുദേവയുടെ കുടുംബം കലക്കി, ഇപ്പോള്‍ വിഘ്‌നേശ്...

നയന്‍താരയും പ്രഭുദേവയും വിവാഹം കഴിച്ചു എന്നും ഇല്ല എന്നും വാര്‍ത്തകളുണ്ട്. പ്രഭുദേവയ്ക്ക് വേണ്ടി നയന്‍ ഹിന്ദുമതം സ്വീകരിച്ചതായും കേട്ടു. എന്ത് തന്നെയായാലും ആ ബന്ധത്തിനും ആയുസുണ്ടായിരുന്നില്ല. പ്രഭു ദേവയും നയന്‍താരയും കാരണമില്ലാത്ത കാര്യത്തിനോ എന്തോ വേര്‍പിരിഞ്ഞു. അതിന്റെ കാരണം അവര്‍ക്കേ അറിയൂ.

തുണികുറഞ്ഞു, ചിമ്പുവിനെ പ്രേമിച്ചു പ്രഭുദേവയുടെ കുടുംബം കലക്കി, ഇപ്പോള്‍ വിഘ്‌നേശ്...

പ്രഭുദേവയുമായുള്ള ബന്ധം വേര്‍പിരിഞ്ഞ ശേഷം നയന്‍താര ശരിക്കും തകര്‍ന്നതുപോലെയായി. സിനിമയില്‍ നിന്ന് നീണ്ട അവധിയെടുത്ത് വിട്ടു നിന്നു. അപ്പോഴും നയന്‍സിനെ കുറിച്ച് വിവാദങ്ങള്‍ വന്നു. നയന്‍ സിനിമ വിട്ടു, മറ്റൊരു വിവാഹം കഴിച്ചു എന്നൊക്കെയായിരുന്നു വാര്‍ത്തകള്‍.

തുണികുറഞ്ഞു, ചിമ്പുവിനെ പ്രേമിച്ചു പ്രഭുദേവയുടെ കുടുംബം കലക്കി, ഇപ്പോള്‍ വിഘ്‌നേശ്...

പ്രഭു ദേവ പോയെങ്കില്‍ പോട്ടെ, തന്റെ കരിയറാണ് മുഖ്യം എന്ന് പറഞ്ഞ് നയന്‍ ശക്തമായി തിരിച്ചുവന്നു. രാജാറാണി എന്ന ചിത്രം മികച്ച വിജയമായി. നയന്‍സിന്റെ താരമൂല്യത്തിന് ഒരു ഒരിടിവും സംഭവിച്ചിട്ടില്ലെന്നതാണ് പിന്നീട് കണ്ട സിനിമകള്‍ തെളിയിച്ചത്.

തുണികുറഞ്ഞു, ചിമ്പുവിനെ പ്രേമിച്ചു പ്രഭുദേവയുടെ കുടുംബം കലക്കി, ഇപ്പോള്‍ വിഘ്‌നേശ്...

തിരിച്ചുവരവില്‍ നയന്‍താരയെ കുറിച്ച് ആദ്യം കേട്ട വാര്‍ത്ത, നയന്‍ ആര്യയെ വിവാഹം ചെയ്യാന്‍ പോകുന്നു എന്നാണ്. ബോസ് എന്‍കിറ ബാസ്‌ക്കരന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷം തനിക്ക് നയന്‍താരയോട് എന്തെന്നില്ലാത്ത ഇഷ്ടമാണെന്ന് ആര്യ പറഞ്ഞിരുന്നു. തിരിച്ചുവരവില്‍ ആദ്യത്തെ ചിത്രം ആര്യയ്‌ക്കൊപ്പമായത് ചിലര്‍ ആ പ്രണയത്തിനുള്ള കാരണമായി എടുത്തു. അത് സിനിമയിക്ക് പ്രചാരണം നല്‍കിയെങ്കിലും സിനിമയുടെ റിലീസിന് ശേഷം അതേപ്പറ്റിയുള്ള ഗോസിപ്പുകള്‍ മാഞ്ഞു

തുണികുറഞ്ഞു, ചിമ്പുവിനെ പ്രേമിച്ചു പ്രഭുദേവയുടെ കുടുംബം കലക്കി, ഇപ്പോള്‍ വിഘ്‌നേശ്...

എന്നാല്‍ പിണകം മറന്ന് വീണ്ടും ചിമ്പുവിന്റെ ചിത്രത്തില്‍ നയന്‍താര നായികയായെത്തിയപ്പോള്‍ ഗോസിപ്പുകള്‍ പുനരാരംഭിച്ചു. ഇരുവരും വീണ്ടും നല്ല സുഹൃത്തുക്കളായ വാര്‍ത്തകളാണ് പിന്നെ കോടമ്പക്കത്തുനിന്നും കേട്ടത്. ചിമ്പു ഹന്‍സികയുമായുള്ള പ്രണയം വേണ്ടെന്ന് വച്ചപ്പോള്‍, അതിന് കാരണം നയന്‍താരയാണെന്നും വാര്‍ത്തകള്‍ വന്നു.

തുണികുറഞ്ഞു, ചിമ്പുവിനെ പ്രേമിച്ചു പ്രഭുദേവയുടെ കുടുംബം കലക്കി, ഇപ്പോള്‍ വിഘ്‌നേശ്...

എന്നാല്‍ ചിമ്പുവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന തരത്തിലാണ് ഇപ്പോള്‍ നയന്‍താരയുടെ പ്രതികരണം. ഇത് നമ്മ ആള് എന്ന ചിത്രത്തിന്റെ പ്രതിസന്ധി തന്നെ ഇപ്പോഴതാണ്. പാണ്ഡിരാജ് എന്ന സംവിധായകന് വേണ്ടിയാണ് താന്‍ സിനിമയില്‍ അഭിനയിച്ചതെന്ന് നയന്‍ പറയുന്നു.

തുണികുറഞ്ഞു, ചിമ്പുവിനെ പ്രേമിച്ചു പ്രഭുദേവയുടെ കുടുംബം കലക്കി, ഇപ്പോള്‍ വിഘ്‌നേശ്...

ഇപ്പോള്‍ നയന്‍താരയ്‌ക്കൊപ്പം ഗോസിപ്പ് കോളത്തില്‍ നിറഞ്ഞു നില്‍ക്കുന്ന പേര് യുവ സംവിധായകന്‍ വിഘ്‌നേശ് ശിവയുടേതാണ്. നയന്‍താരയെ നായികയാക്കി നാനും റൗഡി താന്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ് വിഘ്‌നേശ്. ഇരുവരുടെയും വിവാഹം കഴിഞ്ഞു എന്ന് വാര്‍ത്ത വന്നിരുന്നു. എന്നാല്‍ വിഘ്‌നേശും നയന്‍താരയും അത് നിഷേധിച്ചു. പക്ഷെ ഇപ്പോഴും ഗോസിപ്പ് ഒരു പുകമറപോലെ നില്‍ക്കുകയാണ്, സത്യാവസ്ഥ അറിയാതെ

English summary
Nayanthara is always the victim of controversies

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam