റേഞ്ച് റോവര്‍ ദുശ്ശകുനം; നസ്‌റിയ പുതിയ ബന്‍സ് വാങ്ങി
അഭിനയം നിര്‍ത്തി വീട്ടില്‍ ഭര്‍ത്താവിനും കുടുംബത്തോടുമൊപ്പം ഇരിക്കുകയാണെങ്കിലും നസ്‌റിയ നസീമിനെ വെറുതെ വിടാന്‍ പാപ്പരസികള്‍ക്ക് ഉദ്ദേശമില്ല. നസ്‌റിയ പുതിയ ബന്‍സ് കാര്‍ വാങ്ങിയതാണ് ഇപ്പോള്‍ പാപ്പരസികള്‍ക്കിടയിലെ ചര്‍ച്ചാ വിഷയം.
അടുത്തിടെ നസ്‌റിയയുടെ റെഞ്ച് റോവര്‍ കാര്‍ തിരുവനന്തപുരത്ത് ന്യൂ തിയേറ്ററിന് മുന്നില്‍ മറ്റൊരു വാഹനവുമായി ഒന്നുരസിയിരുന്നു. തുടര്‍ന്ന് നടി പുറത്തിറങ്ങിവരുന്നതും വാഹന ഉടമയുമായി തര്‍ക്കിക്കുന്നതുമൊക്കെ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ ചിത്രങ്ങളും വാര്‍ത്തയുമാണ്.

അപകടത്തില്‍പെട്ട ആ റേഞ്ച് റോവവര്‍ കാര്‍ ദുശ്ശകുനമാണെന്ന് കരുതിയാണത്രെ നസ്‌റിയ പുതിയ ബന്‍സ് കാര്‍ വാങ്ങിയത്. നസ്‌റിയയും ഫഹദും ഇക്കാര്യത്തെ കുറിച്ച് പ്രതകരിച്ചിട്ടില്ല. എന്നാല്‍ ഫഹദ് പഴയ കാര്‍ മറ്റൊരാള്‍ക്ക് കൊടുക്കുന്നതിന്റെ ഫോട്ടോ താരം തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അരികില്‍ നസ്‌റിയയെയും ചിത്രത്തില്‍ കാണാം.
നസ്‌റിയയും ഫഹദും ഇപ്പോള്‍ എന്ത് വാങ്ങിയാലും വാര്‍ത്തയാണ്. താര ദമ്പതികള്‍ ബാംഗ്ലൂറില്‍ ഒരു പുതിയ വില്ല എടുക്കുന്നതായിരുന്നു ഇതിന് മുമ്പ് വന്ന വാര്‍ത്ത. തങ്ങളുടെ പ്രണയത്തിന്റെ സിംപലായിട്ടാണത്രെ ബാംഗ്ലൂരില്‍ വില്ല വാങ്ങുന്നത്.


Click it and Unblock the Notifications