ലവ് ആക്ഷന്‍ ഡ്രാമയില്‍ ബ്രാഹ്മിണ്‍ പെണ്‍കൊടിയായി നയന്‍താര? കാണാം

By Midhun

നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ സിനിമ പ്രേമികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് നയന്‍താര. അന്യഭാഷാ ചിത്രങ്ങളിലാണ് കൂടുതല്‍ അഭിനയിക്കാറുളളതെങ്കിലും മലയാള സിനിമകളിലും നടി അഭിനയിക്കാന്‍ സമയം കണ്ടെത്താറുണ്ട്. എ.കെ സാജന്‍ സംവിധാനം ചെയ്ത പുതിയ നിയമം എന്ന ചിത്രത്തിലായിരുന്നു നയന്‍താര ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചിരുന്നത്.

ഒരു സസ്‌പെന്‍സ് ത്രില്ലറായി പുറത്തിറങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി ശ്രദ്ധേയ പ്രകടനമായിരുന്നു നയന്‍താര നടത്തിയിരുന്നത്. മലയാളത്തില്‍ അടുത്തതായി നടി അഭിനയിക്കുന്നത് ലവ് ആക്ഷന് ഡ്രാമ എന്ന ചിത്രത്തിലാണ്. ചിത്രത്തിന്റെ പ്രഖ്യാപന വേള മുതല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ലവ് ആക്ഷന്‍ ഡ്രാമ.

ലവ് ആക്ഷന്‍ ഡ്രാമ

ലവ് ആക്ഷന്‍ ഡ്രാമ

അഭിനയത്തിനു പുറമെ സംവിധാനത്തിലേക്കുമുളള ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ ചുവടുവെയ്പ്പാണ് ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രം. നിവിന്‍ പോളിയും നയന്‍താരയുമാണ് ചിത്രത്തില്‍
മുഖ്യ വേഷങ്ങളിലെത്തുന്നത്. ശ്രീനിവാസന്റെ കരിയറിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായ വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് ലവ് ആക്ഷന്‍ ഡ്രാമയിലെ കഥാപാത്രങ്ങള്‍ക്കും നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ തളത്തില്‍ ദിനേശനായി നിവിന്‍ പോളി എത്തുമ്പോള്‍ ശോഭയായിട്ടാണ് നയന്‍താരയെത്തുന്നത്.

ദിനേഷനും ശോഭയും

ദിനേഷനും ശോഭയും

നയന്‍താര ആദ്യമായി നിവിന്‍ പോളിയുടെ നായികയായി എത്തുന്ന ചിത്രം കൂടിയാണ് ലവ് ആക്ഷന്‍ ഡ്രാമ. മുന്‍പ് മമ്മൂട്ടി,മോഹന്‍ലാല്‍, ദിലീപ് തുടങ്ങിയവര്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് നിവിനൊപ്പം നയന്‍സ് എത്തുന്നത്. മികച്ചൊരു തിരക്കഥ കേട്ടതിന്റെ സന്തോഷത്തിലാണ് താന്‍ ഈ ചിത്രം തെരഞ്ഞെടുത്തതെന്ന് അടുത്തിടെ നയന്‍സ് പറഞ്ഞിരുന്നു. ധ്യാന്‍ ശ്രീനിവാസന്‍ ഏറെ നാളായി മനസില്‍ കൊണ്ടു നടന്ന ഒരു ത്രെഡാണ് പിന്നീട് തിരക്കഥയാക്കി മാറ്റിയിരുന്നത്. ചിത്രത്തില്‍ ദിനേഷനും ശോഭയുമായിട്ടുളള നിവിന്റെയും നയന്‍സിന്റെയും പ്രകടനം തന്നെയാണ് എല്ലാവരും ഒറ്റുനോക്കുന്നത്.

അജുവര്‍ഗീസിന്റെ നിര്‍മ്മാണം

അജുവര്‍ഗീസിന്റെ നിര്‍മ്മാണം

സഹനടനായും ഹാസ്യത്തിന് പ്രാധാന്യമുളള റോളുകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടനടനായി മാറിയ താരമാണ് അജുവര്‍ഗീസ്. അഭിനയത്തിനു പുറമെ അദ്യമായി നിര്‍മ്മാതാവിന്റെ കുപ്പായമണിയാനുളള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍. ലവ് ആക്ഷന്‍ ഡ്രാമയിലൂടെയാണ് അജു നിര്‍മ്മാണ രംഗത്തേക്ക് എത്തുന്നത്. മികച്ചൊരു സിനിമയായിരിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം എറ്റെടുത്തതെന്ന് അജു പറഞ്ഞിരുന്നു. നിര്‍മ്മാണത്തിനു പുറമെ നിവിനൊപ്പം പ്രധാന കഥാപാത്രമായും അജു ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സാറ്റലൈറ്റ് റൈറ്റ്

സാറ്റലൈറ്റ് റൈറ്റ്

ചിത്രീകരണം ആരംഭിക്കുന്നതിനു മുന്‍പായി ലവ് ആക്ഷന്‍ ഡ്രാമയുടെ സാറ്റലൈറ്റ് റൈറ്റ് വിറ്റ് പോയിരുന്നു. ഇതാദ്യമായാണ് മലയാളത്തില്‍ റിലീസ് ആവാത്ത ഒരു ചിത്രത്തിന്റെ ടെലിവിഷന്‍ സംപ്രേക്ഷണാവകാശം വിറ്റുപോയിരുന്നത്. റെക്കോര്‍ഡ് തുകയ്ക്ക് എഷ്യാനെറ്റാണ് ലവ് ആക്ഷന്‍ ഡ്രാമയുടെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരുന്നത്. നിര്‍മ്മാതാവായ അജുവര്‍ഗീസ് തന്നെയാണ് ഈ സന്തോഷ വാര്‍ത്ത സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നത്. സാറ്റലൈറ്റ് റൈറ്റ് കൂടി വിറ്റു പോയതോടെ വലിയ പ്രതീക്ഷകളാണ് ചിത്രത്തെക്കുറിച്ച് സിനിമാ പ്രേമികള്‍ക്ക് ഉണ്ടായിരിക്കുന്നത്.

ബ്രാഹ്മിണ്‍ പെണ്‍കൊടിയായി നയന്‍സ്

ബ്രാഹ്മിണ്‍ പെണ്‍കൊടിയായി നയന്‍സ്

ലവ് ആക്ഷന്‍ ഡ്രാമയില്‍ നയന്‍താരയുടെ കഥാപാത്രത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ചിത്രത്തില്‍ പാലക്കാടന്‍ ബ്രാഹ്മിണ്‍ പെണ്‍കുട്ടിയായാണ് നയന്‍സ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ഒരു സാധാരണക്കാരനായ യുവാവായിട്ടാണ് നിവിന്‍പോളി ചിത്രത്തിലെത്തുന്നതെന്നും അറിയുന്നു. നിവിനും നയന്‍സും തമ്മിലുളള പ്രണയവും തുടര്‍ന്നു നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുതെന്നും അറിയുന്നു. ശ്രീനിവാസന്‍,ഉര്‍വശി, അജുവര്‍ഗീസ്, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഷാന്‍ റഹ്മാനാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. ചെന്നൈ,ബാംഗ്ലൂര്‍,കൊച്ചി എന്നിവിടങ്ങളിലാണ് ലവ് ആക്ഷന്‍ ഡ്രാമയുടെ പ്രധാന ലൊക്കേഷനുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X