»   » അജിതിന്റെ വേതാളം റീമേക്കില്‍ അഭിനയിക്കാന്‍ നയന്‍താര മടിക്കുമോ?

അജിതിന്റെ വേതാളം റീമേക്കില്‍ അഭിനയിക്കാന്‍ നയന്‍താര മടിക്കുമോ?

By: Nimisha
Subscribe to Filmibeat Malayalam

ഒരു ഭാഷയില്‍ സൂപ്പര്‍ഹിറ്റായ സിനിമ മറ്റ് ഭാഷയിലേക്ക് മാറ്റുന്നത് ഇപ്പോള്‍ ട്രെന്‍ഡായിരിക്കുകയാണ്. അതത് ഭാഷയ്ക്കനുസൃതമായ രീതിയിലേക്ക് മാറ്റി ചിത്രീകരിച്ചാണ് റീമേക്ക് ചെയ്യുന്നത്. തമിഴ് സിനിമ തെലുങ്കിലേക്ക് മാറ്റുമ്പോള്‍ പ്രേക്ഷകരുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റിയാണ് ചിത്രീകരിക്കുന്നത്. താരങ്ങളും അണിയറക്കാരും മാറുന്നു. എങ്കിലും സിനിമയുടെ കഥയില്‍ വലിയ മാറ്റമൊന്നും ഉണ്ടാവില്ല. തമിഴകത്ത് സൂപ്പര്‍ഹിറ്റായ അജിതിന്റെ സിനിമ വേതാളമാണ് ഇക്കൂട്ടത്തിലേക്ക് അവസാനമായി കൂട്ടിച്ചേര്‍ക്കാന്‍ പോവുന്നത്.

സൂപ്പര്‍ഹിറ്റായ ഇളയദളപതി ചിത്രം കത്തി റീമേക്ക് ചെയ്യുന്നത് തെലുങ്കിന്റെ സ്വന്തം ചിരഞ്ജീവിയാണ്. മകന്‍ രാം ചരണാവട്ടെ തനി ഒരുവന്റെ റീമേക്ക് തിരക്കിലുമാണ്. തമിഴകത്തിന്റെ സ്വന്തം തലയുടെ വേതാളം റീമേക്ക് ചെയ്യുന്നത് പവന്‍ കല്ല്യാണ്‍. വിജയ ദശമി ദിനത്തിലാണ് ചിത്രം ചെയ്യുന്നതിനെക്കുറിച്ച് സംവിധായകന്‍ വെളിപ്പെടുത്തിയത്. അജിതും ശ്രുതി ഹസനും തകര്‍ത്തഭിനയിച്ച ചിത്രമാണ് വേതാളം. ആക്ഷനും പ്രണയവും ഒത്തു ചേര്‍ന്ന ചിത്രമായിരുന്നു വേതാളം.

nayantara

ശ്രുതി ഹസനൊപ്പം ലക്ഷ്മി മേനോന്‍, അശ്വിന്‍, തുടങ്ങിയവരും തകര്‍ത്തഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഈ ചിത്രം തെലുങ്കിലെത്തുമ്പോള്‍ നായികയായി ആരെത്തുമെന്നാണ് പ്രേക്ഷകര്‍ ഉറ്റു നോക്കുന്നത്. സംവിധായകന്‍ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ലെങ്കില്‍ കൂടി നയന്‍താരയെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. നയന്‍സ് ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടുമില്ല. പ്രേക്ഷകരുടെ ആഗ്രഹം പൂവണിയുമെന്ന് നമുക്ക് കരുതാം.

ഇതുവരെയും നായികയെ തീരുമാനിച്ചിട്ടില്ലെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. നായികാ പ്രാധാന്യമുള്ള ചിത്രമായതിനാല്‍ മിക്കവാറും നറുക്ക് നയന്‍സിന് തന്നെ വീഴും. നിലവിലെ വര്‍ക്ക് കഴിഞ്ഞാലേ സംവിധായകന്‍ ഈ ചിത്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കു. ആകാംക്ഷയോടെ കാത്തിരിക്കുന്ന സന്തോഷ വാര്‍ത്ത ഉടന്‍ കേള്‍ക്കാന്‍ കഴിയുമെന്ന് കരുതാം. നയന്‍സ് അജിത്തിന്റെ റീമേക്ക് ചിത്രത്തില്‍ നായികയാവുമോയെന്ന് എന്തായാലും ഉടന്‍ അറിയാം.

English summary
Nayanthara likely to play in Vedalam Remake
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam