കീർത്തി സുരേഷിന്റെ മഹാനടി നേടിയത് 83 കോടി, നിർമ്മാതാക്കൾക്ക് ലാഭമുണ്ടാക്കി കൊടുക്കുന്നതിൽ മുന്നിൽ നയൻതാര!

ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ റിലീസുകളുടെ കാലത്ത് സിനിമകളുടെ സ്വീകാര്യതയ്ക്ക് ഭാഷാപരമായ ഒരു തടസമില്ല. ഇതരഭാഷാ ചിത്രങ്ങള്‍ക്ക് മുമ്പും കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സ്വീകാര്യത ഉണ്ടായിരുന്നെങ്കിലും ബാഹുബലിയില്‍ നിന്ന് ആരംഭിക്കുന്ന ഒരു വിപണി വളര്‍ച്ചയുണ്ട്.

തെന്നിന്ത്യന്‍ ചിത്രങ്ങളുടെ ഉത്തരേന്ത്യന്‍ സ്വീകാര്യതയിലാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വലിയ കുതിപ്പ് ഉണ്ടായിട്ടുള്ളത്. കേരളത്തിന്‍റെ കാര്യം പറഞ്ഞാല്‍ പേരെടുക്കുന്ന ഇതരഭാഷാ ചിത്രങ്ങളൊക്കെ ഇവിടെ വലിയ നേട്ടമുണ്ടാക്കുന്നുണ്ട്.

മലയാള ചിത്രങ്ങള്‍ക്ക് ആളില്ലെന്ന പരാതി ഉയരുമ്പോള്‍പ്പോലും ഇതരഭാഷകളിലെ ശ്രദ്ധേയ പ്രോജക്റ്റുകള്‍ ഇവിടെ കാര്യമായി പണം കളക്റ്റ് ചെയ്യുന്നുണ്ട്. അതുപോലെ തന്നെ മലയാളത്തിൽ നിന്നും ഇതരഭാഷകളിലേക്ക് ചേക്കേറി ഒരു സിനിമ മുഴുവൻ സ്വന്തം ചുമലിൽ വഹിച്ച് നിർമാതാക്കളുടെ കീശ നിറച്ച് കൊടുക്കുന്ന നടിമാരുമുണ്ട്.

നായകന്റെ തണലിൽ ഒതുങ്ങി നിന്ന് കഥാപാത്രം ചെയ്തിരുന്നിടത്ത് നിന്നാണ് സ്വന്തം പേര് നയൻതാര, കീർത്തി സുരേഷ് പോലുള്ളവർ ഒരു ബ്രാന്റാക്കി മാറ്റി ബോക്സ് ഓഫീസിൽ നിന്നും കോടികൾ വാരുന്നത്.

nayanthara

അമ്പതുകോടി കലക്ഷൻ എന്നകടമ്പ കടക്കാൻ മലയാള സിനിമ പാടുപെടുമ്പോൾ മലയാളി നായികമാരുടെ അന്യഭാഷാ ചിത്രങ്ങൾ നേടുന്ന മിനിമം കക്ഷൻ അമ്പത് കോടിയാണ് എന്നതാണ് മറ്റൊരു വസ്തുത. അതുകൊണ്ട് തന്നെയാണ് ആരാധകർ ലേഡി സൂപ്പർസ്റ്റാർ പട്ടം നായികമാർക്ക് ചാർത്തി കൊടുക്കുന്നതും.

നയൻതാര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന് പരസ്യം വന്നാൽ തന്നെ തിയേറ്ററിൽ ആളുകൾ കയറും. അതുതന്നെയാണ് ഇപ്പോൾ കീർത്തി സുരേഷ് സിനിമകൾ അന്യഭാഷകളിൽ റിലീസിന് എത്തുമ്പോൾ സംഭവിക്കുന്നതും. മഹാനടി പോലൊരു സിനിമ വിജയിപ്പിച്ച കീർത്തിയുടെ സിനിമകൾക്ക് മിനിമം ക്വാളിറ്റിയുണ്ടാകുമെന്ന വിശ്വാസം പ്രേക്ഷകർക്കുണ്ട്.

നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രങ്ങൾ സ്വന്തമായുള്ളത് കീർത്തി സുരേഷിനാണ്. കീർത്തി പ്രധാന വേഷത്തിലെത്തിയ മഹാനടി എന്ന സിനിമ 83 കോടി രൂപയാണ് കലക്ഷൻ നേടിയത്. ലിസ്റ്റിൽ രണ്ടാമതുള്ളത് ഇന്ത്യൻ സിനിമയുടെ ദേവസേന അനുഷ്ക ഷെട്ടിയാണ്. താരത്തിന്റെ അരുന്ധതി, രുദ്രമ്മാ ദേവി എന്നീ ചിത്രങ്ങൾ എഴുപത് കോടി കലക്ഷൻ നേടി.

ഭാഗമതി നേടിയത് 67 കോടിയാണ്. ഇവർക്കൊപ്പം ലിസ്റ്റിൽ മത്സരിക്കുന്ന മറ്റൊരു നായിക ല‍േഡി സൂപ്പർസ്റ്റാർ നയൻതാരയാണ്. കോലമാവ് കോകില എന്ന നയൻതാര ചിത്രം 63 കോടി രൂപ കലക്ഷൻ നേടിയിരുന്നു. മായ എന്ന പരീക്ഷണ ചിത്രം 45 കോടി കലക്ഷൻ നേടി 27 കോടിയാണ് ഇമൈക്ക നൊടികൾ നേടിയത്.

nayanthara

സ്വന്തം പേരിൽ നിർമ്മാതാക്കൾക്ക് ലാഭമുണ്ടാക്കി കൊടുത്ത സിനിമകളുടെ എണ്ണത്തിൽ നയൻതാരയാണ് മുന്നിൽ. അതേസമയം മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ ചിത്രങ്ങൾക്ക് 10-15 കോടി രൂപയാണ് കലക്ഷൻ ലഭിക്കാറുള്ളത്.

തെന്നിന്ത്യൻ സിനിമയിൽ പ്രതിഫലത്തിന്റെ കാര്യത്തിൽ കീർത്തി സുരേഷ്, നയൻതാര, സാമന്ത തുടങ്ങിയവരാണ് മുന്നിലുള്ളത്. അതുകൊണ്ട് തന്നെ മലയാളത്തിലെ യുവനായികമാരെല്ലാം ഭാ​ഗ്യം പരീക്ഷിക്കുന്നത് ഇതരഭാഷകളിലാണ്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X