നയന്‍താര രഹസ്യ വിവാഹത്തിന് ഒരുങ്ങുന്നു? തെളിവുകള്‍ നിരത്തി തമിഴ് മാധ്യമങ്ങള്‍...

By Desk

Recommended Video

ചിമ്പു, പ്രഭുദേവ, വിഘ്നേശ് ... ഇത്തവണ അത് നടക്കുമോ? | filmibeat Malayalam

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി സ്വന്തമാക്കിയ താരമാണ് മലയാളിയായ നയന്‍താര. മലയാളത്തില്‍ നിന്നും തമിഴ്, തെലുങ്ക് സിനിമ ലോകത്ത് എത്തി ഗ്ലാമര്‍ നായികയായി മാറുകയും പിന്നീട് ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കാന്‍ സാധിക്കുന്ന തലത്തിലേക്ക് ആരേയും അമ്പരപ്പിക്കുന്ന വിധമായിരുന്നു നയന്‍താരയുടെ വളര്‍ച്ച.

പ്രണയവും പ്രണയ പരാജയങ്ങളും നയന്‍താരയുടെ കരിയറില്‍ പലതവണ സംഭവിച്ചിരുന്നു. ഇപ്പോള്‍ ഏറ്റവും അധികം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവയും തമ്മിലുള്ള പ്രണയമാണ്. ഇരുവരും രഹസ്യ വിവാഹത്തിന് ഒരുങ്ങുന്നതായും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രഹസ്യ വിവാഹം

രഹസ്യ വിവാഹം

നയന്‍താരയും കാമുകന്‍ വിഘ്‌നേഷ് ശിവയും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ രണ്ട് വര്‍ഷത്തോളമായി ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. ഇരുവരും രഹസ്യ വിവാഹത്തിന് ഒരുങ്ങുന്നതായി തമിഴ് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തെളിവായി ചിത്രങ്ങള്‍

തെളിവായി ചിത്രങ്ങള്‍

വിഘ്‌നേഷ് ശിവയും നയന്‍താരയും ഒന്നിച്ച് അമേരിക്കയില്‍ പിറന്നാള്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഈ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് രഹസ്യ വിവാഹത്തേക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രണ്ട് വര്‍ഷം പിന്നിട്ട പ്രണം

രണ്ട് വര്‍ഷം പിന്നിട്ട പ്രണം

വിഘ്‌നേഷ് ശിവ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വിഘ്‌നേഷ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

സമ്മാനമായ ആഡംബര കാര്‍

സമ്മാനമായ ആഡംബര കാര്‍

അടുത്തിടെ നയന്‍താര ചെന്നൈയില്‍ ആഡംബര കാര്‍ വാങ്ങിയിരുന്നു. ഒപ്പം വിഘ്‌നേഷിന് ആഡംബര കാര്‍ സമ്മാനമായി നല്‍കുകയും ചെയ്തിരുന്നു. ഈ ബന്ധമാണ് രഹസ്യ വിവാഹത്തിലേക്ക് നീങ്ങുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടി ചെയ്യുന്നത്.

ഈ വാര്‍ത്തകള്‍ ആദ്യമല്ല

ഈ വാര്‍ത്തകള്‍ ആദ്യമല്ല

ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നത് മുതല്‍ ഇരുവരും വിവാഹിതരാകകയാണെന്നും, രഹസ്യ വിവാഹമായിരിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരുടേയും അമേരിക്കന്‍ യാത്രകളും നയന്‍സ് നല്‍കിയ സമ്മാനവുമാണ് രഹസ്യ വിവാഹ സാധ്യത പ്രബലപ്പെടാന്‍ കാരണമായത്.

ആദ്യ പ്രണയം

ആദ്യ പ്രണയം

പ്രണയ വാര്‍ത്തകളില്‍ നയന്‍താര ആദ്യം ഇടം പിടിക്കുന്നത് ചിമ്പുവിനൊപ്പമായിരുന്നു. വല്ലവന്‍ എന്ന ചിത്രത്തിലെ പ്രണയ രംഗങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഈ ചിത്രമായി ഇരുവരും തമ്മിലുള്ള ബന്ധം തീവ്രമാക്കിയത്.

ചിമ്പുവുമായി പിരിയുന്നു

ചിമ്പുവുമായി പിരിയുന്നു

ചിമ്പവും നയന്‍താരയും വിവാഹിതരാകുന്നു എന്ന വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന സമത്തായിരുന്നു ഇരുവരുടേയും ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നത്. പിന്നീട് ഇരുവരും പിരിയകയും ചെയ്തു. പിന്നീട് ഏറെ വര്‍ഷത്തിന് ശേഷമാണ് ചിമ്പുവിനൊപ്പം 'ഇത് നമ്മ ആള്' എന്ന ചിത്രത്തില്‍ നയന്‍താര അഭിനയിക്കുന്നത്.

പ്രഭുദേവയുമായുള്ള പ്രണയം

പ്രഭുദേവയുമായുള്ള പ്രണയം

ചിമ്പുവുമായുള്ള പ്രണയ തകര്‍ച്ചക്ക് ശേഷം പിന്നീട് നടനും സംവിധായകനുമായ പ്രഭുദേവയുമായി നയന്‍താര പ്രണയത്തിലായി. പ്രഭുദേവ സംവിധാനം ചെയ്ത വില്ല് എന്ന ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക. ഇരുവരും വിവാഹിതരാകുന്നതായി വാര്‍ത്തകളും വന്നിരുന്നു. പ്രഭുദേവയുടെ പേര് നയന്‍താര തന്റെ കൈത്തണ്ടയില്‍ പച്ചകുത്തുകയും ചെയ്തിരുന്നു.

പ്രഭുദേവയുമായി പിരിയുന്നു

പ്രഭുദേവയുമായി പിരിയുന്നു

നയന്‍താരയ്ക്ക് വേണ്ടി വിവാഹ മോചനം നേടാന്‍ തയാറായിരുന്നു പ്രഭുദേവ പിന്നീട് ആ തീരുമാനത്തില്‍ നിന്ന് പിന്മാറുകയും ഇരുവരും വേര്‍പിരിയുകയുമായിരുന്നു. പ്രഭുദേവയുമായുള്ള പ്രണയ തകര്‍ച്ച നയന്‍താരയ്ക്ക് വലിയ ഷോക്ക് ആയിരുന്നു. സിനിമയില്‍ പോലും നയന്‍താരയുടെ അസാന്നിദ്ധ്യം പ്രകടമായിരുന്നു.

ശക്തമായ തിരിച്ച് വരുവ്

ശക്തമായ തിരിച്ച് വരുവ്

വര്‍ഷത്തില്‍ കൈനിറയെ ചിത്രങ്ങള്‍ ചെയ്തുകൊണ്ടിരുന്ന നയന്‍താര പെട്ടന്ന് സിനിമകള്‍ കുറയ്ക്കുകയായിരുന്നു. രാജറാണി എന്ന ചിത്രത്തിലൂടെയായിരുന്നു നയന്‍താര ശക്തമായ തിരിച്ചുവരവ് നടത്തുന്നത്. ഗ്ലാമര്‍ നായിക എന്ന ലേബലില്‍ നിന്ന് മികച്ച നടി നിലയിലേക്കുള്ള നയന്‍താരയുടെ മാറ്റത്തിന്റെ തുടക്കമായിരുന്നു അത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X