ഓം ശാന്തിയില്‍ നസ്രിയ ബൈക്ക് ഓടിച്ചിട്ടില്ല
'ഓം ശാന്തി ഓശാന' നസ്രിയ നസീമിന്റെ സിനിമയാണ്. പരസ്യത്തില്‍ സലീം കുമാര്‍ പറഞ്ഞതുപോലെ 'ദിദ് ദിവളുടെ കഥയാണ്.'
ആണ്‍കുട്ടികളെ പോലെ ബൈക്ക് ഒക്കെ ഓടിച്ചു നടക്കുന്ന ഒരു പൊട്ടിത്തെറിച്ച പെണ്‍കുട്ടിയായ പൂജ എന്ന കഥാപാത്രത്തെയാണ് നസ്രിയ സിനിമയില്‍ അവതരിപ്പിച്ചത്. എന്നാല്‍ സിനിമയില്‍ നസ്രിയ ബൈക്ക് ഓടിച്ചിട്ടേ ഇല്ല എന്നതാണ് സത്യം.സിനിമയിലാണെങ്കില്‍ ഒരുപാട് സ്ഥലങ്ങളില്‍ നസ്രിയ ബൈക്ക് ഓടിക്കുന്നതിന്റെ ദൃശ്യങ്ങളുമുണ്ട്.

സിനിമയുടെ ചിത്രീകരണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായപ്പോഴാണ് ആരാധകര്‍ ആ ഞെട്ടിപ്പിക്കുന്ന സത്യം മനസ്സിലാക്കിയത്. ട്രോളി പോലൊരു സാധനത്തില്‍ ബൈക്ക് കയറ്റി വച്ച് നസ്രിയ അതിന്റെ മുകളില്‍ കയറിയിരിക്കുന്നു. കുറച്ചാളുകള്‍ പിന്നില്‍ നിന്ന് തള്ളുന്നു.
എന്നാല്‍ ഫ്രെയിമില്‍ വരുമ്പോളോ... ഇതൊന്നുമില്ല. നസ്രിയ ബൈക്ക് ഓടിക്കുന്നത് മാത്രം. പക്ഷേ ചില ഷോട്ടുകളില്‍ കാഴ്ചക്കാര്‍ക്ക് തന്നെ ഈ സംശയം നേരത്തേ തോന്നിയിരുന്നുവത്രെ.
എന്തായാലും ഓം ശാന്തി ഓശാനയും നസ്രിയയുടെ പൂജയും നിവിന്‍ പോളിയുടെ ഗിരയേട്ടനും അജു വര്‍ഗ്ഗീസും ഒക്കെ സൂപ്പര്‍ ഹിറ്റ് ആയി. ഇപ്പോള്‍ നസ്രിയയുടെ ബൈക്ക് പ്രകടനത്തിന്റെ ചിത്രം ഫേസ്ബുക്കിലും ഹിറ്റ് ആയിക്കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











