തലൈവര്‍ ഡബിള്‍ റോളിലെത്തുന്ന സിനിമയില്‍ നായികമാരായി നയന്‍താരയും കീര്‍ത്തി സുരേഷും?
Recommended Video

തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയതാരങ്ങളിലൊരാളാണ് രജനീകാന്ത്. ഏത് തരത്തിലുള്ള കഥാപാത്രമായി അദ്ദേഹമെത്തിയാലും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്. അടുത്തിടെ തിയേറ്ററുകളിലേക്കെത്തിയ പേട്ടയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ബോക്‌സോഫീസില്‍ നിന്നും ഗംഭീര സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. പേട്ടയ്ക്ക് ശേഷമുള്ള അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയിലാണ് അടുത്ത സിനിമയില്‍ നായികമാരായി നയന്‍താരയും കീര്‍ത്തി സുരേഷും എത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളെത്തിയത്. രജനീകാന്തിന്റെ കരിയറിലെ 166ാമത് സിനിമ കൂടിയാണിത്.
എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികമാരായി നയന്‍താരയും കീര്‍ത്തി സുരേഷും എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചന്ദ്രമുഖി, ശിവാജി, കുസേലന്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം വീണ്ടും നയന്‍സും ഒരുമിക്കുകയാണ് ഈ ചിത്രത്തിലൂടെ. താരപുത്രിയായ കീര്‍ത്തി സുരേഷ് ആദ്യമായാണ് രജനിക്കൊപ്പം അഭിനയിക്കാനൊരുങ്ങുന്നത്. ഈ സിനിമയില്‍ രജനീകാന്ത് ഡബിള്‍ റോളിലാണ് എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതാദ്യമായാണ് തെന്നിന്ത്യയ്ക്ക് തന്നെ പ്രിയങ്കരിയായി മാറിയ രണ്ട് അഭിനേത്രികള്‍ ഒരുമിച്ചെത്തുന്നത്. സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പോലീസ് ഓഫീസറും സാമൂഹ്യ പ്രവര്‍ത്തകനുമായാണ് രജനീകാന്ത് എത്തുന്നതെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. മലയാളത്തിലൂടെയാണ് നയന്‍താര തുടക്കം കുറിച്ചത് തമിഴകത്തേക്ക് എത്തിയപ്പോള്‍ ഗംഭീര സ്വീകരണമായിരുന്നു താരത്തിന് ലഭിച്ചത്. ലേഡി സൂപ്പര്‍ സ്റ്റാറെന്നാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെയായിരുന്നു കീര്‍ത്തി സുരേഷ് തുടക്കം കുറിച്ചത്. അധികം വൈകാതെ തന്നെ കീര്‍ത്തി തമിഴകത്തേക്ക് പ്രവേശിക്കുകയായിരുന്നു.


Click it and Unblock the Notifications











