വിഘ്‌നേശ് നയന്‍താര പ്രണയത്തിന് വ്യക്തമായ മറുപടിയാകുമോ ഈ സംഭവം?
വിഘ്‌നേശ് ശിവന്റെയും നയന്‍സിന്റെയും പ്രണയവാര്‍ത്തകള്‍ ഗോസിപ്പുകളില്‍ നിറയാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. എന്നാല്‍ അവരുടെ പ്രണയത്തിന് ഒരു വ്യക്തമായ മറുപടിയും കിട്ടുിയിരുന്നില്ല. പിന്നീട് പലതവണ നയന്‍സിനെയും വിഘ്‌നേശിനെയും ഒരുമിച്ച് കാണാന്‍ തുടങ്ങിയപ്പോള്‍, സംശയിച്ച കാര്യങ്ങള്‍ക്ക് ചില നീക്കു പോക്കുണ്ടാകുമെന്നും കരുതി. അപ്പോഴും ഇരുവരും വാര്‍ത്തകള്‍ തെറ്റാണെന്ന് നിഷേധിക്കുകയുണ്ടായി.
പിന്നെ അടുത്ത ചോദ്യം പഴയ കാമുകന്‍ ചിമ്പുവിനോട് ആയിരുന്നു. ചിമ്പുവിന് പഴയ കാമുകിയുടെ പ്രണയത്തെ കുറിച്ച് എന്നറിയാമോ എന്നായി ചോദ്യം. അപ്പോള്‍ ചിമ്പുവിന്റെ മറുപടി ഇതായിരുന്നു, തനിയ്ക്കും കാര്യങ്ങള്‍ അധികം ഒന്നുമറിയില്ല. പക്ഷേ ഇരുവരും പ്രണയത്തിലാണെങ്കില്‍ അവരുടെ വിവാഹം നടത്തി കൊടുക്കാന്‍ തയ്യാറാണെന്നും, ചിമ്പു പറഞ്ഞു. പക്ഷേ ഇത്തവണ ഇരുവരുടെയും പ്രണയത്തിന്റെ ഗോസിപ്പുകള്‍ക്ക് വിരമാമിടാന്‍ പറ്റിയ മറ്റൊരു സംഭവം കൂടി ഉണ്ടായി. തുടര്‍ന്ന് കാണുക

വിഘ്‌നേശ് നയന്‍താര പ്രണയത്തിന് വ്യക്തമായ മറുപടിയാകുമോ ഈ സംഭവം?
വിഘ്‌നേശ് സംവിധാനം ചെയ്യുന്ന നാനും റൗഡി താന്‍ എന്ന ചിത്രീകരണം നീണ്ടു പോയതിനെ തുടര്‍ന്നാണ് മറ്റ് സംഭവങ്ങളും ആരംഭിക്കുന്നത്. വിഘ്‌നേശ് സംവിധാനം ചെയ്യുന്ന ഈ പുതിയ ചിത്രം നിര്‍മ്മിക്കുന്നത് ധനുഷാണ്. ചിത്രീകരണം പൂര്‍ത്തിയാക്കാത്തതിന് തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ് ഷെഡ്യൂള്‍ അഞ്ച് ദിവസത്തേക്ക് നീട്ടണമെന്ന് സംവിധായകന്‍ വിഘ്‌നേശ് നേരത്തെ ധനുഷിനോട് ആവശ്യപ്പെട്ടിരുന്നു.

വിഘ്‌നേശ് നയന്‍താര പ്രണയത്തിന് വ്യക്തമായ മറുപടിയാകുമോ ഈ സംഭവം?
ധനുഷ് ചിത്രത്തിന്റെ ഷൂട്ടിങ് ഷെഡ്യൂള്‍ അഞ്ച് ദിവസം നീട്ടി കൊടുത്തിട്ടും, ചിത്രത്തിന്റെ കാര്യത്തില്‍ യതൊരു തീരുമാനവുമുണ്ടായില്ല. ദിവസങ്ങള്‍ കഴിഞ്ഞു, മാസങ്ങള്‍ കഴിഞ്ഞു. പിന്നീട് വീണ്ടും കുറച്ച് ദിവസങ്ങള്‍ കൂടി ചിത്രത്തിന്റെ ഷൂട്ടിങ് ചെയ്യാന്‍ വേണമെന്ന് വിഘ്‌നേശ് ആവശ്യപ്പെട്ടു. അത് അപ്പോള്‍ തന്നെ ധനുഷ് നിരസിക്കുകെയും ചെയ്തു.

വിഘ്‌നേശ് നയന്‍താര പ്രണയത്തിന് വ്യക്തമായ മറുപടിയാകുമോ ഈ സംഭവം?
ധനുഷിന്റെ സഹായം ഉണ്ടാകില്ലെന്നറിഞ്ഞപ്പോള്‍, നയന്‍സ് ഒന്നും നോക്കിയില്ല. ചിത്രത്തിന്റെ ബാക്കി ഷൂട്ടിങ് നടത്താനുള്ള പണം നയന്‍താര നല്‍കിയതെന്നാണ് പുതിയ വാര്‍ത്ത. എന്തായാലും നയന്‍താരയുടെ സഹായം കൊണ്ട് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

വിഘ്‌നേശ് നയന്‍താര പ്രണയത്തിന് വ്യക്തമായ മറുപടിയാകുമോ ഈ സംഭവം?
വിജയ് സേതുപതിയും നയന്‍താരയുമാണ് ചിത്രത്തില്‍ നായകനായിക കഥാപാത്രം അവതരിപപ്പിക്കുന്നത്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications