»   » നയന്‍താരയും വിഘ്‌നേശും തെറ്റിപ്പിരിഞ്ഞു എന്നാര് പറഞ്ഞു, ഇല്ല എന്നതിന് ദാ തെളിവ്

നയന്‍താരയും വിഘ്‌നേശും തെറ്റിപ്പിരിഞ്ഞു എന്നാര് പറഞ്ഞു, ഇല്ല എന്നതിന് ദാ തെളിവ്

Posted By: Rohini
Subscribe to Filmibeat Malayalam

നയന്‍താരയും യുവ സംവിധായകന്‍ വിഘ്‌നേശ് ശിവയും തമ്മില്‍ പ്രണയത്തിലാണെന്ന കിംവദന്തിയുടെ ഒരു കാറ്റ് കുറച്ച് നാളായി കോടമ്പക്കത്ത് നിന്നിങ്ങോട്ട് വീശുന്നുണ്ടായിരുന്നു. എന്നാല്‍ ഒരാഴ്ച മുമ്പ് പറഞ്ഞു കേട്ടു നയന്‍താരയ്ക്ക് പുതിയ ഒരു പ്രണയ ബന്ധമുണ്ടെന്നും അതിനാല്‍ വിഘ്‌നേശുമായി ഉടക്കി പിരിഞ്ഞു എന്നും.

നയന്‍താര കൈ നീട്ടി, പക്ഷെ മെഗാസ്റ്റാര്‍ കൈ കൊടുത്തില്ല; ജാഡയാണോ?

എന്നാല്‍ അത് വെറും പറച്ചില്‍ മാത്രമാണ്. വിഘ്‌നേശും നയനും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ല. നയന്‍താരയ്ക്ക് പുരസ്‌കാരം ലഭിച്ചപ്പോള്‍ ആദ്യം താരം പോയത് വിഘ്‌നേശിന്റെ അടുത്താണ്. പുരസ്‌കാരവുമായി വിഘ്‌നേശിനൊപ്പം നയന്‍ നില്‍ക്കുന്ന ഒരു റൊമാന്റിക് ചിത്രമാണ് ഇതിന് തെളിവ്.

 nayan-vignesh

ബ്രിട്ടാനിയ ഫിലിം ഫെയര്‍ പുരസ്‌കാരത്തില്‍, തമിഴില്‍ നിന്നുള്ള മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് നയന്‍താരയാണ്. വിഘ്‌നേശ് ശിവ സംവിധാനം ചെയ്ത നാനും റൗഡിതാന്‍ എന്ന ചിത്രമാണ് നയന്‍താരയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. കറുത്ത സ്‌കേര്‍ട്ട് ധരിച്ച് സിംപിള്‍ ലുക്കിലാണ് നയന്‍ പുരസ്‌കാര രാവിനെത്തിനെത്തിയത്.

-
-
-
-
-
-
English summary
Actress Nayanthara with director Vignesh Shivan after her Best Actress award win for Naanum Rowdy Dhaan at Filmfare.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam