»   » മോഹന്‍ലാല്‍ ഇത് കേള്‍ക്കണം; നോട്ട് നിരോധനം കൊണ്ട് പണി കിട്ടിയത് നയന്‍താരയ്ക്കാണ്!!

മോഹന്‍ലാല്‍ ഇത് കേള്‍ക്കണം; നോട്ട് നിരോധനം കൊണ്ട് പണി കിട്ടിയത് നയന്‍താരയ്ക്കാണ്!!

Posted By: Rohini
Subscribe to Filmibeat Malayalam

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റ ദിവസം കൊണ്ട് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് പിന്‍വലിച്ചതിലൂടെ പണികിട്ടിയത് സാധാരണക്കാരായ ജനങ്ങള്‍ക്ക് മാത്രമല്ല, തെന്നിന്ത്യന്‍ സൂപ്പര്‍ ലേഡി നയന്‍താരയ്ക്കും കൂടെയാണ്.

ആര് പറഞ്ഞു മലയാളി നായികമാര്‍ ബിക്കിനി ധരിക്കില്ല എന്ന്, ഇതാ ബിക്കിനി വേഷമിട്ട മലയാളി നായികമാര്‍!!

മോഹന്‍ലാല്‍ ഇത് വല്ലതും അറിയുന്നുണ്ടോ... നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ പ്രഖ്യാപനം വന്നതോടെ നയന്‍താരയുടെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് തകിടം മറിഞ്ഞു.

ബിസിനസ് രംഗത്ത്

സിനിമാഭിനയത്തിന് പുറമെ മറ്റ് ബിസിനസ് മേഖലകളിലും തിളങ്ങുന്നവരാണ് മിക്ക താരങ്ങളും. അതില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലൂടെയാണ് നയന്‍താര പണം വാരുന്നത്.

ഏക്കര്‍ കണക്കിന് സ്വത്തുക്കള്‍

ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് നാല് കോടിയിലേറെ പ്രതിഫലം വാങ്ങുന്ന നയന്‍താരയ്ക്ക് തമിഴ്‌നാട്ടിന് അകത്തും പുറത്തും റിയല്‍ എസ്റ്റേറ്റ് നിക്ഷേപമുണ്ട്. രാജ്യത്തിന്റെ പല ഭാഗത്തും കണ്ണായ സ്ഥലത്ത് താരം ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ചെന്നൈയലും ബാംഗ്ലൂരിലും മാത്രം ഏക്കര്‍ കണക്കിന് സ്വത്തുക്കളാണ് താരം വാങ്ങിയിരിയ്ക്കുന്നത്. കൊച്ചിയില്‍ കോടികള്‍ വിലയുള്ള ഫഌറ്റുമുണ്ട്.

നോട്ട് അസാധുവാക്കിയപ്പോള്‍

കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് അസാധുവാക്കികൊണ്ടുള്ള പ്രഖ്യാപനം വന്നതോടെ നയന്‍താരയുടെ പേരിലുള്ള സ്ഥലങ്ങള്‍ക്ക് വിലയിടിഞ്ഞു. അതുകൊണ്ട് തന്നെ ഭൂമി വില്‍ക്കാന്‍ കഴിയുന്നില്ല. അതേ സമയം, കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ഭൂമികളൊക്കെ നയന്‍ ഇപ്പോള്‍ വാങ്ങിക്കൂട്ടുകയാണത്രെ.

500, 1000 നോട്ടുകള്‍

1000, 500 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതോടെ നയന്‍താര ഹവാല ഇടപാടുകാര്‍ മുഖേനെ പഴയ നോട്ടുകള്‍ വിദേശ കറന്‍സിയായി മാറ്റിയിരുന്നു. ബാങ്ക് അക്കൗണ്ടുകളില്‍ പെടാത്ത പൈസയാണ് വിദേശ കറന്‍സികളായി മാറ്റുന്നത്. ഇതിന്റെ 30 ശതമാനം കമ്മീഷന്‍ മാത്രമേ ഹവാല ഇടപാടുകാര്‍ക്ക് നല്‍കേണ്ടതുള്ളൂ. നയന്‍ മാത്രമല്ല, തൃഷ, തമന്ന, കാജല്‍ അഗര്‍വാള്‍, സമാന്ത, ഹസന്‍സി തുടങ്ങിയ നടിമാരും നോട്ട് മാറിയത് ഇങ്ങനെയാണ്.

നയന്‍താരയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Nayanthara's real estate businesses in crisis following demonetisation

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam