കമലിന്റെ ബ്രഹ്മാണ്ട ചിത്രം ഇന്ത്യന്‍ 2 ഒരുങ്ങുന്നു! നായികയായി നയന്‍താര?!!
ഉലകനായകന്‍ കമല്‍ഹാസന്റെ കരിയറില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു ഇന്ത്യന്‍. ശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളിലൊന്നായിരുന്നു. ഇന്ത്യന് രണ്ടാംഭാഗം വരുന്നുണ്ടെന്ന വാര്‍ത്ത സിനിമാപ്രേമികളില്‍ ഒന്നടങ്കം സന്തോഷമുണ്ടാക്കിയിരുന്നു. ശങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി എത്തുന്നത്. ബിഗ്ബഡ്ജറ്റില്‍ തന്നെയാണ് ഇത്തവണയും സംവിധായകന്‍ ചിത്രമൊരുക്കുന്നത്.
ആദ്യ ഭാഗത്തിന്റെ ക്ലൈമാക്സ് ചിത്രത്തിന് തുടര്‍ച്ചയുണ്ടാവുമെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു അണിയറപ്രവര്‍ത്തകര്‍ അവസാനിപ്പിച്ചിരുന്നത്. ഇന്ത്യന്‍ 2വില്‍ കമല്‍ഹാസന്റെ നായികയായി ആരെത്തുമെന്നത് സിനിമാപ്രേമികള്‍ ആകാംക്ഷകളോടെ കാത്തിരിക്കുന്ന കാര്യമാണ്.ഇപ്പോഴിതാ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര കമലിന്റെ നായികയായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

കമലിന്റെ ഇന്ത്യന്‍
കമല്‍ഹാസന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയൊരു ചിത്രമായിരുന്നു ഇന്ത്യന്‍. ഇരട്ടവേഷത്തിലായിരുന്നു ചിത്രത്തില്‍ കമല്‍ എത്തിയിരുന്നത്. സേനാപതി, ചന്ദ്രബോസ് എന്നീ കഥാപാത്രങ്ങളായിട്ടായിരുന്നു ചിത്രത്തില്‍ നടന്‍ എത്തിയിരുന്നത്. രണ്ട് കഥാപാത്രങ്ങളെയും ഗംഭീരമായി കമല്‍ഹാസന്‍ സെല്ലുലോയ്ഡില്‍ അവതരിപ്പിച്ചിരുന്നു. കമല്‍ഹാസന് ആ വര്‍ഷത്തെ ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു ഇന്ത്യന്‍. മനീഷ കൊയ്രാള,ഊര്‍മ്മിള മണ്ഡോദ്കര്‍ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ നായികമാരായി എത്തിയിരുന്നത്.

ശങ്കറിന്റെ സംവിധാനം
കമലിനൊപ്പം തന്നെ ശങ്കറിന്റെയും കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു ഇന്ത്യന്‍. ജെന്റില്‍മാന്‍,കാതലന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷമായിരുന്നു ശങ്കര്‍ ഈ ചിത്രം സംവിധാനം ചെയ്തിരുന്നത്. പ്രമേയപരമായി ഏറെ മികച്ചുനിന്ന ചിത്രം സാങ്കേതികപരമായും ശ്രദ്ധിക്കപ്പട്ടത് ശങ്കറിന്റെ സംവിധാന മികവുകൊണ്ട് തന്നെയായിരുന്നു. സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം പ്രമേയമാക്കി എന്നത് തന്നെയായിരുന്നു ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിക്കുവാന്‍ കാരണമായിരുന്നത്. എഎര്‍ റഹ്മാനായിരുന്നു ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരുന്നത്.

ഇന്ത്യന്‍ 2
ഇന്ത്യന് രണ്ടാം ഭാഗം വരുന്നുണ്ടെന്ന വാര്‍ത്ത സിനിമാ പ്രേമികളില്‍ എല്ലാം തന്നെ സന്തോഷമുണ്ടാക്കിയിരുന്നു. സിനിമയെ ഇഷ്ടപ്പെടുന്ന ആളുകളെല്ലാം തന്നെ എപ്പോഴും കാണാന്‍ ഇഷ്ടപ്പെടുന്ന ചിത്രമാണ് ഇന്ത്യന്‍. ആദ്യ ഭാഗത്തിന്റെ ക്ലൈമാക്സ് ചിത്രത്തിന് ഒരു തുടര്‍ച്ചയുണ്ടാവുമെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു അവസാനിപ്പിച്ചിരുന്നത്. ഇന്ത്യന്‍ 2വിന് രണ്ടാം ഭാഗം ഉണ്ടാവുമെന്ന വിവരം സംവിധായകനായ ശങ്കര്‍ തന്നെയായിരുന്നു അറിയിച്ചിരുന്നത്.

ബിഗ് ബഡ്ജറ്റ് സിനിമ
ആദ്യ ഭാഗത്തിനേക്കാള്‍ മികവുറ്റ രീതിയിലായിരിക്കും ഇന്ത്യന് രണ്ടാം ഒരുക്കുകായെന്നാണ് അറിയുന്നത്. 200 കോടിക്ക് മുകളില്‍ ബഡ്ജറ്റുളള ഒരു ചിത്രമായിരിക്കും ഇന്ത്യന്‍ 2 എന്നാണ് അറിയുന്നത്. എഎര്‍ റഹ്മാന്‍ തന്നെയായിരിക്കും ചിത്രത്തിനു വേണ്ടി സംഗീതമാരുക്കുക. കൂടാതെ സാബു സിറിള്‍,പീറ്റര്‍ ഹെയ്ന്‍,രവിവര്‍മ്മന്‍ തുടങ്ങിയ ടെക്‌നീഷ്യന്‍മാരും ഇന്ത്യന്‍ 2 പ്രേജക്ടിന്റെ ഭാഗമായി എത്തുമെന്നാണ് അറിയുന്നത്.

നായികയായി നയന്‍താര
ഇന്ത്യന്‍ 2വിലെ നായിക ആരാവുമെന്നത് സിനിമാ പ്രേമികള്‍ ഏറെ ആകംക്ഷയോടെ കാത്തിരിക്കുന്ന ഒരു കാര്യമാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര ചിത്രത്തില്‍ കമലിന്റെ നായികയായി എത്തുമെന്നാണ് അറിയുന്നത്. രജനീകാന്ത്, വിജയ്, അജിത്ത് തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും കമലിനൊപ്പം ആദ്യമായിട്ടാണ് നയന്‍താര എത്തുന്നത്.


Click it and Unblock the Notifications











