ബിക്കിനി ഇട്ടാലും സാരിയുടുത്താലും നയന്‍താര സുന്ദരി തന്നെ!

By Aswathi

നയന്‍താരയുടെ കാര്യത്തില്‍ സൗന്ദര്യമാണ് കാര്യം. ബിക്കിനി ആയാലും സാരിയായാലും നയന്‍സ് സുന്ദരി തന്നെ. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രത്തിലൂടെ തിരിച്ചുവരുന്ന നയന്‍താര മലയാളത്തില്‍ സാരിയില്‍ തിളങ്ങുകയാണ്.

തിളങ്ങുകയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിക്കേണ്ട. അതിധം മിന്നുന്ന സാരിയൊന്നുമല്ല. ഫുള്‍ കോട്ടന്‍ സാരിയാണെങ്കിലും നയന്‍സിന്റെ ചിരിയാണ് ആ സൗന്ദര്യത്തിന്റെ തിളക്കം. മമ്മൂട്ടിയുടെ ചുള്ളന്‍ ലുക്കിന് എന്തുകൊണ്ടും മാച്ചാണ് നയന്‍സിന്റെ പുഞ്ചിരി.

nayanthra

സിംപിള്‍ ഡ്രസ്സാണ് സിനിമയില്‍ ഉടനീളം നയന്‍ ധരിയ്ക്കുന്നത്. കോട്ടന്‍ സാരിയും നീളന്‍ മാലയും ചെറിയ വളകളുമൊക്കെയിട്ട് പക്വത വന്ന ലുക്ക്. പഴയ സെക്‌സി ലുക്കിനെക്കാള്‍ ആകര്‍ഷണമാണ് നയന്‍ സാരിയിലെന്ന് പറയാതെ വയ്യ.

തമിഴകത്തെ പ്രശസ്ത കോസ്റ്റിയൂം ഡിസൈനറായ അനു വര്‍ദ്ധനാണ് ചിത്രത്തിലെ നയന്‍താരയുടെ ഡ്രസ്സിങ് സ്‌റ്റൈലിനു പിന്നില്‍. പ്രശസ്ത സംവിധായകന്‍ വിഷ്ണു വര്‍ദ്ധന്റെ ഭാര്യയാണ് അനു.

തമിഴകത്ത് രണ്ടാം വരവ് നടത്തിയ നയന്‍ ആദ്യ രണ്ട് ചിത്രങ്ങളിലൂടെ തന്നെ തന്റെ സൂപ്പര്‍ ഹീറോയിന്‍ പദവി വീണ്ടെടുത്തിരുന്നു. തമിഴകത്തായാലും നയനിപ്പോള്‍ അധികം സെക്‌സി ലുക്കില്‍ പ്രത്യക്ഷപ്പെടാറില്ല. ചുരിദാറാണ് അധികപക്ഷവും. പാട്ട് രംഗങ്ങളില്‍ മാത്രമാണ് അല്പം മോഡേണ്‍ ആകുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X