പ്രതിഫലം കൂടി, നയന്‍താര സൂപ്പര്‍സ്റ്റാറിന്റെ ചിത്രത്തില്‍ നിന്നും ഔട്ട്?

By Aswathi

തിരിച്ചുവരവില്‍ കോളിവുഡിലും മോളിവുഡിലും ടോളിവുഡിലും നയന്‍താരയ്ക്ക് ഡിമാന്റാണ്. യുവതാരങ്ങള്‍ക്കൊപ്പം സൂപ്പര്‍സ്റ്റാറുകളും നയന്‍താരയുടെ ഡേറ്റിന് വേണ്ടി കാത്തിരിക്കുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ വാര്‍ത്തകള്‍. ആ ലിസ്റ്റില്‍ സ്റ്റൈല്‍ മന്നന്‍ രജനികാന്തും പെടുന്നു.

തെലുങ്കിലെ സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി തിരിച്ചുവരുന്ന ചിത്രത്തില്‍ നയന്‍താര നായികയാകുന്നു എന്നായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ടോളിവുഡിലെ ചൂടുള്ള വാര്‍ത്ത. ചിരിഞ്ജീവിയുടെ 150 ആമത്തെ ചിത്രത്തില്‍ നയന്‍താര നായികയാകുന്നത് നയന്‍സ് ഫാന്‍സും ആഘോഷമാക്കി.

nayanthara

എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു ചിത്രത്തില്‍ നിന്നും നയന്‍ ഔട്ടായി എന്ന്. നയന്‍താരയുടെ പ്രതിഫലം താങ്ങാന്‍ കഴിയാത്തതാണെന്നാണ് ടോളിവുഡില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍.

മൂന്ന് കോടി രൂപയാണത്രെ നയന്‍താര ആവശ്യപ്പെട്ടത്. ഈ തുകയ്ക്ക് ടോളിവുഡില്‍ നിന്നു തന്നെ രണ്ട് ഹീറോയിനുകളെ അഭിനയിപ്പിക്കാം എന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ പൂരി ജഗന്നാഥന്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X