For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നയന്‍താരയുടെ വിവാഹം വൈകുന്നതിന് കാരണം ആ ആഗ്രഹമോ? വിഘ്നേഷും തീരുമാനത്തെ പിന്തുണച്ചു?

  |

  പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായാണ് നയന്‍സിനെ വിശേഷിപ്പിക്കാറുള്ളത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് താരം. എല്ലാതരം കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം. മനസ്സിനക്കരെയെന്ന ചിത്രത്തിലൂടെയാണ് നയന്‍സ് തുടക്കം കുറിച്ചത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനായെത്തിയത് ജയറാമായിരുന്നു.

  അയ്യയെന്ന ചിത്രത്തിലൂടെയായിരുന്നു നയന്‍താര തമിഴിലേക്കെത്തിയത്. മികച്ച അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം നായികയായി തിളങ്ങുകയായിരുന്നു താരം. താരത്തിന്റെ ഡേറ്റിനായി സിനിമാലോകം കാത്തിരിക്കുന്ന സ്ഥിതി വിശേഷമായിരുന്നു പിന്നീടുണ്ടായത്. തമിഴകം കീഴടക്കിയതിന് പിന്നാലെയായാണ് താരം തെലുങ്കിലേക്ക് പ്രവേശിച്ചത്. സിനിമയിലെത്തിയ കാലം മുതല്‍ നയന്‍സിന്റെ പ്രണയവും ചര്‍ച്ചയായിരുന്നു.വിവാഹം വൈകുന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ് ഇപ്പോള്‍.

  നയന്‍താരയും വിഘ്‌നേഷ് ശിവനും

  നയന്‍താരയും വിഘ്‌നേഷ് ശിവനും

  സിനിമയിലെത്തി അധികം കഴിയുന്നതിന് മുന്‍പ് തന്നെ നയന്‍താരയുടെ പ്രണയത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ചിമ്പുവും പ്രഭുദേവയുമുള്‍പ്പടെയുള്ള താരങ്ങളുടെ പേരുകളും ചേര്‍ത്തായിരുന്നു പാപ്പരാസികള്‍ കഥകള്‍ മെനഞ്ഞത്. പ്രണയവാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും താരം ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. നാനും റൗഡി താന്‍ എന്ന ചിത്രത്തിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായത്. പൊതുവേദികളിലും മറ്റുമായി ഇരുവരും ഒരുമിച്ചെത്തുന്നത് പതിവായതോടെയായിരുന്നു പ്രണയം സ്ഥിരീകരിച്ചത്.

  കാത്തിരിക്കുന്ന താരവിവാഹം

  കാത്തിരിക്കുന്ന താരവിവാഹം

  തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന താരവിവാഹങ്ങളിലൊന്ന് കൂടിയാണ് ഇവരുടേത്. വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ് ഇവരെന്നുള്ള വിവരങ്ങളും ഇതിനിടയില്‍ പുറത്തുവന്നിരുന്നു. വിവാഹത്തിന് മുന്നോടിയായാണ് നയന്‍സും വിഘ്‌നേഷും വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരിക്കുകയാണ് ഇവരുടെ വിവാഹത്തിനായി. വിവാഹത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ എല്ലാവരേയും അറിയിക്കാമെന്ന മറുപടിയായിരുന്നു നയന്‍താര നല്‍കിയത്.

  വൈകുന്നതിന് കാരണം

  വൈകുന്നതിന് കാരണം

  നയന്‍സ് വിവാഹം വൈകിപ്പിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നുണ്ട്. ദേശീയ അവാര്‍ഡ് സ്വന്തമാക്കിയതിന് ശേഷം മതി വിവാഹമെന്നുള്ള തീരുമാനത്തിലാണ് നയന്‍സെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 5 വര്‍ഷത്തെ പ്രണയം എന്നാണ് വിവാഹത്തിലെത്തുന്നത് എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. അതിനിടയിലാണ് നയന്‍സിന്റെ മനസ്സിലെ ആഗ്രഹം പുറത്തുവന്നത്. അധികം വൈകാതെ തന്നെ ഈ മോഹം സഫലമാവട്ടയെന്നാണ് ആരാധകരും പറയുന്നത്.

  വിവാഹത്തെക്കുറിച്ച് വിഘ്നേഷ് ശിവന്‍

  വിവാഹത്തെക്കുറിച്ച് വിഘ്നേഷ് ശിവന്‍

  ഏതാണ്ട് 22 തവണ ഞങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ വന്നിട്ടുണ്ട്. മൂന്ന് മാസം കൂടുമ്പോള്‍ ഈ വാര്‍ത്ത വന്നു കൊണ്ടിരിക്കും. ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങള്‍ ഉണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കണം എന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണം എന്ന് പദ്ധതിയുണ്ട്. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്.മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നു എന്ന് നോക്കാം. അപ്പൊ വിവാഹം കഴിക്കാമെന്നായിരുന്നു വിഘ്നേഷ് ശിവന്‍ പറഞ്ഞത്.

  mammootty being photographer for nayanthara
  നയന്‍താര പറഞ്ഞത്

  നയന്‍താര പറഞ്ഞത്

  ജീവിതത്തിൽ ഒരാൾക്ക് വേണ്ടത് മനഃസമാധാനമാണ്. അത് എനിക്കിപ്പോഴുണ്ട്. കുടുംബത്തിൽ സമാധാനമുണ്ട്. മനസിനു സമാധാനമുണ്ട്. ആ സമാധാനം നിങ്ങൾക്കു തരുന്നത് അച്ഛനോ അമ്മയോ ആകാം, ഭാര്യയാകാം, ഭർത്താവാകാം, ചിലപ്പോൾ നിങ്ങൾ വിവാഹം കഴിക്കാൻ പോകുന്നയാളാകാം. എന്റെ സ്വപ്നങ്ങൾ അയാളുടെ സ്വപ്നങ്ങളായി കണ്ട്, അതിനുവേണ്ട പിന്തുണ നൽകി കൂടെ നിൽക്കുന്നത് വളരെ സന്തോഷമായ കാര്യമാണ്. അതാണ് എന്റെ സന്തോഷവുമെന്നായിരുന്നു നയന്‍താര പറഞ്ഞത്.

  English summary
  Nayanthara postponed her marriage because of this reason, latest report went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X