»   » മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ കേട്ടല്ലോ... നയന്‍താര ഇനി കിഴവന്മാര്‍ക്കൊപ്പം അഭിനയിക്കില്ല എന്ന്

മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ കേട്ടല്ലോ... നയന്‍താര ഇനി കിഴവന്മാര്‍ക്കൊപ്പം അഭിനയിക്കില്ല എന്ന്

Posted By: Rohini
Subscribe to Filmibeat Malayalam

പ്രഭു ദേവയുമായുള്ള പ്രണയ പരാജയത്തിന് ശേഷം ശക്തമായി തിരിച്ചെത്തിയ നയന്‍താര നഷ്ടമാകുമായിരുന്ന സൂപ്പര്‍ ലേഡി പട്ടം തിരിച്ചെടുത്തു. സൂപ്പര്‍ നായകന്മാരില്ലാതെ തന്നെ മായ, നാനും റൗഡി താന്‍, രാജാ റാണി പോലുള്ള സിനിമകള്‍ ഗംഭീര വിജയമാക്കുകയും ചെയ്തതോടെ ഇപ്പോള്‍ ഒറ്റയ്ക്ക് പിടിച്ചു നില്‍ക്കാം എന്ന നിലയിലാണ് നയന്‍.

മോഹന്‍ലാല്‍ ഇത് കേള്‍ക്കണം; നോട്ട് നിരോധനം കൊണ്ട് പണി കിട്ടിയത് നയന്‍താരയ്ക്കാണ്!!

ചില സുപ്രധാന തീരുമാനങ്ങളും നയന്‍താര സ്വീകരിച്ചു എന്നാണ് കേള്‍ക്കുന്നത്. തലമുതിര്‍ന്ന നടന്മാര്‍ക്കൊപ്പം നയന്‍താര ഇനി അഭിനയിക്കില്ലത്രെ. അത് സൂപ്പര്‍ താരങ്ങളാണെങ്കിലും മെഗാതാരങ്ങളാണെങ്കിലും ശരി

തല നരച്ചവരോട് നോ

അടുത്തിടെ തെലുങ്ക് മെഗാസ്റ്റാര്‍ ചിരജ്ജീവിയുടെ ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ നയന്‍താര നോ പറഞ്ഞിരുന്നു. കാര്യമന്വേഷിച്ച് പോയപ്പോഴാണ്, നയന്‍ ഇനി തലമുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം അഭിനയിക്കില്ല എന്ന് കേട്ടത്. മമ്മൂട്ടി, മോഹന്‍ലാല്‍, രജനികാന്ത് തുടങ്ങിയവര്‍ക്കൊപ്പം ഇനി നയന്‍ അഭിനയിക്കല്ലത്രെ.

യുവതാരങ്ങള്‍ക്ക് പരിഗണന

ഇനി യുവാക്കളായ നടന്മാര്‍ക്കൊപ്പം മാത്രമേ നയന്‍താര അഭിനയിക്കുള്ളൂ എന്നാണ് കേട്ടത്. അതിന് തെളിവാണ് ശിവകാര്‍ത്തികേയനൊപ്പം ചെയ്യുന്ന പുതിയ ചിത്രം. വിജയ് സേതുപതിയ്‌ക്കൊപ്പം അഭിനയിച്ച നാനും റൗഡി താന്‍ എന്ന സിനിമയുടെ വിജയം നയന്‍താരയ്ക്ക് ആത്മവിശ്വാസം നല്‍കി.

പുതിയ മേക്കോവര്‍

പ്രഭു ദേവയുമായുള്ള പ്രണയ പരാജയം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ നയന്‍താരയ്ക്ക് നല്ല തടിയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ തടിയൊക്കെ കുറച്ച് പുത്തന്‍ മേക്കോവറുമായി നില്‍ക്കുകയാണ് നയന്‍. പ്രായം കൂടുന്തോറും കൂടുന്ന നയന്‍താരയുടെ സൗന്ദര്യ രഹസ്യമന്വേഷിച്ച് ചില പാപ്പരാസികള്‍ ഇറങ്ങിയിട്ടുണ്ട് എന്നാണ് കേട്ടത്.

കാമ്പുള്ള വേഷങ്ങള്‍

ഗ്ലാമര്‍ വേഷങ്ങളും നയന്‍താര കുറച്ചു. ഇനി കാമ്പുള്ള വേഷങ്ങള്‍ മാത്രമേ ചെയ്യൂ. കഥാപാത്രത്തിന് അത്രയേറെ ആവശ്യമുണ്ടെങ്കില്‍ മാത്രം ഗ്ലാമര്‍ വേഷം ധരിയ്ക്കാം. കഥാപാത്രങ്ങള്‍ക്കാണ് പ്രാധാന്യം. കൂടുതല്‍ സ്ത്രീപക്ഷ ചിത്രങ്ങള്‍ ചെയ്യാനും നയന്‍താര തീരുമാനിച്ചുവത്രെ.

പ്രതിഫലം കൂട്ടി

അതിനൊപ്പം നയന്‍താര പ്രതിഫലം കൂട്ടുകയും ചെയ്തു. മൂന്നര കോടി രൂപയാണ് നയന്‍താര ഇപ്പോള്‍ ഒരു തെലുങ്ക് - തമിഴ് സിനിമയില്‍ അഭിനയിക്കുന്നതിന് വാങ്ങുന്നതത്രെ. തെന്നിന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി നയന്‍താരയാണ്.

പുതിയ ചിത്രങ്ങള്‍

ഡോറയാണ് നയന്‍താരയുടെ അടുത്ത റിലീസിങ് ചിത്രം. ദാസ് രാമസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താര മാത്രമാണ് കേന്ദ്ര കഥാപാത്രം. നായികാ പ്രാധാന്യമുള്ള ചിത്രമാണ്. അരം എന്ന മറ്റൊരു സ്ത്രീപക്ഷ ചിത്രത്തിലും നയന്‍ കരാറൊപ്പിട്ടിട്ടുണ്ട്. കൊലയുതിര്‍ കാലമാണ് മറ്റൊന്ന്. ഇവ കൂടാതെ വീണ്ടും വിജയ് സേതുപതിയ്‌ക്കൊപ്പം ഒന്നിയ്ക്കുന്ന ഇമയ്ക്കാ നൊടികള്‍ എന്ന സിനിമയുമുണ്ട്.

English summary
Nayanthara says NO to senior actors; Will do films only with her Juniors

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam