»   » നയന്‍താരയുടെ നായകനായി നിവിന്‍ പോളി; സിനിമ സംവിധാനം ചെയ്യുന്നത് ആരാണെന്ന് അറിയാമോ?

നയന്‍താരയുടെ നായകനായി നിവിന്‍ പോളി; സിനിമ സംവിധാനം ചെയ്യുന്നത് ആരാണെന്ന് അറിയാമോ?

By: Rohini
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രത്തിന് ശേഷം തമിഴകത്ത് നിവിന്‍ പോളിയ്ക്ക് ഉണ്ടായ ആരാധകരുടെ കൂട്ടം ചെറുതൊന്നുമല്ല. ഏഴോളം സിനിമകളാണ് പ്രേമത്തിന് ശേഷം നിവിനെ തേടിയെത്തിയത്. അതില്‍ മൂന്നെണ്ണം മാത്രമേ നടന്‍ എടുത്തുള്ളൂ.

നോട്ട് നിരോധനവും ജനഗണമനയും ഒന്നും മുരുകനെ ബാധിച്ചിട്ടില്ല, 100-ാം ദിനത്തിന് മുമ്പൊരു സര്‍പ്രൈസുണ്ട്!

നായികമാര്‍ക്കും ഇപ്പോള്‍ നിവിന്‍ പോളിയ്ക്ക് ഒപ്പം അഭിനയിക്കുന്നതിന് നൂറ് വട്ടം സമ്മതമാണ്. അങ്ങനെയിതാ തെന്നിന്ത്യന്‍ സൂപ്പര്‍ ലേഡി നയന്‍താര നിവിന്റെ നായികയായെത്തുന്നു. സംവിധാനം ആരാണെന്ന് അറിയണ്ടേ..?

സംവിധാനം ധ്യാന്‍

അച്ഛന്റെയും ചേട്ടന്റെയും വഴി പിന്തുടര്‍ന്ന് സിനിമയില്‍ എത്തിയ ധ്യാന്‍ ശ്രീനിവാസന്‍ സിനിമ സംവിധാനം ചെയ്യുന്നു എന്നാണ് സോഷ്യല്‍ മീഡിയിയല്‍ പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ പറയുന്നത്. ഹ്രസ്വ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പരിചയവുമായിട്ടാണ് ധ്യാന്‍ ആദ്യ ചിത്രം സംവിധാനം ചെയ്യാനെത്തുന്നത്.

2017 ല്‍

2017 ന്റെ പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും എന്നാണ് കേള്‍ക്കുന്നത്. സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ധ്യാന്‍ തന്നെയാണത്രെ ചിത്രത്തിന് തിരക്കഥ തയ്യാറാക്കുന്നതും.

വല്ലപ്പോഴും നയന്‍

വല്ലപ്പോഴും മാത്രമാണ് നയന്‍താര മലയാള സിനിമയില്‍ മുഖം കാണിയ്ക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മമ്മൂട്ടിയ്‌ക്കൊപ്പം രണ്ട് ചിത്രങ്ങള്‍ ചെയ്തു. നല്ല ചിത്രങ്ങള്‍ ലഭിച്ചാല്‍ മാത്രമേ മലയാളത്തില്‍ അഭിനയിക്കൂ എന്നാണ് നയന്‍ പറഞ്ഞിട്ടുള്ളത്. മാത്രമല്ല, മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം ഇനി അഭിനയിക്കില്ല എന്നും നയന്‍ പറഞ്ഞിട്ടുണ്ട്.

നയനും നിവിനും

പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന താര ജോഡികളാണ് ഇതെന്നാണ് ആരാധകരുടെ പക്ഷം. തമിഴിലും മലയാളത്തിലും ഇരുവര്‍ക്കും സ്വീകാര്യമുണ്ട്. അതുകൊണ്ട് തന്നെ രണ്ട് ഇന്റസ്ട്രയിലും സിനിമ വിജയ്ക്കും എന്നാണ് വിലയിരുത്തലുകള്‍.

English summary
Nayanthara will romance with Nivin Pauly
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam