നയന്‍സിന്റെ മൊബൈല്‍ ഫോണ്‍ കവറിലെ വി എസ്

നയന്‍താര-വിഘ്‌നേശിന്റെ പുതിയ ഗോസിപ്പുകളും വാര്‍ത്തകളും കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ നയന്‍ താരയോ വിഘ്‌നേശോ ഇതുവരെ ഇവരുടെ പ്രണയത്തെ കുറിച്ച് പ്രതികരിച്ചിട്ടുമില്ല.

നയന്‍സിനെയും വിഘ്‌നേശിനെയും പല തവണയായി ഒരുമിച്ച് കാണാന്‍ തുടങ്ങിയതോടെയാണ് ആരാധകര്‍ക്ക് ഇവരുടെ കാര്യത്തില്‍ ഇത്രയും സംശയം തോന്നി തുടങ്ങുന്നത്. വിഘേനേശിന്റെ പുതിയ സിനിമ സാമ്പത്തിക പ്രശ്‌നം മൂലം പുറത്തിറങ്ങാതിരുന്നതും, തുടര്‍ന്ന് നയന്‍താര സഹായിക്കാനെത്തിയതുമൊക്കെ ഈ അടുത്ത് നടന്ന സംഭവങ്ങളാണ്.

nayanthra

ഇപ്പോഴിതാ വീണ്ടും നയന്‍താരയുടെ പ്രണയത്തിന് ചില സംശയങ്ങള്‍ പാപ്പാരാസികള്‍ കണ്ടുപ്പിടിച്ചിരിക്കുകയാണ്. ഇത്തവണ അതിന് കാരണമായി വന്നത് നയന്‍ താരയുടെ മൊബൈല്‍ ഫോണിന്റെ കവര്‍ തന്നെ. ആരാധകരുമായി സംസാരിക്കുന്നതിനായി ഒരു ഓണ്‍ലൈന്‍ ചാറ്റ് ഷോയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സംഭവം.

ചാറ്റ് ഷോ നടക്കുന്നതിനിടയില്‍ പാപ്പരാസികള്‍ നയന്‍സിന്റെ മൊബൈയില്‍ ഫോണിലേക്കാണ് ശ്രദ്ധിച്ചത്. പിങ്ക് നിറത്തോടു കൂടിയ നയന്‍സിന്റെ മൊബൈല്‍ ഫോണിന്റെ കവറിന് പുറത്ത് വി എസ് എന്ന എഴുതിയിരിക്കുന്നു. വി എസ് എന്നത് വിഘ്‌നേശ് എന്നാണ് പാപ്പരാസികള്‍ പറയുന്നത്. എന്തായാലും മൊബൈലില്‍ ഫോണിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ചയായിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X