പല പ്രാവശ്യം നയൻതാരയെ ശരവണൻ വീട്ടിൽ പോയി കണ്ടു, നൂറ് കോടി തന്നാലും സമ്മതമല്ലെന്ന് താരം; അന്ന് നടന്നത്
തെന്നിന്ത്യൻ സിനിമാ ലോകത്ത് മിക്ക സൂപ്പർതാരങ്ങൾക്കൊപ്പവും അഭിനയിച്ച നടിയാണ് നയൻതാര. രജിനികാന്തിനൊപ്പം അഞ്ച് സിനിമകളിലാണ് നയൻതാര അഭിനയിച്ചത്. മലയാളത്തിൽ നയൻതാരക്കൊപ്പം ഏറ്റവും കൂടുതൽ സിനിമ ചെയ്ത നായക നടൻ മമ്മൂട്ടിയാണ്. കരിയറിലെ തുടക്ക കാലം മുതൽ ഇതുവരെയും സൂപ്പർസ്റ്റാർ സിനിമകളിലെ ആദ്യ ചോയ്സാണ് നയൻതാര. ലേഡി സൂപ്പർസ്റ്റാർ പദവി ലഭിച്ചപ്പോഴും വിജയ്, രജിനികാന്ത് ചിത്രങ്ങളിൽ പ്രാധാന്യം കുറഞ്ഞ നായികാ വേഷം ചെയ്യാൻ നയൻതാര തയ്യാറായിട്ടുണ്ട്. കോടികളാണ് താരത്തിന്റെ പ്രതിഫലം.
കരിയറിൽ പല സിനിമകളും നയൻതാര വേണ്ടെന്ന് വെച്ചിട്ടുണ്ട്. ഇവയിൽ ചിലത് സൂപ്പർഹിറ്റായപ്പോൾ ചിലത് പരാജയപ്പെട്ടു. 2022 ലാണ് ശരവണൻ നായകനായ ലെജന്റ് എന്ന സിനിമ റിലീസ് ചെയ്യുന്നത്. ബോളിവുഡ് താരം ഉർവശി റട്ടോലയാണ് ചിത്രത്തിൽ നായികയായെത്തിയത്. ഉർവശിക്ക് പകരം ആദ്യം നായികയായി പരിഗണിച്ചത് നയൻതാരയെയായിരുന്നു. എന്നാൽ നയൻതാര ഈ സിനിമ നിരസിച്ചു. റിപ്പോർട്ടുകൾ പ്രകാരം ലെജന്റിൽ നയൻതാരയെ നായികയായി ലഭിക്കാൻ ശരവണൻ പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ ഈ കാസ്റ്റിംഗ് നടന്നില്ല.

തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാർ ബാലു ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് പല തവണ നയൻതാരയെ ശരവണൻ വീട്ടിൽ പോയി കണ്ടിരുന്നു എന്നാണ് ചെയ്യാർ ബാലു പറഞ്ഞത്. വാങ്ങുന്ന പ്രതിഫലത്തിന്റെ ഇരട്ടി തുക നയൻതാരയ്ക്ക് ശരവണൻ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ നയൻതാര സിനിമയ്ക്ക് ഒപ്പ് വെച്ചില്ലെന്നാണ് ചെയ്യാർ ബാലു പറഞ്ഞത്. നയൻതാരയുടെ വീടിന് മുന്നിൽ എപ്പോഴും ലക്ഷ്വറി കാർ കാണുമായിരുന്നു.
അത് ശരവണന്റെ കാറായിരുന്നു. പല തവണ വീട്ടിലെത്തി സംസാരിച്ച് നോക്കി. എന്നാൽ നയൻതാര തയ്യാറായില്ല. നൂറ് കോടി തന്നാലും ഈ സിനിമയിൽ അഭിനയിക്കില്ലെന്ന തീരുമാനത്തിലായിരുന്നു നയൻതാരയെന്നും ചെയ്യാർ ബാലു പറഞ്ഞു.

അന്ന് വലിയ തിരക്കുകളിലാണ് കരിയറിൽ നയൻതാര. താരമൂല്യം കുതിച്ചുയർന്ന സമയം. ലെജന്റ് നിരസിക്കാനുള്ള നയൻതാരയുടെ തീരുമാനം ശരിയായിരുന്നെന്ന് പിന്നീട് വ്യക്തമായി. തിയറ്ററിൽ പരാജയപ്പെടുകയായിരുന്നു ലെജന്റ്. ആ സമയത്ത് താരമല്ലാത്ത ശരവണനൊപ്പം അഭിനയിച്ചിരുന്നെങ്കിൽ നടിയുടെ കരിയർ ഗ്രാഫിനെ അത് ബാധിച്ചേനെ.
നയൻതാര കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ ചെയ്ത പല സിനിമകളും പരാജയപ്പെട്ടിട്ടുണ്ട്. എന്നാൽ വലിയ അവസരങ്ങൾ ഇപ്പോഴും നയൻതാരയ്ക്ക് ലഭിക്കുന്നു. ചിരഞ്ജീവിക്കൊപ്പം അഭിനയിക്കുന്ന തെലുങ്ക് ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ആറ് കോടി രൂപയാണ് നയൻതാര ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം. മലയാളത്തിൽ മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിലും നയൻതാരയാണ് നായിക. തമിഴിൽ മൂക്കുത്തി അമ്മൻ 2 ഉൾപ്പെടെയുള്ള സിനിമകളുടെ ഷൂട്ടിംഗ് നടക്കുന്നു.


Click it and Unblock the Notifications